ഒരു വഴിയുമില്ലാതായപ്പോള്‍ ഒരു കാറിന് കൈകാണിച്ചു, ഡോര്‍ തുറന്നപ്പോള്‍ പോലീസ് യൂണിഫോമില്‍ ഒരു ചേച്ചി.

സോഷ്യൽ മീഡിയയിൽ പലകാര്യങ്ങളും വൈറൽ ആയി മാറാറുണ്ട്. ചിലരുടെ കുറിപ്പുകൾ പോലും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഇജ്ജാസ് എന്ന പ്ലസ് ടു വിദ്യാർത്ഥിയുടെ ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഇജാസ്സിന്റെ കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്…

Manju Nair
Manju Nair

തന്റെ പേര് ഇജാസ് ശൂരനാട് എന്നാണ് ഹയർ സെക്കന്ററി സ്കൂളിൽ +2 ന് പഠിക്കുകയാണ് .ഇന്ന് തങ്ങൾക്ക് MATHS പ്രാക്ടിക്കൽ എക്സാം ആയിരുന്നു. 11 മണിക്ക് ആയിരുന്നു പരീക്ഷ. താനും തന്റെ കൂട്ടുകാരൻ അഭിറാമിന്റെ കൂടെ പരീക്ഷയ്ക്ക് പോകാനായി രാവിലെ 10മണി മുതൽ താമരക്കുളം ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുക ആയിരുന്നു. കുറേ സമയം ബസ് കാത്തുനിന്നിട്ടും ഒന്നും കാണാതെ വിഷമിച്ചു പോയി .ഓരോ ബൈക്കും കാറും പോകുമ്പോളും കൈ കാണിച്ചു നോക്കി . കൊറോണ കാരണം ആയിരിക്കും ആരും വണ്ടി നിർത്തുന്നില്ല . നടന്നു പോകുന്ന വഴിയിൽ വച്ചു പിന്നോട്ട് തിരിഞ്ഞു നോക്കി ഞങ്ങൾ കൈ കാണിച്ചു കൊണ്ടേ ഇരുന്നു.

10:45 ആയിട്ടും ആരും വണ്ടി നിർത്തിയില്ല, ഏതായാലും തങ്ങൾ 11:00മണിയുടെ പരീക്ഷയ്ക്ക് എത്തില്ല എന്ന് ഏതാണ്ട് ഉറപ്പിച്ചു. ഏതാണ്ട് ഒരു മീറ്റർ നടന്നു, ഇനി ഉണ്ട് 10 കിലോമീറ്ററോളം .അങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ നടന്നു പോയപ്പോൾ അടുത്ത് വന്ന ഒരു നീല കാറിന് വെറുതെ ഒന്ന് കൈ കാണിച്ചു . ഒരു പ്രതീക്ഷയും ഇല്ലാതെയാണ് കൈ കാണിച്ചത്. പക്ഷെ ഞങ്ങളെ അതിശയപെടുത്തികൊണ്ട് ആ കാർ അവിടെ നിർത്തുക ആയിരുന്നു . ഞങ്ങൾ കാറിന്റെ അടുത്തേക് ഓടിച്ചെന്നിരുന്നു .ഡോർ തുറന്നപ്പോൾ ശെരിക്കും ഞെട്ടി. പോലീസ് യൂണിഫോം ഇട്ട ഒരു ചേച്ചി ആയിരുന്നു. കേറണോ വണ്ടിയോന്ന് ഒരുവട്ടം കൂടി ചിന്തിച്ചു .വാ കേറടാ മക്കളെ എന്ന് കേട്ടപ്പോൾ ധൈര്യം ആയി വണ്ടിയിൽ കേറി.തോളിൽ രണ്ടു സ്റ്റാർ ഉണ്ടായിരുന്നു. അപ്പോൾ SI ആണെന്നു ഞങ്ങൾക്ക് മനസ്സിലായി.

പിന്നെ കുറെ നേരം ഞങ്ങളോട് ഫ്രീ ആയി ആൾ സംസാരിച്ചു. രാവിലെ എന്തോ ആവിശ്യം ഉള്ളത് കൊണ്ട് താമസിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയത് എന്ന് പറഞ്ഞു.എന്നാൽ ചക്കുവള്ളിക്ക് പോകുന്ന വഴി ഞങ്ങളെ കണ്ണമം ജംഗ്ഷനിൽ ഇറക്കിയാൽ മതിയെന്ന് ഞങ്ങൾ പറഞ്ഞെങ്കിലും ബാക്കി രണ്ടു കിലോമീറ്റർ നിങ്ങൾ എങ്ങനെ പോകും ? പരീക്ഷയ്ക്ക് സമയം ആയെന്നു പറഞ്ഞു ഞങ്ങളെ സ്കൂളിന്റെ ഗേറ്റിന് മുമ്പിൽ കൊണ്ട് കൊണ്ടാണ് വിട്ടത്. ആ നിമിഷം വരെ ഞങ്ങൾക്ക് പോലീസിനോട് ഉണ്ടായിരുന്ന ഭയം പെട്ടന്ന് ബഹുമാനത്തിന് വഴി മാറി `SI´ സർ നല്ല തിരക്കിൽ ആയിരുന്നു എന്ന് ഇടയ്ക്ക്- ഇടയ്ക്ക് വന്ന ഫോൺ കോളിൽ നിന്നും ഞങ്ങൾക്ക് മനസ്സിലാവുകയും ചെയ്തു. ദാ എത്തി എന്ന് ഫോണിൽ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു.

എങ്കിലും ആ തിരക്കിന്‌ ഇടയ്ക്കും സമയം കണ്ടെത്തി സ്കൂളിൽ കൊണ്ട് വിടാൻ കാണിച്ച മനസിന്‌ നന്ദി. ചക്കുവള്ളി `SI Manju Nair´ മാഡം നന്ദി.ഇങ്ങനെ ആണ് ആ കുറുപ്പ് അവസാനിപ്പിക്കുന്നത്. ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർ ആണ് നാടിന് ആവിശ്യം.