നമ്മുടെ കുട്ടികാലങ്ങളിലെല്ലാം നമ്മളൊക്കെ പെൻസിൽ ഉപയോഗിച്ചിട്ടുള്ളവരായിരിക്കും. നമ്മൾ ഉപയോഗിച്ചിട്ടുള്ള പെൻസിലിന്റെ ബ്രാൻഡ് ചോദിക്കുകയാണെങ്കിൽ അതിൽ ഏറ്റവും കൂടുതൽ ആയി നമ്മളിൽ പലരും ഉപയോഗിച്ചിട്ടുണ്ടാവുക ഒരുപക്ഷേ നടരാജ് കമ്പനിയുടെ പെൻസിൽ തന്നെയായിരിക്കും അത്രമാത്രം നമ്മൾ സ്വാധീനം ചെയ്തിട്ടുണ്ടാകും നടരാജ് മാത്രമല്ല അപ്സര എന്ന കമ്പനിയും ആളുകൾക്ക് പരിചിതമായോരു കമ്പനിയായിരിക്കും. ഇത് രണ്ടും ഒരാളുടെ തന്നെയാണെന്നാണ് പിൽക്കാലത്ത് മനസ്സിലാക്കാൻ സാധിച്ചുവെന്നതാണ്. ഈ പെൻസിൽ നമ്മുടെ കൈകളിലെത്തുന്നത് എങ്ങനെയാണെന്ന്
ചിന്തിച്ചിട്ടുണ്ടോ.?
എത്ര കാലഘട്ടങ്ങളിലൂടെ കടന്നാകും പെൻസിലിന്റെ നിർമാണപ്രക്രിയയെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.? പെൻസിലിന്റെ ഉള്ളിൽ ലെഡ് ഉണ്ടെന്ന് നമുക്കറിയാം. യഥാർത്ഥത്തിൽ ഈ ലെഡിന് കെമിക്കൽ ലെഡ്ഡുമായി യാതൊരു ബന്ധവുമില്ലന്ന് എത്രപേർക്കറിയാൻ സാധിക്കും. പെന്സിലിന്റെ ഉള്ളിലുള്ള ലെഡ് നമ്മൾ സാധാരണ പറയുന്ന ലെഡ്ഡുമായി ബന്ധമില്ലാത്തതാണ്. യഥാർത്ഥത്തിൽ നമ്മൾ പറയുന്ന ലെഡ്ഡ് എന്ന വസ്തു മാരകമായ വിഷമാണ്. അതല്ല പെൻസിലിന്റെ അകത്തുള്ള ലഡ്. പെൻസിൽ ഫാക്ടറിയിൽ നിർമ്മിക്കുമ്പോൾ ആദ്യം ചേർക്കുന്നത് ഗ്രാഫൈറ്റ് ക്ലെയ് എന്നിവയാണ്.
ഇവ ഉപയോഗിച്ചാൽ നന്നായി ഇതിലുള്ള ഒരു മിശ്രിതം കുഴക്കുകയെന്നതാണ്. ആദ്യത്തെ ഘട്ടമെന്ന് പറയുന്നത് സാധാരണ പെൻസിലിന്റെ ലേഡിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സാധാരണ പെൻസിലിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി നിർമ്മിക്കുന്നത് കളർ പെൻസിലാണ് എന്നുണ്ടെങ്കിൽ നോക്കിയിരിക്കുന്ന ലേഡിൽ അല്ലെങ്കിൽ കുറച്ചു നിറം കൂടി ചേർക്കാറുണ്ട്. കളർ പെൻസിലുകളും വിപണിയിൽ ലഭിക്കാറുണ്ട്. പെൻസിലുകൾ നിർമ്മിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന വൃക്ഷമെന്ന് പറയുന്നത് ദേവദാരു വൃക്ഷമാണ്.
ദേവദാരു വൃക്ഷത്തിന്റെ തടി ഉപയോഗിച്ചുകൊണ്ടാണ് പെൻസിലിന്റെ പുറംഭാഗങ്ങളൊക്കെ നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ഈ പെൻസിലിന് ആവശ്യമുള്ള ഭാഗങ്ങൾ മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത് ചതുരാകൃതിയിലാണ് മുറിച്ചെടുക്കുന്നത്. അതിനുശേഷം ഇത് വളരെ ചെറിയ രീതിയിലുള്ള കഷണങ്ങളാക്കി മാറ്റുകയും പിന്നീട് പെൻസിലിന് ആവശ്യമുള്ള നീളത്തിലേക്ക് ഇത് എടുത്തു വയ്ക്കുകയും ചെയ്യും. അപ്പോഴേക്കും ലെഡും തയ്യാറായിട്ടുണ്ടാവും.
ആവശ്യമുള്ള രീതിയിൽ മുറിച്ചു എടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയാണ് ആദ്യഘട്ടമെന്ന് പറയുന്നത്. നമ്മൾ ഉപയോഗിക്കുന്ന ഒരു പെൻസിലാണെങ്കിൽ പോലും എത്ര ഘട്ടങ്ങളിലൂടെ കടന്നാണ് നമ്മുടെ കൈകളിലെത്തുന്നതെന്ന് ചിന്തിച്ചു നോക്കുന്നത് വളരെ നല്ലതാണ്.