നമ്മുടെ വീടുകളെ അതി മനോഹരമാക്കുന്നതിൽ ടൈലുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ഈ ടൈലുകൾ എങ്ങനെയാണ് നിർമ്മിക്കുന്നത് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ….? നമ്മുടെ കണ്ണുകൾക്ക് മനോഹാരിത പകരുന്ന ഈ ടൈലുകൾ പലപ്പോഴും നമ്മുടെ വീടുകളിലേക്ക് നൽകുന്ന സൗന്ദര്യം കുറച്ചൊന്നുമല്ല. പല ഡിസൈനുകളിൽ വിപണിയിലെത്തുന്ന നമ്മുടെ വീടുകളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു ടൈലുകൾ നിർമ്മിക്കുന്നത് എങ്ങനെയാണ് എന്നാണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമാണ് ഈ അറിവ്.
അതുകൊണ്ടുതന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് പങ്കു വയ്ക്കേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ടൈലുകൾ രണ്ടു രീതിയിൽ ഉണ്ടാക്കാൻ സാധിക്കും. ഒന്ന് കൈ കൊണ്ട് ഉണ്ടാക്കുന്ന ടൈലുകളും, മറ്റൊന്ന് യന്ത്രങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന ടൈലുകളും. കൈ കൊണ്ട് ഉണ്ടാക്കുന്ന ടൈലുകൾ ഉണ്ടാക്കുന്നത് അല്പം പണി ഏറിയ കാര്യം തന്നെയാണ്. മനോഹരമായ ഒരു ഡിസൈൻ പേപ്പറിൽ വരയ്ക്കുമ്പോൾ അതിനുശേഷം അതിനു പറ്റിയ രീതിയിൽ അച്ചുകൾ ഉണ്ടാക്കിയെടുക്കുകയും വേണം. അതിനുശേഷമാണ് അച്ചുകളിൽ മണലും സിമൻറും നിറങ്ങളും എല്ലാം നിറച്ച് ടൈലുകൾ ഉണ്ടാക്കുന്നത്.
ഉണ്ടാക്കിയെടുത്ത ടൈലുകൾ വീണ്ടും പോളിഷ് ചെയ്യുകയും ചെയ്യും. പോളിഷ് ചെയ്യുമ്പോൾ ആണ് അതിന് ഒരു പുതുമ ലഭിക്കുക. അതിനുശേഷമാണ് ഇത് വിപണികളിലേക്ക് എത്തിക്കുന്നത്. ഇനി വലിയതോതിലുള്ള ഡിസൈനുകൾ ഒന്നും ആവശ്യമില്ല എന്നുണ്ടെങ്കിൽ പല നിറങ്ങൾ കൊണ്ടും അതി മനോഹരമായ രീതിയിൽ ടൈലുകൾ ഉണ്ടാക്കാം. അതിനുവേണ്ടി പല നിറങ്ങൾ ഒരുമിച്ച് മിക്സ് ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. അതിനുശേഷം ശ്രദ്ധയോടെ അത് ഒഴിച്ചു കൊടുക്കും. അതിലേക്ക് പിന്നീട് മണലും സിമൻറും സാധാരണ ടൈലുകൾ ഉണ്ടാക്കുന്നത് പോലെ തന്നെ ഇവ ഉണ്ടാക്കിയെടുക്കുക. അതിനുശേഷം ഇവയെ പോളിഷ് ചെയ്യുന്നു. പിന്നീട് പാക്ക് ചെയ്ത് വിപണികളിൽ എത്തിക്കുന്നു.
അടുത്തത് കുറച്ച് എളുപ്പമുള്ള ടൈൽ നിർമാണം തന്നെയാണ്. അത് യന്ത്രങ്ങൾ ഉപയോഗിച്ചാണ്. യന്ത്രങ്ങളുപയോഗിച്ച് ചെയ്യുമ്പോഴും നിറവും മണലും സിമൻറും എല്ലാം അതാത് അളവിൽ തന്നെ കൊടുക്കണം. അങ്ങോട്ടുമിങ്ങോട്ടും മാറി പോവുകയാണെങ്കിൽ പൂർണമായും ടൈലുകൾ നിർമ്മാണത്തിന് അത് ബാധിക്കുകയും ചെയ്യും. പല ഘട്ടങ്ങളിലൂടെ ആണ് ഈ നിർമ്മാണം നടക്കുന്നത്. അതിനുശേഷം വീണ്ടും പ്രോസസിംഗ് കഴിഞ്ഞ പോളിഷ് കഴിഞ്ഞതിനുശേഷമാണ് ഇത് വിപണിയിലേക്ക് എത്തുന്നത്. വളരെ മനോഹരമാണ് ഈ പ്രക്രിയ കാണാൻ തന്നെ പല രീതിയിലുള്ള ഡിസൈനുകളിൽ നമുക്ക് കാണുമ്പോൾ വളരെ മനോഹാരിത തോന്നും. മനുഷ്യന്റെ ക്രിയേറ്റിവിറ്റിയുടെ ഒരു ഭാഗം തന്നെയാണ് ടൈലുകളുടെ നിർമ്മാണം എന്ന് പറയാതിരിക്കാൻ സാധിക്കില്ല. ടൈലുകളുടെ പിന്നാമ്പുറ കാഴ്ചകൾ അറിയേണ്ടത് വളരെ അത്യാവശ്യമായ ഒന്നാണ്.
നമ്മുടെ വീടുകളെ സൗന്ദര്യത്തിൽ ആഴ്ത്തുന്ന ഇവയെപ്പറ്റി ഒന്ന് അറിയുക എന്നത് ഏവർക്കും കൗതുകമുണർത്തുന്ന ഒരു അറിവ് തന്നെയായിരിക്കും. വ്യക്തമായി തന്നെ ഒരു ടൈൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ആദ്യം മുതൽ അവസാനം വരെ ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. അതിനോടൊപ്പം ഏറെ കൗതുകകരമായി അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കണം. അതിന് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കുള്ളിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്തിക്കുവാൻ ശ്രദ്ധിക്കുക.