ഇപ്പോഴത്തെ കാലത്തെ ആൺകുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് ഏറെ പ്രിയപ്പെട്ടതാണ് ആഡംബര ബൈക്കുകൾ. ഇത്തരം ബൈക്കുകളിൽ മുൻപിൽ നിൽക്കുന്ന ഒന്നാണ് കെടിഎം ബൈക്ക് എന്ന് പറയുന്നത്. വളരെയധികം ചിലവേറിയ ഒരു ബൈക്ക് ആണ് കെടിഎം ബൈക്ക് എന്ന് പറയുന്നത്. ഈ ബൈക്കിന്റെ വില തന്നെ 1,75,000 രൂപ മുതലാണ് തുടങ്ങുന്നത്. മൂന്നു ലക്ഷത്തിൽ വരെ നിൽക്കുന്നുണ്ട് ഇതിന്റെ വില.
ബജാജ് ഓട്ടോ ഇന്റർനാഷണൽ ഹോൾഡിങ് ബീവിയുടെയും ഉടമസ്ഥതയിലുള്ള ഓസ്ട്രേലിയൻ മോട്ടോർ സൈക്കിൾ, സൈക്കിൾ സ്പോർട്സ്കാർ നിർമാതാക്കളായ കെടിഎം ജി 1992 രൂപീകൃതമായതാണ്. എങ്കിലും 1934 മുതലാണ് കൂടുതലാളുകളും ഈയൊരു വാഹനത്തെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്. 1990 കളുടെ അവസാനം മുതലാണ് ഇത് സ്പോർട്സ് മോട്ടോർസൈക്കിൾ നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കുന്നത്. 2015 കെടിഎം ഓഫ് റോഡ് ബൈക്കുകളുടെ ജനപ്രിയ നിർമ്മാതാക്കളായ ഇവർ മാറി. ന്യൂജനറേഷന്റെ മനസ്സിൽ ഇടം പിടിക്കുവാൻ ഒരുപാട് സമയം ഒന്നും ഇവർക്കുവേണ്ടി വന്നിരുന്നില്ല എന്നതാണ് സത്യം.
സ്റ്റൈലിഷ് ലുക്കിലുള്ള വാഹനങ്ങളാണ് ഇവർ വിപണിയിലെത്തിക്കുന്നത്. അതുകൊണ്ടുതന്നെ യുവത്വത്തിന്റെ പൾസ് മനസ്സിലാക്കി പെരുമാറുവാൻ ഇവർക്ക് നന്നായി അറിയാം. അതു തന്നെയാണ് ഇവരുടെ വിജയമെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. ഇവരുടെ ഓരോ വാഹനങ്ങൾക്കും ദിനംപ്രതി ആവശ്യക്കാരേറെയാണ്. അതിന് കാരണം ആവശ്യക്കാരന്റെ അഭിരുചി മനസ്സിലാക്കി പ്രവർത്തിക്കാനുള്ള ഇവരുടെ കഴിവ് തന്നെയാണ്.
ഒരു നിർമ്മാതാവ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്നു പറയുന്നത് കസ്റ്റമറുടെ ഇഷ്ടം എന്താണോ അത് മനസ്സിലാക്കി പ്രവർത്തിക്കുക എന്നത് തന്നെയാണ്. 100% വിജയം വരിച്ചിരിക്കുന്ന ഒരു കമ്പനിയാണ് കെടിഎം എന്ന് എടുത്തുപറയാവുന്നതാണ്. ഇതിന്റെ നിർമ്മാണം എങ്ങനെയായിരിക്കും എന്ന് അറിയാൻ എല്ലാവർക്കും ഒരു ആകാംക്ഷയും ഉണ്ടാകും. അത് എങ്ങനെയാണെന്ന് കണ്ടു മനസിലാക്കണം. വളരെയധികം ആധുനികമായ ഘടകങ്ങൾ ഉപയോഗിച്ച് തന്നെ വേണം ഈ ബൈക്കിന്റെ നിർമ്മാണം നടത്തുവാനെന്ന് ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും.
മാറിവരുന്ന സാങ്കേതിക വിദ്യക്കൊപ്പം പിടിച്ചുനിൽക്കണമെങ്കിൽ അത്തരത്തിലുള്ള കാര്യങ്ങൾ വളരെ അത്യാവശ്യമായ ഒന്നാണ്. അതുകൊണ്ടുതന്നെ നിരവധി അംഗങ്ങളുടെയും തൊഴിലാളികളുടെയും ഒക്കെ സഹായം തേടേണ്ട സാഹചര്യവും വരാറുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെയാണ് ഇത്തരത്തിൽ ഒരു ബൈക്ക് നിർമ്മിക്കുന്നത്.