ഫോട്ടോ എടുക്കുകയെന്ന് പറയുന്നത് ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. പലർക്കും ഫോട്ടോ എടുക്കുന്ന ആളുകളാണ്. രാവെന്നോ പകലെന്നോ ഇല്ലാതെ ആണ് ഈ കാര്യം ചെയ്യുന്നത്. ഒരുപാട് രാത്രിയിൽ ഫോട്ടോ എടുക്കുന്നവർ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. അപ്പോൾ ലഭിക്കുന്ന ഫോട്ടോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അതായത് ആ ഫോട്ടോയിൽ കണ്ണുകൾ ചുവന്നിരിക്കുന്ന കാഴ്ച നമ്മൾ കാണാറുണ്ട്. എന്തുകൊണ്ടാണ് ആ സമയത്ത് കണ്ണുകൾ ഇങ്ങനെ ചുവന്നിരിക്കുന്നത്. അതിനു പിന്നിലും ഒരു കാരണമുണ്ട്. ഈ ചുവപ്പ് എവിടെ നിന്ന് വരുന്നതാണ്.? എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ.?
ഇത് കണ്ണിനുള്ളിലെ രക്തത്തിൽ നിന്നാണ് വരുന്നത്. കണ്ണിലെ കൃഷ്ണമണിയുടെ നടുക്ക് ഇരിക്കുന്ന പ്യുപ്പിളിൽ നിന്നും. കൃഷ്ണമണിയുടെ നടുക്കുള്ള ഭാഗത്തെ പ്യൂപ്പിൾ എന്ന ദ്വാരത്തിൽ പ്രകാശം പതിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണിത്. അതായത് ഫ്ലാഷ് അടിക്കുമ്പോൾ കണ്ണിന്റെ നേർക്കാണ് എങ്കിൽ ഇത് കണ്ണിന്റെ പിൻഭാഗത്തുള്ള റെറ്റിനയിൽ തട്ടി തിരിച്ചുവരികയാണ് ചെയ്യുക. പിൻഭാഗത്ത് മുഴുവൻ രക്തക്കുഴലുകളാണ് ഉള്ളത്. രക്തത്തിന്റെ ചുവപ്പുനിറം ഫോട്ടോയിൽ പതിയുന്ന സമയത്താണ് അത് ചുവന്ന കണ്ണുകളായി മാറുന്നത്.
നമ്മുടെ ശരീരത്തിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് നമ്മൾ ഒരു നിമിഷം ഒന്ന് ആലോചിച്ചു പോകും. ഒരു ഫോട്ടോ ഫ്ലാഷ് മിന്നുമ്പോൾ പോലും നമ്മുടെ ശരീരത്തിൽ നടക്കുന്നത് വലിയ രീതിയിലുള്ള പ്രവർത്തനങ്ങളാണ്. അപ്പോൾ ഒരു ദിവസം മുഴുവൻ നമ്മുടെ ശരീരത്തിലെ അവയവങ്ങൾ എങ്ങനെയായിരിക്കും നമ്മുടെ ശരീരത്തെ സംരക്ഷിച്ചുകൊണ്ട് പ്രവർത്തിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും നമുക്ക് വേണ്ടി ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്.
അവയ്ക്ക് നമ്മൾ കൊടുക്കുന്ന വിശ്രമമാണ് ഉറക്കമെന്നു പറയുന്നത്. അതുകൊണ്ടാണ് ഒരു മനുഷ്യൻ ഏറ്റവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഒരുദിവസം ഉറങ്ങണമെന്ന് പഠനങ്ങൾ തെളിയിക്കുന്നത്. ഏതൊരു കാര്യത്തിനും വേണ്ടതുപോലെ നമ്മുടെ ശരീരത്തിനും ആവശ്യമുള്ള ഒന്നാണ് വിശ്രമമെന്ന് പറയുന്നത്. നമ്മുടെ ശരീരത്തിനു വേണ്ടി പ്രവർത്തിക്കുന്ന നമ്മുടെ ശരീരത്തിലെ അവയവങ്ങൾക്ക് നമ്മൾ നൽകുന്ന ഒരു വിശ്രമസമയം ആണ് നമ്മൾ ഉറങ്ങുന്ന സമയം. അതുകൊണ്ടുതന്നെയാണ് ഉറക്കമെന്നത് ഒരു മനുഷ്യന്റെ വളരെ പ്രധാനപ്പെട്ട ആരോഗ്യ ശീലമായി മാറുന്നതും.