പ്രണയം അന്ധമാണ് എന്ന ചൊല്ല് നിങ്ങൾ കേട്ടിട്ടുണ്ടാകും. അതിന്റെ ഉദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു വൃദ്ധൻ 25 വയസ്സുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഈ പ്രണയ ബന്ധത്തിൽ ഇരുവരും ഏറെ സന്തോഷത്തിലാണ്. അവർ ദിവസവും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. എന്നാൽ പലരും അവരുടെ ബന്ധത്തെ ചോദ്യം ചെയ്യുകയും അവരെ ട്രോളുകയും ചെയ്തു.
40 വയസ്സിന്‍റെ വ്യത്യാസം
ദമ്പതികൾ സോഷ്യൽ മീഡിയയിൽ ‘ദി കിംഗ് ആൻഡ് ക്വീൻ ഓഫ് ബ്ലാക്ക്‌ജാക്ക്’ എന്ന പേരിൽ ഒരു അക്കൗണ്ട് സൃഷ്ട്ടിച്ചിട്ടുണ്ട് അവിടെ അവരുടെ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നു. ഇരുവരും തങ്ങളുടെ പ്രായം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 40 വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് ഒരിക്കൽ പറഞ്ഞിരുന്നു. ഇക്കാരണത്താൽ പലരും അവരുടെ ബന്ധത്തെ ചോദ്യം ചെയ്യുന്നു.
വയോധികൻ പറയുന്നതനുസരിച്ച്. താൻ ഇടുന്ന ഫോട്ടോ-വീഡിയോ ഒരു പ്രണയത്തിന്റെ ഡോക്യുമെന്ററിയാണ്. തന്നെക്കാള്‍ 40 വയസ്സ് കുറഞ്ഞ പെൺകുട്ടി തന്റെ കാമുകിയായത് ഭാഗ്യമായി അദ്ദേഹം കരുതുന്നു. സാധാരണയായി ഒരു ദമ്പതികളുടെ പ്രായ വ്യത്യാസം 2-4 വർഷം അല്ലെങ്കിൽ പരമാവധി 5-10 വർഷമാണ്. അങ്ങനെയിരിക്കെ ഇത്രയും പ്രായവ്യത്യാസത്തിന് ശേഷം ഇരുവരും വളരെ സന്തോഷത്തിലാണ്. ഇരുവരും ഒരുമിച്ച് കാസിനോയിൽ പോകുകയും എല്ലാ ദിവസവും പാർട്ടി നടത്തുകയും ചെയ്യുന്നു.
പെൺകുട്ടിക്ക് ഏകദേശം 25 വയസ്സ് പ്രായമുണ്ടെന്ന് പല ആളുകളും സോഷ്യൽ മീഡിയയില്‍ പറയുഞ്ഞു. സ്വത്തിനുവേണ്ടിയാണ് പെൺകുട്ടി അയാളുമായി പ്രണയത്തിലായതെന്ന് നിരവധി ട്രോളർമാർ പറഞ്ഞു. മറ്റൊരാൾ പറയുന്നു ആ പെണ്‍കുട്ടി അയാളുടെ ലൈഫ് ഇൻഷുറൻസും ബോണ്ട് പണവും തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. മറിച്ച് അവരുടെ ബന്ധത്തെ വളരെയധികം ഇഷ്ടപ്പെടുന്ന നിരവധി ആളുകളുമുണ്ട്.