നമ്മള്‍ മൊബൈല്‍ഫോണില്‍ ഉപയോഗിക്കുന്ന സിംകാര്‍ഡ് നിര്‍മിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ ?

ഇപ്പോൾ മൊബൈൽ ഫോണിൻറെ കാലഘട്ടമാണ് എല്ലാവരും ഫോണിൽ സിം ഉപയോഗിക്കാറുമുണ്ട്. ഇപ്പോൾ നാനോ സിമുകളുടെ കാലമാണ്. ശരിക്കും നമ്മൾ ഉപയോഗിക്കുന്ന സിം എന്താണെന്ന് നമുക്ക് അറിയുമോ.? നമ്മൾ ഉപയോഗിക്കുന്ന സിമ്മിന്റെ മുഴുവൻ പേരുപോലും ആർക്കും അറിയില്ലായിരിക്കും. സബ്സ്ക്രൈബർ ഐഡന്റിറ്റി മോഡ്യൂൾ എന്നാണ്
സിമ്മിന്റെ മുഴുവൻ പേര്. വ്യക്തിഗത വിവരങ്ങൾ തിരിച്ചറിയുവാൻ വേണ്ടി മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ഒരു ഐസി ചിപ്പാണ് സത്യത്തിൽ സിമ്മെന്ന് പറയുന്നത്.

Sim card manufacturing
Sim card manufacturing

സിം ഫോണിൻറെ അകത്ത് ഘടിപ്പിച്ചാണ് മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നത്. ഇതൊക്കെ നമുക്ക് അറിയാവുന്ന കാര്യമാണ്. ആദ്യകാല സിംകാർഡുകൾ ഒരു ക്രെഡിറ്റ് കാർഡിന്റെ വലിപ്പമുള്ളതായിരുന്നുവെന്നാണ് അറിയാൻ സാധിക്കുന്നത്. പിന്നീട് മൊബൈൽ ഫോണുകൾ ചെറുതായ മൈക്രോ സിംകാർഡുകളും ഒക്കെ ഉണ്ട്. സിഡിഎംഎ ഫോണുകൾ എൽടിഇ ശേഷിയുള്ള ഹാൻഡ്സെറ്റുകൾ എന്നിവയ്ക്ക് മാത്രമാണ് സിമ്മുകൾ ആവശ്യമുള്ളത്. സാറ്റലൈറ്റ് ഫോണുകൾ,സ്മാർട്ട് വാച്ചുകൾ, കമ്പ്യൂട്ടറുകൾ അല്ലെങ്കിൽ ക്യാമറകൾ എന്നിവയിലും വേണമെങ്കിൽ സിംകാർഡുകൾ ഉപയോഗിക്കാവുന്നതാണ്. ഒരു സിം കാർഡ് സീരിയൽ നമ്പറാണ് ഇൻറർനാഷണൽ മൊബൈൽ സബ്സ്ക്രൈബർ ഐഡൻറിറ്റി നമ്പർ.

വരിക്കാരന്റെ ആധികാരികതയും സുരക്ഷയും മറ്റുമായ രീതിയിൽ സൂക്ഷിക്കാൻ സിനിമകൾക്ക് സാധിക്കാറുണ്ട്.രണ്ട് പാസ്‌വേഡുകൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. സാധാരണ ഒരു വ്യക്തിഗത തിരിച്ചറിയൽ നമ്പറും അൺ ബ്ലോക്കിങ് നമ്പറും ഉണ്ടായിരിക്കും. ഒരു പ്ലാസ്റ്റിക് കാർഡിൽ സിലിക്കൺ ഐസി ചിപ് സംയോജിപ്പിക്കുക എന്ന ആശയം തന്നെ 1960-കളുടെ അവസാനം മുതൽ ആയിരുന്നു ആരംഭിച്ചത്. ഇത് വിജയിക്കുമോ എന്നവർക്ക് ഭയം ഉണ്ടായിരുന്നു. പിന്നീട് അതിനെപ്പറ്റി കൂടുതൽ പഠിച്ചാണ് ഇങ്ങനെ ഒരു കാര്യത്തിലേക്ക് എത്തുന്നത്. ഇന്ന് സിമ്മുകൾ എന്ന് പറയുന്നത് സർവ്വവ്യാപികളായി മാറിയിരിക്കുകയാണ്.

നെറ്റ്‌വർക്കുകളിലേക്ക് കണക്ട് ചെയ്യാൻ 7 മില്യണിലധികം ഉപകരണങ്ങളെ അനുവദിക്കുന്നുണ്ട്. മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർക്ക് ഉള്ള മറ്റു മൂല്യവർധിത സേവനങ്ങളിലും കഴിവ് നേടിയ പുതിയ സിംമ്മുകൾ ഇറങ്ങുന്നുണ്ട്. ഇപ്പോൾ കാണാറുള്ള സിമുകൾക്ക് മൂന്ന് ഓപ്പറേറ്റിങ് വോൾട്ടേജുകൾ ആണ് ഉള്ളത്. 1998 മുൻപ് ആരംഭിച്ച ഭൂരിഭാഗം സിം കാർഡുകളുടെയും പ്രവർത്തന വോൾട്ടേജ് 5 ആയിരുന്നു. പിന്നീട് നിർമ്മിക്കുന്ന സിംകാർഡുകൾ 3- 5 ആയി.

ഇപ്പോൾ ഉപയോഗിക്കുന്ന സിംകാർഡുകൾ വരിക്കാരൻ സിം ഉപയോഗിക്കുമ്പോൾ ആപ്ലിക്കേഷനുകൾ ലോഡ് ചെയ്യാനും അനുവദിക്കുന്നുണ്ട്. ഈ സിമ്മുകൾ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് അറിയാം.