നമ്മുടെയൊക്കെ ജീവിതത്തിൽ സാഹചര്യങ്ങൾക്ക് അനുസരിച്ചു നിലവിലുള്ള നിയമങ്ങളെയും വ്യവസ്ഥിതികളെയും തെറ്റിക്കേണ്ടി വന്നേക്കാം. ഒരുപക്ഷെ, നമ്മളത് മനപ്പൂർവ്വം ചെയ്യേണ്ടി വന്നേക്കാം. എന്നാലേ നമ്മൾ നിൽക്കുന്ന ആ ഒരു സന്ദർഭത്തെ മറികടക്കാൻ സാധിക്കുകയുള്ളൂ. ചിലപ്പോൾ നമ്മൾ വിദേശത്തേക്കും മറ്റും പോകുമ്പോൾ അനുവദിച്ചതിലും കൂടുതൽ ലഗേജുകൾ കൊണ്ട് പോകുമ്പോൾ ട്രാഫിക് സിഗ്നലുകൾ തെറ്റിച്ചു വാഹനമോടിക്കുമ്പോൾ തുടങ്ങീ സന്ദർഭത്തിൽ അതിനെ മറക്കാനായി പലയാളുകളും പല ട്രിക്കുകളും വിദ്യകളും കണ്ടു പിടിക്കാറുണ്ട്. അത്തരത്തിൽ നിലവിലുള്ള വ്യവസ്ഥകളെ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്ത ചിലയാളുകളെ പരിചയപ്പെടാം.
കളിക്കളത്തിൽ നിന്നും ബാൻഡ് ചെയ്യപ്പെട്ട ഒരു ആരാധകനെ കുറിച്ച് നോക്കാം. ഒരു ആളുകൾക്കും ഓരോ കായിക വിനോദത്തോനോട് കടുത്ത ആരാധനയായിരിക്കും. ഭൂരിഭാഗം ആളുകളും ഫുട്ബോൾ എന്ന കായിക ഇനത്തിനോട് എന്തെന്നില്ലാത്ത ഇഷ്ട്ടവും ആരാധനയുമായിരിക്കും. ചിലർക്ക് ജീവിതത്തിന്റെ വലിയൊരു ഭാഗം എന്ന് പറയുന്നത് ഫുട്ബോൾ തന്നെയാണ്. അത്രയ്ക്ക് പ്രിയമായിരിക്കും. പലരും ആരാധന മൂത്തു ചെയ്ത് പോകുന്ന കാര്യങ്ങൾ കേട്ടാൽ അത്ഭുതപ്പെട്ടു പോകും. ഒരുപക്ഷെ, നിങ്ങൾക്കിഷ്ട്ടപെട്ട ഒരു കായിക ഇനം കാണുന്നതിൽ നിന്ന് നിങ്ങളെ വിലാക്കിയാൽ നിങ്ങൾ എന്താണ് ചെയ്യുക? എന്നാൽ തുർക്കിയിൽ ഒരു ഫുട്ബോൾ ആരാധകൻ ചെയ്തത് കണ്ടോ? തുർക്കിയിലെ വളരെ പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബാണ് ഡെനിസ്ലീസ് പോർ. ഈ ക്ലബ്ബിന്റെ ഒരു കടുത്ത ആരാധകനാണ് അലി ധിമർക്കായ. ഇദ്ദേഹത്തെ ഒരു വർഷത്തേക്ക് കളി കാണുന്നതിൽ വിലക്കേർപ്പെടുത്തി. എന്നാൽ അദ്ദേഹത്തിനാകട്ടെ, കളി കാണാതിരിക്കാനും വയ്യ. അങ്ങനെ അദ്ദേഹം നേരെ പോലീസ് സ്റ്റേഷനിൽ പോയി ഗ്രൗണ്ടിലേക്ക് പ്രവേശിക്കില്ല എന്ന് എഴുതി ഒപ്പിട്ടു കൊടുത്തു. എന്നിട്ട് അദ്ദേഹം ചെയ്തത് എന്താണെന്നോ? ഒരു ക്രെയിൻ വാടകയ്ക്ക് എടുത്ത് അതിൽ കയറി സുഖമായി കാളി മതിയാവോളം ആസ്വദിച്ചു കണ്ടു. ക്രെയിൻ വാടകയ്ക്ക് എടുക്കാൻ അദ്ദേഹം ചെലവാക്കിയത് എത്രയാണ് എന്നറിയോ? 6500 ഇന്ത്യൻ രൂപ വരും.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയുമുണ്ട്. അവ എന്തൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.