നമ്മുടെ ലോകം തന്നെ ഇപ്പോൾ സ്മാർട്ടായി മാറിയിരിക്കുകയാണ്. എല്ലാ കാര്യങ്ങളിലും ആ ഒരു മാറ്റം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ടച്ച് ഫോണുകൾ ആദ്യം ഉപയോഗത്തിൽ വന്ന കാലത്ത് അത് ഉപയോഗിക്കാൻ എല്ലാവർക്കും അറിയില്ലായിരുന്നു, ആ ബുദ്ധിമുട്ടും പലർക്കുമുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ മാറിയിരിക്കുകയാണ്. എല്ലാവരും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് സ്മാർട്ട് വാച്ച് എന്ന് പറയുന്നത്. മികച്ച ബ്രാൻഡുകളുടെ സ്മാർട്ട് വാച്ചുകൾ മുതൽ ലോക്കൽ സ്മാർട്ട് വാച്ചുകൾ വരെ ഇന്ന് ഓൺലൈൻ വെബ്സൈറ്റുകളിൽ സുലഭമായി ലഭിക്കുകയും ചെയ്യും.
സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കുന്നവർക്ക് അറിയാം നമ്മുടെ ശരീരത്തിലെ ചില മാറ്റങ്ങൾ സ്മാർട്ട്വാച്ചിലൂടെ മനസ്സിലാക്കാൻ സാധിക്കും. നമ്മുടെ ശരീരത്തിൻറെ പ്രഷർ പോലെയുള്ള കാര്യങ്ങളൊക്കെ നമുക്ക് സ്മാർട്ട്വാച്ച് വഴി മനസ്സിലാക്കാൻ സാധിക്കും. സ്മാർട്ട് വാച്ചുകളുടെ പുറകിലായി പച്ച നിറത്തിലുള്ള ഒരു ലൈറ്റ് എന്തിനാണ്.? സ്മാർട്ട് വാച്ചുകളിൽ ഇങ്ങനെ ഒരു ലൈറ്റ് ഉപയോഗിക്കുന്നതിന്റെ പിന്നിലുള്ള രഹസ്യമെന്താണ്.? അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. സ്മാർട്ട് വാച്ചുകളിൽ ഉപയോഗിക്കുന്ന പച്ച ലൈറ്റിന് പിന്നിലുള്ള രഹസ്യമെന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല മാറ്റങ്ങളെയും സെൻസർ ചെയ്യുന്നത് പച്ച ലൈറ്റുകളാണ്.
അതുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല മാറ്റങ്ങളും സ്മാർട്ട് വാച്ചുകൾക്ക് കാണിച്ചു തരാൻ സാധിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ അറിയുന്ന ലെൻസുകൾ ഉണ്ടാവുന്നത് ചുവന്ന ലൈറ്റുകളിലാണ്. ഇതിലൂടെയുള്ള നിർദേശങ്ങളാണ് ഏറ്റവും കൃത്യമായി ഉള്ളത്. എന്നാൽ സ്മാർട്ട് വാച്ചുകളിൽ അതില്ലാത്തതിനുള്ള കാരണമെന്താണെന്ന് വച്ചാൽ സ്മാർട്ട് വാച്ചുകളിൽ ചുവന്ന ലൈറ്റുകൾ ഘടിപ്പിക്കുമ്പോൾ വലിയ പണച്ചെലവാണ് ഉണ്ടാവുന്നത്. അതുകൊണ്ട് വലിയ വിലയുള്ള ബ്രാൻഡുകളുടെ വാച്ചുകളിൽ മാത്രമാണ് ഇത്തരത്തിലുള്ള ചുവന്ന ലൈറ്റുകൾ കാണുന്നത്. സാധാരണ ലോക്കൽ സ്മാർട്ട് വാച്ചുകളിലൊക്കെ പച്ചനിറത്തിലുള്ള ലൈറ്റുകളാണ് കാണപ്പെടുന്നത്. കാരണം വലിയ വിലയാണ് ചുവന്ന നിറത്തിലുള്ള ലൈറ്റുകൾക്കുള്ളത്.
അതുകൊണ്ടാണ് അത് ഉപയോഗിക്കാൻ കഴിയാത്തത്. ചുവന്ന ലൈറ്റുകൾ ഉപയോഗിച്ചുകൊണ്ടുള്ള വിവരങ്ങൾ വളരെ കൃത്യമാണെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. പല ബ്രാൻഡുകളുടെ സ്മാർട്ട് വാച്ചുകൾ ഇന്ന് വിപണിയിൽ ലഭിക്കും, അതിൽ ആപ്പിള് മുതലുള്ള സ്മാർട്ട് വാച്ചുകൾ ഉണ്ട്. ആപ്പിൾ വാച്ചിന് നല്ല വില ആയതുകൊണ്ടുതന്നെ കൂടുതലാളുകളും ഒരു 2000 രൂപയുടെ സ്മാർട്ട് വാച്ചുകളോക്കെയാണ് തിരഞ്ഞെടുക്കുക. സ്മാർട്ട് വാച്ചുകളിൽ പച്ചനിറത്തിലുള്ള ലൈറ്റ് ആയിരിക്കും കാണുക.