ഏതൊരു മനുഷ്യന്‍റെയും വലിയൊരു സ്വപ്നമായിരിക്കും സ്വന്തമായി ഒരു വീട്. അതിനു വേണ്ടിയാണ് എല്ലാവരും രാവന്തിയോളം ജോലി ചെയ്തു മിച്ചം വരുന്ന ചെറിയൊരു തുക ബാങ്കുകളിലും മറ്റുമായി നിക്ഷേപിക്കും. പക്ഷെ ഇന്നത്തെ കാലത്തി എത്രയൊക്കെ കൂട്ടി വെച്ചാലും ഓരോ ദിവസവും ചെലവു കൂടി വരുന്നതിനാല്‍ നമ്മള്‍ സൂക്ഷിച്ചു വെച്ച പണം അതിലേക്കായി നീക്കേണ്ടി വരുന്നു. അങ്ങനെ വീടെന്ന സ്വപ്നം നീണ്ടു നീണ്ടു പോകുന്നു.
എന്നാല്‍ ഇനി അതിനെ കുറിച്ച് ആലോചിച്ചു നിങ്ങള്‍ വിഷമിക്കേണ്ടതില്ല.ഒരു വീട് വെക്കാനായി നമ്മുടെ സര്‍ക്കാര്‍ നിങ്ങളെ സഹായിക്കും.ഭവനരഹിതരായ ആളുകള്‍ക്ക് വീടുകള്‍ വെക്കാനായി സര്‍ക്കാര്‍ സൗജന്യമായി നാല് ലക്ഷം രൂപ നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നമുക്ക് വീട് വെക്കാന്‍ കുറഞ്ഞ നിരക്കില്‍ ലോണ്‍ ഒക്കെ തരുന്നുണ്ട് എങ്കിലും ഇങ്ങനെ കാശു തരുന്നത് ആദ്യമായാണ്. ഇത് ആളുകളിലേക്ക് എത്തിക്കുന്നത് ഗഡുക്കള്‍ ആയിട്ടാണ്. ഇങ്ങനെ നമ്മള്‍ ഓരോ തവണ ലഭിക്കുമ്പോഴും വീട് പണി അതിനനുസരിച്ച് പുരോഗമിച്ചു കൊണ്ടിരിക്കണം.
ഇത് നമ്മള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയും വേണം. ലൈഫ് മിഷന്‍ സ്കീം എന്നാണ് സര്‍ക്കാരിന്‍റെ ഈ പദ്ധതിയെ വിളിക്കുന്നത്. ആര്‍ക്കൊക്കെയാണ് ഈ ആനുകൂല്യം ലഭിക്കുക?കിടപ്പു രോഗികള്‍, ശാരീരിക വൈകല്യങ്ങള്‍. വിധവകള്‍,വിവാഹം കഴിക്കാത്തവര്‍, മാനസിക വൈകല്യമുള്ളവര്‍, വാര്‍ധക്യ സഹജമായ രോഗങ്ങള്‍ കൊണ്ട് പ്രയാസം അനുഭവിക്കുന്നവര്‍, അപകടങ്ങള്‍ സംഭവിച്ചു കിടപ്പിലായവര്‍, മാറാവ്യാധി പിടിപ്പെട്ടവര്‍ എന്നീ ആളുകള്‍ക്കാണ് സര്‍ക്കാര്‍ ഈ ആനുകൂല്യത്തിനു മുന്‍ഗണന നല്‍കുന്നത്. ഇത്തരം ആളുകള്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ വിവരം അവര്‍ക്ക് കൈമാറുക.