നമുക്കറിയാം ചെറിയ ക്ലാസുകൾ മുതലേ നമ്മളൊക്കെ കേൾക്കുന്ന ഒരു കാര്യമാണ് ഭൂഗുരുത്വാകർഷണം. ലോക ചരിത്രത്തിൽ ഏറ്റവു കൂടുതൽ ഇടം പിടിച്ച ന്യൂട്ടന്റെ സിദ്ധാന്തങ്ങളിൽ ഒന്നാണിത്. എല്ലാ വസ്തുക്കളും താഴേക്ക് വീഴുന്നതും മനുഷ്യർക്ക് ഈ ഭൂമിയിൽ നിവർന്നു നടക്കാൻ കഴിയുന്നതിനു പിന്നിലുമുള്ള കാരണം ഗുരുത്വാകർഷണ ബലം അഥവാ ഗ്രാവിറ്റേഷണൽ ഫോഴ്സ് കൊണ്ടാണ് എന്നത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. എന്നാൽ ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന ഒത്തിരി കാര്യങ്ങൾ നമ്മുടെ ഭൂമിയിലുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.
ഇൻവേർറ്റഡ് വാട്ടർഫാൾസ്. ഇത്തരമൊരു പ്രതിഭാസം അല്ലെങ്കിൽ അദ്ഭുതകരമായ ഒരു കാര്യം നമ്മുടെ ഈ കുഞ്ഞു ഭൂമിയിൽ ഉള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടോ? അത് പേര് പോലെത്തന്നെയാണ്, തല കീഴായി ഒഴുകുന്ന വെള്ളച്ചാട്ടം. ലോകത്തിലെ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രമേ ഇത്തരമൊരു പ്രതിഭാസം കാണുന്നുള്ളൂ. അതായത് താഴേക്ക് വെള്ളം ഒഴുകുന്നതിനു പകരം മുകളിലേക്ക് പൊങ്ങുന്നു. പക്ഷെ, ഇത്തരം വെള്ളച്ചാട്ടങ്ങൾ ഉള്ള രാജ്യങ്ങളിൽ ഭൂഗുരുത്വാകർഷണ ഒട്ടും പങ്കില്ലാ എന്നല്ല. ഇത്തരം വെള്ളച്ചാട്ടത്തിന്റെ കാരണം ഒഴുകുന്ന വെള്ളത്തിന് എതിർ ദിശയിൽ വീശുന്ന കാറ്റാണ്. നവേരയുടെയും അരിസോണയുടെയും ബോർഡറിലുള്ള ഡാമിൽ ഇങ്ങനെയുള്ള ഒരു പരീക്ഷണം നടത്തി നോക്കാം. അതായത്, ഒരു കുപ്പിയിൽ വെള്ളം നിറച്ചു ഡാമിലേക്ക് ഒഴിക്കുന്ന സമയത്ത് വെള്ളം മുകളിലേക്ക് പോകുന്നതായി കാണാം.
അടുത്താതായി ക്രേസി റോഡ്സ്. ഇന്ന് ഒട്ടുമിക്ക ആളുകളും യാത്രകൾ ഒരുപാട് ഇഷ്പ്പെട്ടടുന്നവരാണ്. എന്നാൽ ഇതൊരു മനോഹരമായ സ്ഥലമോ ഒന്നുമല്ല. ഇവിടത്തെ റോഡിനൊരു വിചിത്രമായ പ്രത്യേകതയുണ്ട്. ഇത്തരം റോഡുകളിലെ ഇറക്കമുള്ള ഭാഗത്ത് പോയി നിങ്ങളുടെ വാഹനം ന്യൂട്രലിൽ ഇട്ടു നോക്കൂ. അപ്പോൾനിങ്ങൾക്ക് വളരെ കൗതുകകരമായ കാര്യം അനുഭവിക്കാനാകും. വാഹനം ഇറക്കം ഇറങ്ങുന്നതിനു പകരം താനേ പിറകിലേക്ക് പോകുന്നതായി കാണാനായി സാധിക്കും. ഇനി വാഹനത്തിനു പകരം ഒരു ബോളുപയോഗിച്ചും ഇതേ രീതിയിൽ ചെയ്തു നോക്കിയാലും ഇങ്ങനെ തന്നെ ആയിരിക്കും. ഇത് ഹോറിസോണ്ടൽ പോയിന്റ് എന്ന് പറയുന്ന ഒരു ഇൽയൂഷനാണ്. ഇതിനെ കുറിച്ച് കൂടുതലാറിയാനും ഗുരുത്വാകർഷണ ബലത്തെ വെല്ലു വിളിക്കുന്ന മറ്റു പ്രതിഭാസങ്ങളെ കുറിച്ച് കൂടുതലറിയാനും താഴെയുള്ള വീഡിയോ കാണുക.