ഇന്നത്തെ സാങ്കേതിക വിദ്യകളുടെ വളർച്ച നഗരവൽക്കരണത്തിൽ ഏറെ പങ്കു വഹിക്കുന്നുണ്ട്. ഒരു നഗരത്തിലെ ആളുകൾക്ക് നല്ല രീതിയിൽ ജീവിക്കാൻ വേണ്ടി ആ നഗരത്തിൽ നിരവധി നിയമങ്ങളും നിബന്ധനകളും ഉണ്ടാകും. വിവിധ സാങ്കേതിക വിദ്യകളുടെ കണ്ടുപിടിത്തം പല നഗരങ്ങളെയും എല്ലാ രീതിയിലും ഹൈടെക് രീതിയിലാക്കൻ സഹായിച്ചിട്ടുണ്ട്. അത്തരത്തിൽ സാങ്കേതിക വിദ്യകളുടെ കടന്നു വരവിലുണ്ടായി ചില നഗരങ്ങളുടെ അതിശയിപ്പിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ബ്രൈറ്റ് ബൈക്ക് പാതകൾ. ഇന്ന് ഒട്ടുമിക്ക വലിയ നഗരങ്ങളും ഏറെ തിരക്കേറിയതാണ്. അത് കൊണ്ട് തന്നെ ഒരു നഗരത്തിലൂടെ നടന്നു നീങ്ങുക എന്ന കാര്യം ഈ കാലത്തു ഏറെ പ്രയാസം നിറഞ്ഞ ഒരു കാര്യമാണ്. അത്പോലെ തന്നെയാണ് ഏത് തിരക്കേറിയ നഗരത്തിലും സൈക്കിളിംഗ് ഏറെ അപകടം നിറഞ്ഞ ഒരു കാര്യമാണ്. ഇതിനാണ് ബ്രൈറ്റ് ബൈക് പാതകൾ വടക്കൻ പോളണ്ടിലെ ഒരു നഗരത്തിൽ നിർമ്മിച്ചിട്ടുള്ളത്. ഇതിലൂടെ ആളുകൾക്ക് വളരെ സുരക്ഷിതമായി തന്നെ സൈക്കിളിംഗ് നടത്താവുന്നതാണ്. ആയിരക്കണക്കിന് ലൂമിന ഫോറുകൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. പത്തു മണിക്കൂറോളം സ്വയം റീചാർജ് ചെയ്യുന്ന സ്വയം പര്യാപ്തമായ ഇത്തരം പാതകൾക്ക് വൈദ്യുതി ആവശ്യമില്ല എന്നതാണ് സത്യം. എന്തായാലും വടക്കൻ പോളണ്ടിൽ ഇത് വളരെയധികം വിജയിച്ചിട്ടുണ്ട്.
ഇതുപോലെയുളള മറ്റു നഗരങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.