ലോകത്തിലെ ഏറ്റവും സുന്ദരമായ കുതിരകളെ കണ്ടിട്ടുണ്ടോ.? സ്വർണ കുതിരയെ കണ്ടിട്ടുണ്ടോ.? മൃഗങ്ങളിൽ ഏറ്റവും ആകാരഭംഗിയും ശക്തിയും ഉള്ള മൃഗം ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാം കുതിര. എന്നാൽ ഏകദേശം 600ഓളം വ്യത്യസ്തമാർന്ന കുതിരകൾ ഇന്ന് ലോകത്തുണ്ട്. ഇവയിൽ പെൺകുട്ടികളുടേതുപോലെ നീണ്ട മുടിയുള്ള കുതിര മുതൽ തിളങ്ങുന്ന ശരീരമുള്ള കുതിര വരെ ഉണ്ട്. ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും സുന്ദരമായ ചില കുതിരകളെ കുറിച്ച് ആണ് പറയാൻ പോകുന്നത്. കുതിരകളുടെ ചരിത്രത്തിന് പുരാതന ഇന്ത്യയോളം പഴക്കമുണ്ട്.
കൃത്യമായി പറഞ്ഞാൽ ഇന്നത്തെ പാക്കിസ്ഥാനിലും മറ്റും കാണപ്പെടുന്ന ചില കുതിരകൾ ഉണ്ട്. നീളമുള്ളതും വലിയതും എന്നാൽ ശക്തവുമായ കാലുകൾ ഇവയുടെ സവിശേഷതയാണ്. എന്നാൽ ഇവ വേറിട്ടുനിൽക്കുന്ന പ്രധാന പ്രത്യേകത വളഞ്ഞു നിൽക്കുന്ന ചെവികളും അപാരമായ കേൾവിശക്തിയും കൊണ്ടാണ്. ശബ്ദംപോലും പിന്തുടർന്നു പോകുവാൻ ഇവയ്ക്ക് കഴിവുണ്ട്. രാജ കുടുംബങ്ങളുടെ സ്വന്തം വാഹനമാണ് ഇത്തരം കുതിരകൾ. മനുഷ്യരുമായുള്ള ഇണക്കവും വലുത് ആണ്. വളരെ സ്നേഹവും വീട്ടിലെ അംഗങ്ങളെ പോലെ സ്നേഹിക്കപ്പെട്ട കുതിരകളും ഉണ്ട്. ഈ കുതിരകൾക്ക് സ്വന്തമായി ആഭരണങ്ങൾ വരെ ഉണ്ട്.പുറത്തിറങ്ങുമ്പോൾ ഈ ആഭരണങ്ങൾ ധരിച്ചാണ് ഇവർ പുറത്തിറക്കുക.
സൗന്ദര്യമുള്ള ഇവയ്ക്ക് ആഭരണം കൂടിയായാൽ പിന്നെ പറയേണ്ടല്ലോ. ഏകദേശം 8 ലക്ഷം മുതൽ 10 ലക്ഷം വരെയാണ് ഈ കുതിരകളുടെ വില. പഴയ അറേബ്യൻ കുതിരകൾ ആണ് അടുത്തത്. ബി സി മൂവായിരം മുതൽ തന്നെ ഇവ ജീവിച്ചിരുന്നു. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത തലയുടെ വേറിട്ട ആകൃതി തന്നെയാണ്. ഇതോടൊപ്പം ഉയർന്നുനിൽക്കുന്ന വാലു കൂടിയാവുമ്പോൾ ഗംഭീരമാകും. ശരീരഭാഷ കൊണ്ട് പുറമേയുള്ള ഈ മോഡി മാത്രമല്ല ഇവയ്ക്ക്. മൂന്നേമുക്കാൽ മുതൽ 11 ലക്ഷം രൂപ വരെയാണ് ഇതിൻറെ വില. ഇനി ഒരു കുഞ്ഞൻ കുതിരയുടെ വിവരം പറയാം. കുഞ്ഞൻ ആണെങ്കിലും ദൃഢമായ ശരീരവും ഇളം നിറത്തിലുള്ള ഒഴുകി കിടക്കുന്ന രോമങ്ങളും അവയുടെ സവിശേഷതയാണ്.
എന്നാൽ ഇവയിൽ കൂടുതൽ മികച്ചത് ഇവയുടെ കുഞ്ഞ് ചെവികളും വിടർന്ന കണ്ണുകളും ആണ്. നല്ല ഉശിരുള്ള ബുദ്ധിമാന്മാരായ കുതിരകളാണ് ഇവ. കുട്ടികൾക്കിടയിലും മുതിർന്നവർക്ക് ഇടയിലും ഒരേപോലെ പ്രിയമായ ഇനം. 37500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഇതിൻറെ വില. ഇതുപോലൊരു കുഞ്ഞ് കുതിര സ്വന്തമാക്കിയാൽ കൊള്ളാം എന്നുണ്ടോ.? കറുപ്പിന് ഏഴഴക് എന്ന് കേട്ടിട്ടില്ലേ.? അത് വെറുതെ പറയുന്നതല്ല, ഈ കുതിരയെ കാണുമ്പോൾ മനസ്സിലാകും. ഈ സുന്ദരൻ കുതിരയുടെ കൂട്ടത്തിൽ നിന്നും നമുക്ക് എളുപ്പം തിരിച്ചറിയാം, അതിന് കാരണം ഇവയുടെ കറുത്ത ശരീരം തന്നെയാണ്. നീണ്ട് ഇടതൂർന്ന രോമങ്ങളും ഇവയെ കൂടുതൽ മനോഹരമാക്കുന്നു.
മധ്യകാലഘട്ടത്തിൽ രാജാക്കന്മാർ സഞ്ചരിച്ചിരുന്നത് കുതിരകളെ കെട്ടിയ രൂപത്തിലായിരുന്നു. നിലമൊരുക്കാൻ കർഷകർ ഇവയെ ഉപയോഗിച്ചിരുന്നു. വംശനാശത്തിന് വക്കോളമെത്തിയ ഇവ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വംശനാശഭീഷണി ഒഴിഞ്ഞു പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്നു. 2.25 ലക്ഷം മുതൽ 22 ലക്ഷം വരെയാണ് ഇവയുടെ വില. അടുത്തത് വെളുത്തതും കറുത്തതും ബ്രൗൺ നിറത്തിൽ ഉള്ളതുമായ കുതിരകളെ കുറിച്ച് ആണ്. എന്നാൽ വെള്ളയിൽ കറുത്ത പുള്ളികളുള്ള കുതിരയെ പരിചയപ്പെട്ടാലോ.? വളരെ വ്യത്യസ്തമായ രൂപഭംഗിയുള്ള ഈ കുതിരകൾ ഉള്ളിൽ കൗതുകമുണർത്തും. ശരിക്കും ഒരു നായയോട് ഏറെ സമാനതയുള്ള രൂപമാണ് ഇവയുടേത്.
പത്തൊമ്പതാം നൂറ്റാണ്ടിൽ ഇവയുടെ ഉത്ഭവം, സൗന്ദര്യം മാത്രമല്ല ബുദ്ധിയുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഇവ.നമ്മുടെ നിർദ്ദേശങ്ങളെല്ലാം പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിവുള്ള ഇവയെ സർക്കസിൽ ആണ് കൂടുതലായും ഉപയോഗിക്കുന്നത്. കഠിനമായ അഭ്യാസമുറകൾ എല്ലാം ഇവ അനായാസം കൈകാര്യം ചെയ്യുന്നുണ്ട്.