ഇന്ന് യുവതീയുവാക്കള്‍ മുതല്‍ മധ്യ വയസ്കര്‍ വരെ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് മുടി കൊഴിച്ചില്‍. ഇതൊരു ജീവിത ശൈലി രോഗമായി തന്നെ നമുക്കിതിനെ കണക്കാക്കാം. ആരുടെ അടുത്തും നമ്മളിന്ന് മുടി കൊഴിച്ചില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലാ എന്ന് പറയുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഇന്ന് ഒരു 20 വയസ്സ് മുതല്‍ മുടി കൊഴിയാനും അത് പോലെ കഷണ്ടിയാകാനും തുടങ്ങുന്നുണ്ട്. ഒരു പക്ഷെ ഇത് നമ്മുടെ ആഹാര ശൈലിയില്‍ വന്ന മാറ്റമായിരിക്കാം. കഷണ്ടിയൊക്കെ ഒരു പാരമ്പര്യമായിട്ടും കണ്ടു വരാറുണ്ട്. അതായത് കഷണ്ടി ജനറ്റിക് ഡിസോര്ഡറായും വരാറുണ്ട്.മാത്രമല്ല, വെള്ളം മാറി കുളിക്കുന്നത് കൊണ്ടോ,താരന് ഉള്ളത് കൊണ്ടോ, ക്ലോറിന്‍ വെള്ളം ഉപയോഗിച്ചു കൊണ്ട് മുടി കഴുകുന്നതോ, വൈറ്റമിന്‍ ഡി ഡഫിഷ്യന്‍സി കാരണത്താലോ,നൂട്രിഷന്‍ ഡഫിഷ്യന്സിയാലോ അല്ലെങ്കില്‍ മറ്റു കെമിക്കല്‍സ് അടങ്ങിയ ക്രീമുകളും മറ്റും ഉപയോഗിച്ചതിനാലോ മുടി കൊഴിച്ചില്‍ ഉണ്ടായേക്കാം. ഒരു ദിവസം 60-100 മുടി വരെ കൊഴിഞ്ഞു പോകുന്നവര്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഒരു ഹെയര്‍ കെയര്‍ കണ്സള്ട്ടണ്ടിനെ കാണേണ്ടതാണ്.
മുടി കൊഴിച്ചിലിന് സ്ട്രെസ്സ് ഒരു കാരണമാണ്. സ്ത്രീകളില്‍ ആണെങ്കില്‍ രക്തക്കുറവ്, അനീമിയ,തൈറോയിഡ് ഹോര്‍മോണില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയൊക്കെ മുടികൊഴിച്ചിലിനു കാരണമായേക്കാം.ഇത്തരം ആളുകള്‍ക്ക് നമുക്ക് ഒരു ട്രീറ്റ്മെന്റ് നല്‍കാനാകും. അതായത് നമ്മുടെ മുടി തന്നെ മുടി കൊഴിഞ്ഞ ഭാഗത്ത് വെച്ചു പിടിപ്പിക്കുന്ന ഒരു ട്രീറ്റ്മെന്റ്.
ആദ്യം നമുക്ക് മുടി കൊഴിച്ചില്‍ തടയാന്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചെലവ് കുറഞ്ഞ കുറച്ചു ടിപ്സ് പറയാം.ഡയറ്റ് എടുക്കുക. നമ്മള് എന്ത് ആഹാരം കഴിക്കുന്നു എന്നത് മുടിയുടെ ആരോഗ്യവുമായി വളരെ പ്രധാനപ്പെട്ടതാണ്. നമ്മള് കൂടുതലും കഴിക്കേണ്ടത് പ്രോട്ടീന്‍ റിച്ച് ആയിട്ടുള്ള ആഹാരങ്ങളാണ്. പിന്നെ ധാരാളം വൈറ്റമിനുകളും നൂട്രിയന്സും അയഡിനും അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക.നന്നായി വെള്ളം കുടിക്കുക. പിന്നെ ആഴ്ച്ചയില്‍ ഒരു തവണയെങ്കിലും വീട്ടില്‍ തന്നെയുണ്ടാക്കിയ ഓയില്‍ കൊണ്ട് മസാജ് ചെയ്യുക. ഇത് വഴി നമ്മുടെ തലയിലെ ബ്ലഡ് സര്‍ക്കുലേഷന്‍ കൂട്ടാനായി സഹായിക്കും. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം മുടിക്ക് തിളക്കം കിട്ടാനായി കുറച്ചു മൈല്‍ഡ് ആയിട്ടുള്ള ഷാമ്പൂ ഉപയോഗിക്കുക. എന്നാല്‍, നിങ്ങള്‍ക്ക് വളരെ സിവിയര്‍ ആയിട്ടുള്ള ഹെയര്‍ ഫാള്‍ ആണെങ്കില്‍ ഡോക്ടറെ കണ്ട് ട്രീറ്റ്മെന്റ് ചെയ്ത് അവരുടെ നിര്‍ദ്ദേശ പ്രകാരം മാര്‍ക്കറ്റില്‍ അവൈലബിള്‍ ആയിട്ടുള്ള നല്ല സിറംസ് വാങ്ങി തലയില്‍ പുരട്ടുക. കൂടെ മള്‍ട്ടി വൈറ്റമിന്‍സും എടുക്കാവുന്നതാണ്.
ഇതെല്ലം ചെയ്തിട്ടും ഹെയര്‍ ഫാള്‍ വളരെ സിവിയര്‍ ആവുകയാണെങ്കില്‍ ഇന്ന് അഡ്വാന്‍സ്ഡായിട്ടുള്ള ട്രീറ്റ്മെന്റ്സ് ഇന്ന് ലഭ്യമാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം. PRP അഥവാ platelet rich plasma എന്ന ട്രീറ്റ്മെന്റ്, മീസോ തെറാപ്പി,സ്റ്റംസില്‍ തെറാപ്പി, ഹെയര്‍ ട്രാന്സ്പ്ലാന്ടേഷന് തുടങ്ങിയവയാണവ. ഇനി PRP ട്രീറ്റ്മെന്റ് എന്താണെന്ന് നോക്കാം. രോഗിയില്‍ നിന്ന് തന്നെ 10-15ml ബ്ലഡ് എടുത്ത് അതേ രോഗിയിലേക്ക് തന്നെ ഇന്‍ജക്റ്റ് ചെയ്യുന്നതാണ് prp.
അടുത്തത് ഹെയര്‍ ട്രാന്സ്പ്ലാന്ടേഷന് ആണ്. ഇത് രണ്ടു തരത്തില്‍ ഉണ്ട്. FUE അല്ലെങ്കില്‍ FU. ഇത് രോഗിയുടെ തന്നെ തലയുടെ പുറകില്‍ നല്ല മുടിയുള്ള ഭാഗത്ത് നിന്നും മുടി എടുത്ത് മുന്നില്‍ മുടിയുള്ള ഭാഗത്ത് ഇന്ജക്ട്ട് ചെയ്തു വെച്ചു പിടിപ്പിക്കുക. ഇപ്പോള്‍ വളരെ കൂടുതലായി ചെയ്യുന്നത് FUE ആണ്. അതായത് ഇത് പഞ്ചസ് വെച്ചാണ് ചെയ്യുന്നത്. പുറകിലെ മുടി ഓരോന്നായി സപ്പറെറ്റ് ചെയ്തു തലയുടെ ഫ്രണ്ടില്‍ മുടിയില്ലാത്ത ഭാഗത്ത് വെക്കുന്നു. ഇത് വളരെ സേഫും എഫക്ടീവും ആണ്. ഇനി മുതല്‍ നിങ്ങള്‍ മുടി കൊഴിച്ചിലില്‍ വിഷമിക്കേണ്ടതില്ല. ഉടന്‍ തന്നെ ഒരു ഡോക്ടറുടെ സേവനം ഉറപ്പു വരുത്തുക.