ട്രയിന്‍ ഫാക്ടറിയില്‍ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കണ്ടിട്ടുണ്ടോ ?

ഇന്ത്യയിലെ ഏറ്റവും ജന പ്രിയവും തിരക്കേറിയതുമായ ഗതാഗത മാര്‍ഗ്ഗങ്ങളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേ, ഇത് നിരവധി നഗരങ്ങളെയും പട്ടണങ്ങളെയും സംസ്ഥാനങ്ങളെയും ജില്ലകളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നുണ്ട്. ആവി കൊണ്ടോടുന്ന തീവണ്ടി എഞ്ചിനുകളില്‍ നിന്നാണ് ട്രയിനുണ്ടായത്. റെയില്‍ പാളത്തിലൂടെ ഓടിക്കാവുന്ന ഒന്നില്‍ക്കൂടുതല്‍ പെട്ടികളും അവയെ വലിച്ചുകൊണ്ടുപോകാന്‍ വേണ്ടത്ര ശക്തിയുള്ള എഞ്ചിനും ചേര്‍ന്ന് യന്ത്ര സംവിധാനമാണ് ട്രയിന്‍.

തീവണ്ടിയെ ഇംഗ്ലീഷില്‍ ട്രെയിന്‍(Train) എന്ന് വിളിക്കാം. മനുഷ്യര്‍ തങ്ങളുടെ യാത്രക്കും ഏതു ജംഗമവസ്തുക്കളും ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും യാത്ര ചെയ്യുന്നതിനുമാണ് ട്രയിന്‍ ഉപയോഹിക്കുന്നത്.പണ്ടുകാലങ്ങളില്‍ കല്ക്കരി ഇന്ധനമായി ഉപയോഗിച്ച് ആവിയന്ത്രം കൊണ്ടാണ് ട്രയിന്‍ ഓടിച്ചിരുന്നത്. വെള്ളം ചൂടാക്കി ആവിയാക്കാന്‍ ഇതിന്റെ ബോയിലറില്‍ കല്‍ക്കരിയിട്ട് ഒടുവില്‍ നേരിട്ട് തീ കത്തിച്ചിരുന്നതു കൊണ്ടാണ് തീവണ്ടി എന്ന പേരു ഈ വാഹനത്തിന് ലഭിച്ചത്. പില്‍ ക്കാലത്ത് ഡീസലും വൈദ്യുതിയും ഇന്ധനമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ട്രയിന്‍ ലോകത്ത് നിരവധി സ്ഥലങ്ങളില്‍ വന്നു തുടങ്ങിയത്.

Train Factory
Train Factory

കേരളത്തില്‍ തന്നെ നിരവധി റെയില്‍ സംവിധാനങ്ങളുണ്ട്. ജനങ്ങള്‍ യാത്രയ്ക്കായി ഏറ്റവും അധികം ഉപയോഗിക്കുന്നതും ട്രയിന്‍ സംവിധാനങ്ങളാണ്. കരയില്‍ പാതകളില്‍ക്കൂടിയോടുന്ന മറ്റേതു വാഹനങ്ങളേക്കാളും കൂടുതല്‍ ഭാരം വളരെ വേഗത്തില്‍ ഒറ്റ യാത്രയില്‍ തന്നെ കൊണ്ടു പോകാമെന്നതാണ് ട്രയിനിന്റെ ഏറ്റവും വലിയ ഉപയോഗം. ജനങ്ങള്‍ ആവശ്യത്തിനും പല വൈവിധ്യമേറിയ ആവശ്യങ്ങള്‍ക്കായും ട്രയിന്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. സാങ്കേതിക ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലുമുണ്ടാകുന്ന മുന്നേറ്റങ്ങളെ അതി വേഗത്തില്‍ കണ്ട്‌കൊണ്ടാണ് മനുഷ്യര്‍ ഇത്തരത്തിലുളള സംവിധാനങ്ങള്‍ ഉണ്ടാക്കിയത്.ഒരു ട്രെയിന്‍ നിര്‍മ്മിക്കുമ്പോള്‍, സേവനത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നിരവധി ഘട്ടങ്ങള്‍ ആവശ്യമാണ്: പഠനങ്ങള്‍, പൂര്‍ണ്ണ തോതിലുള്ള ഡിസൈന്‍ മോഡലുകളും എയറോഡൈനാമിക് ടെസ്റ്റുകളും, നിര്‍മ്മാണ ട്രെയിന്‍ ഘടകങ്ങള്‍, ട്രാക്ഷന്‍ ചെയിന്‍ ടെസ്റ്റുകള്‍, ക്രാഷ് സിമുലേഷനായുള്ള ടെസ്റ്റിംഗ് ഘടകങ്ങള്‍, ഘടന കെട്ടിച്ചമച്ചതും പരീക്ഷിക്കുന്നതും, പെയിന്റിംഗ്, വിന്‍ഡോ, ഫ്‌ലോര്‍ ഇന്‍സ്റ്റാളേഷന്‍, കേബിള്‍ അസംബ്ലി, ഇന്റീരിയര്‍ ഉപകരണങ്ങള്‍ , ഇലക്ട്രിക്കല്‍ ടെസ്റ്റുകള്‍, ട്രെയിന്‍ അസംബ്ലി, ഓണ്‍ബോര്‍ഡ് സോഫ്‌റ്റ്വെയര്‍ ലോഡുചെയ്യല്‍, സ്റ്റാറ്റിക് ടെസ്റ്റുകള്‍ക്ക് ശേഷം ഫാക്ടറിയിലെ ഡൈനാമിക് ടെസ്റ്റുകള്‍ എന്നിവയെല്ലാം വളരെ വിദഗ്തമായി ചെയ്താലെ ട്രയിന്‍ നിര്‍മ്മിക്കാന്‍ സാധിക്കുകയുളളു.

നിര്‍മ്മിച്ച ശേഷം പരിശോധനയ്ക്ക് ശേഷം മാത്രമെ ഇവ യാത്രകള്‍ക്ക് ഉപയോഗിക്കുകയുള്ളു. ട്രെയിന്‍ പല തവണ നവീകരിക്കാന്‍ കഴിയും. ഒരു ട്രെയിനിന് 15 മുതല്‍ 20 വര്‍ഷം വരെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ ചേര്‍ക്കുക. അതിലൂടെ നവീകരണത്തിന് വ്യത്യസ്ത ലക്ഷ്യങ്ങളുണ്ടാകും. പല അറ്റകുറ്റ പണികളും നിരന്തം ചെയ്തുകൊണ്ടിരിക്കുക. ഇന്ത്യന്‍ റെയില്‍വേയിലെ പിആര്‍എസ് സംവിധാനം CONCERT വാസ്തുവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. 3-ടയര്‍ ക്ലയന്റ്-സെര്‍വര്‍ വിതരണം ചെയ്ത ഇടപാട് പ്രോസസ്സിംഗ് മാതൃക ഉപയോഗിച്ച് അത്യാധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് CONCERT വാസ്തുവിദ്യ പ്രവര്‍ത്തിക്കുന്നത്.ട്രെയിനുകളുടെ ഭാഗങ്ങള്‍ ഇവയൊക്കെയാണ് : എയര്‍ ബ്രേക്ക്, ബാഗേജ് കാര്‍, ബെര്‍ത്ത്, ബോട്ട് ട്രെയിന്‍, ബോഗി, ബോയിലര്‍,ബോക്‌സ്‌ കാര്‍,ബഫര്‍. ഇത്രയും പ്രധാനപ്പെട്ട സാധനങ്ങളാണ് ട്രയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയുടെ കൃത്യമായ പ്രവര്ത്തിച്ചാല്‍ മാത്രമെ ട്രയിനിന്‌റ പ്രവര്‍ത്തിക്കുകയുള്ളു. ഇനി ഒരു ട്രയിന്‍ കണ്ടാല്‍ അതില്‍ എന്തൊക്കെ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. എങ്ങനെയായിരിക്കും ഇവ നിര്‍മ്മിച്ചിരിക്കുന്നത് എന്നൊക്കെ അന്വേഷിക്കാന്‍ ശ്രമിക്കുമല്ലോ. ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ട്രയിനുകളെ  ക്കുറിച്ചും അവ നിര്‍മ്മിക്കുന്നത് എങ്ങനെയായിരിക്കും എന്നും അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കൃത്യമായി കാണുക.