ന്യൂട്ടന്റെ ഭൂഗുരുത്വാകർഷണ നിയമത്തെ വെല്ലുന്ന തരത്തിലുള്ള ചില പ്രതിഭാസങ്ങൾ നമ്മുടെ ഈ ഭൂമിയുടെ പല ഭാഗങ്ങളിലായി നടക്കുന്നുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? എന്നാൽ, ഭൂഗുരുത്വാകർഷണത്തിനെതിരായി പ്രവർത്തിക്കുന്ന ചില ഭാഗങ്ങൾ നമ്മുടെ ഈ ലോകത്തുണ്ട്. ഉദാഹരണമായി, നമ്മൾ ഒരു വലിയ മലകൾക്കു താഴെയുള്ള റോഡിൽ നമ്മുടെ വാഹനം ന്യുട്രലിൽ ഇട്ടു കൊണ്ട് പോയി എന്ന് വിചാരിക്കുക. അൽപ്പ സമയം കഴിഞ്ഞു നമ്മൾ തിരിച്ചു വന്നു നോക്കുമ്പോൾ കുത്തനെയുള്ള റോഡിലൂടെ നമ്മുടെ വാഹനം കയറുന്നതായി നമുക്ക് കാണാൻ കഴിയും. ന്യുട്ടന്റെ നിയമം അനുസരിച്ചു വാഹനം താഴേക്ക് ഇറങ്ങി വരികയാണ് ചെയ്യേണ്ടത്. എന്നാൽ, ഇവിടെ നേരെ വിപരീതമായാണ് സംഭവിച്ചത്. ഇതിനെ കുറിച്ച് നമുക്ക് കൂടുതൽ അറിയാം.
അപ് സൈഡ് ഡൗൺ വാട്ടർഫാൾ. അതെ, പേരിൽ തന്നെയുണ്ട്. എന്താണ് പറയാൻ പോകുന്നത് എന്ന്. സാധാരണായായി നമ്മൾ മുകളിൽ നിന്നും കുതിച്ചു ചാടിയൊഴുകുന്ന വെള്ളചാട്ടമാണ് കണ്ടിട്ടുള്ളത്. എന്നാൽ, ഇവിടെ പറയാൻ പോകുന്നത് താഴെ നിന്നും മുകളിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടമാണ്. തികച്ചും അതിശയം തോന്നുന്നില്ലേ. കാണാൻ അതിലേറെ കൗതുകകരമാണ്. കാഴ്ച്ചക്കാർക്ക് ഇതൊരു അത്ഭുത പ്രതിഭാസം തന്നെയാണ്. ഹവായ് എന്ന സ്ഥലത്തെ ഒഹാവൂയിലാണ് ഇത്തരമൊരു അത്ഭുത പ്രതിഭാസം കണ്ടു വരുന്നത്. ഇത് മഴക്കാലങ്ങളിൽ മാത്രമാണ് കണ്ടു വരിക. ഇത് കണ്ടാൽ, ന്യൂട്ടന്റെ ഭൂഗുരുത്വാകർഷണ നിയമം തെറ്റാണോ എന്ന് തോന്നിപ്പോകും. യഥാർത്ഥത്തിൽ ഇവിടെ സംഭവിക്കുന്നത് എന്താണ് എന്ന് നോക്കാം. അതായത്, മഴക്കാലങ്ങളിൽ മഴവെള്ളം ധാരാളമായി കടലിലേക്ക് പതിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ നല്ല കാറ്റും ഉണ്ടായിരിക്കും. ഈ കാറ്റു വീശുന്നത് മൂലം വെള്ളം മുകളിലേക്ക് സ്പ്രേ ചെയ്യുന്നതാണ് നമുക്ക് വെള്ളച്ചാട്ടമായി തോന്നുന്നത്. ഇത്തരത്തിലുള്ള ഒത്തിരി കാര്യങ്ങൾ ഉണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.