സെല്ലോടാപ്പും തെര്‍മോകോളും ഫാക്റ്ററിയില്‍ നിര്‍മ്മിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ ? കിടിലന്‍ തന്നെ..

നമ്മുടെയൊക്കെ നിത്യജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത വസ്തുക്കളാണ് സെല്ലോടപ്പും തെര്‍മോകോളും. ഈ രണ്ടു വസ്തുക്കളും ഏതു നിമിഷവും നമുക്ക് ആവശ്യമായി വന്നേക്കാം. ഒരുപാട് കാര്യങ്ങള്‍ക്ക് ഉപകരിക്കുന്നവയാണിവ. എന്നാല്‍ ഇവ എങ്ങനെയാണ് നിര്‍മിക്കുന്നത് എന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ചിലയാളുകളുണ്ട്, തനിക്ക് മുന്നില്‍ എന്തൊരു വസ്തു കണ്ടാലും അത് എങ്ങനെയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നറിയാനുള്ള ഒരു ആകാംക്ഷ ഉണ്ടായിരിക്കും. അത്തരത്തിലുള്ള ആളുകള്‍ക്ക്‌ വേണ്ടി ഈ രണ്ടു വസ്തുക്കള്‍ എങ്ങനെയാണ് ഫാക്ട്ടറികളില്‍ നിര്‍മ്മിക്കുന്നത് എന്ന് നോക്കിയാലോ.

Cellulose tape
Cellulose tape

ആദ്യം സെല്ലോടാപ്പിന്റെ നിര്‍മ്മാനത്തിലേക്ക് പോകാം. സെല്ലോടപ്പ് നിര്‍മ്മിക്കുന്നത് സെല്ലോഫെയിന്‍ എന്നാ വസ്തുവില്‍ നിന്നാണ്. ആദ്യം സെല്ലോഫെയിനിന്റെ വലിയ ഷീറ്റുകള്‍ നിര്‍മ്മിക്കുന്നു. എങ്ങനെയാണ് ഈ വലിയ ഷീറ്റുകള്‍ ഉണ്ടാക്കുന്നത് എന്നറിയോ? ഇതിനായി മരത്തടിയുടെ പള്‍പ്പും റബ്ബറും കൂട്ടിച്ചേര്‍ത്ത് ഉരുക്കി ഒരു കട്ടിയുള്ള ദ്രാവക രൂപത്തിലാക്കുന്നു. ശേഷം ദ്രാവക രൂപത്തിലുള്ള ഈ പദാര്‍ത്ഥത്തെ പ്നന്നായി പരത്തി നേര്‍ത്ത കട്ടി കുറഞ്ഞ ഒരു ലെയറാക്കി എടുക്കുന്നു. ഇങ്ങനെ തയ്യാറാക്കിയ ലെയര്‍ ഏതാനും മണിക്കൂര്‍ നേരത്തേക്ക് അസഡിക് സൊലൂഷനില്‍ ഇട്ടുവെക്കുക വഴി ഇതൊരു സെല്ലോഫെയിന്‍ ഷീറ്റായി മാറിയിട്ടുണ്ടാകും. ഇങ്ങനെ തയ്യാറാക്കിയ ചെറിയ സെല്ലോഫെയിന്‍ ഷീറ്റുകള്‍മ ഫാക്ട്ടറികള്‍ വലിയ റോളുകളാക്കി മാറ്റുന്നു.

ഇനി സെല്ലോടെപ്പില്‍ പശ വരുന്നത് എങ്ങനെയാണ് എന്ന് നോക്കാം. ഇതിനായി നാച്ചുറല്‍ റബ്ബറും റെസിനും കൂട്ടിച്ചേര്‍ത്ത് അരച്ചെടുക്കുന്നു. ഇവയാണ് സെല്ലോടെപ്പില്‍ പശയായി ഉപയോഗിക്കുന്നത്. ഇങ്ങനെ അരച്ചെടുത്ത പശ വലിയ ബ്ലോക്കുകളായി ഫാക്ട്ടറികളില്‍ എത്തുകയും അത് പിന്നീട് ചെറിയ ബ്ലോക്കുകളായി മാറ്റുകയും ചെയ്യുന്നു. ഉരുക്കുന്നത് വേഗത്തിലാക്കാന്‍ വേണ്ടി ഇതിനെ വീണ്ടും മറ്റൊരു മെഷീനിലേക്ക് കടത്ത് വിടുക വഴി ചെറിയ റോളുകളാക്കി മാറ്റുന്നു. ശേഷം ഇങ്ങനെ നിര്‍മ്മിച്ച റോളുകള്‍ ഉരുക്കള്‍ പ്രക്രിയക്കായി ബോയിലുകള്‍ക്കുള്ളിലിടുന്നു. അതിനുള്ളില്‍ കിടന്ന ഈയൊരു റോള്‍ ഉരുകുകയും കട്ടിയുള്ള ഒരു ദ്രാവകമായി മാറുകയും ചെയ്യുന്നു. അങ്ങനെ സെല്ലോ ടേപ്പിലേക്കുള്ള പശ തയ്യാറായി. ഇനി ഇത് സെല്ലോ ടെപ്പിലേക്ക് പകര്‍ത്തുന്നത് എങ്ങനെയാണ് എന്ന് നോക്കാം.

അതിനായി സെല്ലോ ടെപ്പ് കടത്തി വിടുന്ന മെഷീനിലേക്ക് ഒരേ കട്ടിയില്‍ പശയും കടത്തി വിടുന്നു. അങ്ങനെ സെല്ലോ ടെപ്പില്‍ പശ ഒട്ടുകയും ക്വാളിറ്റി പരിശോധനക്കായി സാമ്പിളുകള്‍ എടുക്കുകയും ചെയ്യുന്നു.

ഇനി തെര്‍മോകോളിന്റെ നിര്‍മ്മാണം കാണാം.