ഒരു സ്റ്റാന്‍ഡേര്‍ഡ് ബസോ മോട്ടോര്‍ കോച്ചോ നല്‍കാത്ത നിരവധി സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗതാഗത മാര്‍ഗമാണ് ആഡംബര ബസുകള്‍. ആഡംബര ബസുകള്‍ സാധാരണ ചാര്‍ട്ടറിനേക്കാളും കോച്ചിനേക്കാളും കൂടുതല്‍ ചിലവാകും കാരണം, ഉടമകള്‍ സാധാരണയായി ബസ് നിര്മ്മിക്കാല്‍ സാധരണ ഗതിയില് അധികവും പണം നിക്ഷേപിക്കുന്നതിനാല്‍ ചാര്‍ജും കൂടുതല്‍ ആയിരിക്കും. ദൂര യാത്രകള്‍ക്കായി നമ്മള്‍ കൂടുതല്‍ ഇത്തരം ബസുകളെ ആശ്രയിക്കാറുണ്ട്. കാരണം യാത്ര സുഗമമാക്കാന്‍ ആണിത്. ഈ ബസുകള്‍ നിര്‍മ്മിക്കുന്നത് എങ്ങനെയാണ് അറിയാമോ.
സമ്പന്നര്‍ക്കായി മാത്രം നിര്‍മ്മിച്ച ലോകത്തിലെ മികച്ച 10 ആഡംബര ബസുകള്‍ ഇവയൊക്കെയാണ്.
മാര്‍ച്ചി മൊബൈല്‍
പ്രിവോസ്റ്റ് എച്ച് 3-45 വി ഐ പി
ഫോര്‍ട്രാവെല്‍ ഐ എച്ച് -45 ലക്ഷ്വറി മോട്ടോര്‍ കോച്ച്
കണ്‍ട്രി കോച്ച് പ്രിവോസ്റ്റ്
ന്യൂമാര്‍ കിംഗ് ഐയര്‍
മൊണാക്കോ രാജവംശം 45 പി
യൂണികാറ്റ് അമേരിഗോ ഇന്റര്‍നാഷണല്‍.
ഇവയൊക്കെ നിര്‍മ്മിക്കാന്‍ യന്ത്രങളുടെ സഹായവും തൊഴിലാളികളുടെ സഹായവും അത്യാവശ്യമാണ്. സുഖസൗകര്യങ്ങളും ആഡംബരത്തോടെയുള്ള അന്തരീക്ഷം ഇവയൊക്കെയാണ് ഒരു ലക്ഷ്വറി ബസിന്‌റ പ്രത്യേകതകള്‍.
ഈ ഇരുമ്പ് ഷീറ്റുകള്‍ പലപല ലൈസറുസുകള്‍ ഉപയോഗിച്ച് കട്ട് ചെയ്യുകയും ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. ബസിന്റെ ഫ്രെയിം നിര്‍മ്മിക്കുന്നത് ഇരുമ്പ് ഷീറ്റുകള്‍ ഉപയോഗിച്ചാണ് ഇവ വ്യക്തമായ രീതിയില്‍ കട്ട് ചെയ്തു കൊണ്ടാണ് ഫ്രെയിമുകള്‍ നിര്‍മ്മിച്ചെടുക്കുന്നത് . കട്ട് ചെയ്ത് ഇരുമ്പ് ഷീറ്റുകളെല്ലാം അസംബിള്‍ ചെയ്യാനായി മറ്റൊരു യ്ന്ത്രത്തിലേക്ക് കയറ്റിവെക്കുന്നു . പിന്നീട് ഇവയെല്ലാം കൂട്ടിയോജിപ്പിക്കുന്നു. പിന്നീട് ഫ്രെയിമിനു ആവശ്യമുള്ളവ മാത്രം എടുത്ത് മറ്റുള്ളവര്‍ നീക്കംചെയ്യുന്നു. ശേഷം നിരവധി വെല്‍ഡിംഗ് പ്രക്രിയകളും നടക്കുന്നു. ഇതൊക്കെ വളരെ വ്യക്തതയോടെയും കൃത്യതയോടെയും ചെയ്യുന്ന ജോലിക്കാര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.
ഇവയെല്ലാം യന്ത്രങ്ങളുടെ സഹായത്തോടെ അല്ല ചെയ്യുന്നത് ഇവയെല്ലാം കൈകളുടെ സഹായത്തോടെ തന്നെയാണ് ചെയ്യുന്നത്. ഇങ്ങനെയാണ് ബസിന്റെ ബോഡി നിര്‍മ്മിക്കുന്നത്. ഇനി അകത്തേക്ക് കടക്കാം. ബോഡി നിര്‍മ്മിച്ചതിനു ശേഷം കര്‍ശനമായി ക്വാളിറ്റി പരിശോധനകള്‍ അപ്പോള്‍തന്നെ ചെയ്യുകയും ചെയ്യും, അതിനു ശേഷമേ അകത്തേക്ക് കടക്കുകയുള്ളു. പിന്നീട് ബോഡിയെ പല തരത്തിലുള്ള കെമിക്കല്‍ ട്രീറ്റ്‌മെന്റ് കളിലൂടെ കടത്തിവിടും. തയ്യാറാക്കി വെച്ചിരുന്ന ഫ്രെയിമുകള്‍ക്ക് അതിനുമുകളില്‍ ഘടിപ്പിച്ചിരിക്കുന്നവയ്ക്കും പെയിന്റ് നല്‍കും. ക്വാളിറ്റി ചെക്കുകള്‍ നടത്തും പിന്നീട് യന്ത്രങ്ങള്‍ അസംബ്ലി ചെയ്യാന്‍ ആരംഭിക്കാം , ബോഡി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ബസ് പ്രവര്‍ത്തിക്കാനാവശ്യമായ അടിയിലെ പാര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത്. ഇത് യഥാക്രമം ശദ്ധയോടെ തന്നെയാണ് ചെയ്യേണ്ടത്. ശേഷം ഒന്നോ രണ്ടോ മൂന്നോ തവണ ചെക്ക് ചെയ്യുകയും ചെയ്യും. ആയിരക്കണക്കിന് പാര്‍ട്ടുകളാണ് അസംബ്ലി ചെയ്ത ഈ യന്ത്രത്തിലേക്ക് ഘടിപ്പിക്കുന്നത്. പിന്നീട് ഈ ഭാഗങ്ങളെല്ലാം ഘടിപ്പിക്കുകയും ക്വാളിറ്റി ചെക്കുകള്‍ നടത്തുകയും ചെയ്യും. ഇതെല്ലാം പൂര്‍ത്തിയായ ശേഷം മാത്രമേ ബസ്സിനകത്തുള്ള ആഡംബര സൗകര്യങ്ങള്‍ ഉണ്ടാകുകയുള്ളൂ. അതും ഹൈ ക്വാളിറ്റി ആയിട്ടുള്ള സാധനങ്ങള്‍ കൊണ്ട് തന്നെയാണ് നിര്‍മ്മിക്കുന്നത്. ബസിന്‌റ അകത്ത് ആഡംബരപൂര്‍ണമായ വസ്തുക്കള്‍ മാത്രമെ ഉപയോഗിക്കുകയുള്ളു. അതു ഒരുപാടി തവണ ക്വാളിറ്റി ചെക്ക് ചെയ്ത ശേഷം മാത്രമെ ഘടിപ്പിക്കുകയുള്ളു. ശേഷം നിരവധി പ്രക്രിയകള്‍ നടത്തിയാണ് ബസിന്റെ അകത്തേക്ക് ഫിറ്റ് ചെയ്യുന്നത്. അവസാനം പെയ്ന്റിങ് പ്രക്രികയയിലേക്ക് കടക്കും. ഇതും വളരെ കൃത്യതയോടെ മാത്രമെ ചെയ്യുകയുള്ളു. വളരെ ക്വാളിറ്റി ആയിട്ടുള്ള വസ്തുക്കള്‍ക്ക് കൊണ്ടാണ് ബസിന് നിറം നല്‍കുകയുള്ളു.