കേരളത്തിൽ താമസിക്കുന്ന ഒരാൾക്ക് മുല്ലപ്പെരിയാർ ഡാമിനെ പറ്റി പ്രത്യേകിച്ച് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. കേരളത്തിലെ പ്രകൃതി സൗന്ദര്യം തന്നെ മുല്ലപ്പെരിയാർ ഡാം ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെളുത്ത പുടവ ഉടുത്തു ഒരു മലയോര പെൺകുട്ടിയെപ്പോലെ അതിങ്ങനെ നിറഞ്ഞൊഴുകുകയാണ്. കേരളത്തിൻറെ സൗന്ദര്യം ഒന്നാകെ ചിറകിൻ കീഴിൽ ഒളിപ്പിച്ചു കൊണ്ട്. മുല്ലപ്പെരിയാറിനെ പറ്റിയുള്ള ചില കാര്യങ്ങളാണ് ഇന്ന് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം പലരും അറിയാൻ ആഗ്രഹിച്ചതും ആയ ഒരു വിവരമാണ് ഇന്ന് പങ്കുവയ്ക്കുന്നത്.
അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിൽ എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. മുല്ലപ്പെരിയാറിനെ പറ്റി പറയുമ്പോൾ അതിൻറെ ഉത്ഭവം മുതലേ പറയണം. 1895 ആയിരുന്നു ജോൺ എന്ന് പറഞ്ഞു ഒരാൾ ഇത് നിർമ്മിച്ചിരുന്നത്..മുല്ലയാർ, പെരിയാർ എന്നീ നദികളുടെ സംഗമസ്ഥാനത്ത് ആണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. പെരിയാർ നദിയിലാണ് കേരളത്തിൽ ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ഇതിന് മുല്ലപ്പെരിയാർ എന്ന പേര് വന്നതും. ചരിത്രത്തിൻറെ ഏടിൽ കുറിക്കപ്പെട്ട ഒരു മികച്ച അണക്കെട്ട് തന്നെയാണ് മുല്ലപ്പെരിയാർ.
ഒരുപാട് ചരിത്രമുറങ്ങുന്ന ഒരുപാട് സ്മൃതികൾ ഉറങ്ങുന്ന ഒന്നുതന്നെയാണ് മുല്ലപ്പെരിയാർ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു വലിയ ചരിത്രം തന്നെയാണ് മുല്ലപ്പെരിയാറിന് പിന്നിൽ ഉറങ്ങി കിടക്കുന്നതും. പെരിയാർ നദിയുടെ പടിഞ്ഞാറോട്ട് ഒഴുകുന്ന വെള്ളം കിഴക്കോട്ടൊഴുകുന്ന വൈഗയിലേക്ക് വഴിതിരിച്ചു വിടുക എന്ന ഒരു ആശയമായിരുന്നു 1789 രാമനാട് രാജാവായ മുത്തുരാമലിംഗ സേതുപതിയുടെ മന്ത്രിയായിരുന്ന ഒരാൾ മുന്നോട്ടു വച്ചിരുന്നത്. ഈ കാര്യം വളരെയധികം ചിലവ് ഏറിയത് ആയിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ ആളുകളും ഇത് എതിർക്കുകയായിരുന്നു ചെയ്തത്.
എന്നാൽ പിന്നീട് മലകളിൽ കൂടെയുള്ള ഒരു തുരങ്കം വഴി പെരിയാർ നദിയിൽ നിന്നും മധുരയിലേക്ക് വെള്ളം നൽകുവാനുള്ള സാധ്യത പുനഃസ്ഥാപിക്കുവാൻ ആവശ്യമായ ഖനനം നടത്തി. ഇത് കൂടുതൽ ആഴത്തിൽ ആയിരിക്കുമെന്ന് കണ്ടെത്തുകയും ചെയ്തു. അങ്ങനെ 1850 പെരിയാറിനെ ഒരു മൺകട്ട കൊണ്ട് ഡാം ആക്കുവാനുള്ള ആദ്യശ്രമം ആളുകൾ ഉപേക്ഷിച്ചു. ഇത് വളരെയധികം ചിലവേറിയതും അതോടൊപ്പം വളരെയധികം അപകടവും ആയിരുന്നു എന്നാണ് കരുതിയത്. എന്നാൽ 1862 വീണ്ടും ഈ കാര്യത്തെപ്പറ്റി ആളുകൾ പഠനം നടത്തി.1867 – 62 അടി ഉയരമുള്ള മറ്റൊരു ഡാമിനായി നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഈ വിഷയം മദ്രാസ് ഗവൺമെൻറ് ചർച്ച ചെയ്യുകയും 1876 ലെ ഭയാനകമായ ജലക്ഷാമം മൂലം ഇത് വീണ്ടും വിഷയമാവുകയും ചെയ്തു.
തുടർന്ന് 1882 അണക്കെട്ട് നിർമ്മാണം അംഗീകരിക്കുകയായിരുന്നു. ജോണിന് തന്നെയായിരുന്നു ഇതിൻറെ മുഴുവൻ ഉത്തരവാദിത്വം ലഭിച്ചതും. 1884 അംഗീകരിച്ച ഒരു പുതിയ പദ്ധതിയും എസ്റ്റിമേറ്റും തയ്യാറാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. 1887 തന്നെയായിരുന്നു അണക്കെട്ട് നിർമ്മാണം ആരംഭിക്കുന്നതും. ഇനിയുമുണ്ട് ചരിത്രമുറങ്ങുന്ന മുല്ലപ്പെരിയാർ അണക്കെട്ടിനെ പറ്റി അറിയുവാൻ നിരവധി കാര്യങ്ങൾ. അവയെല്ലാംകോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.
ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.