ഇന്ന് ആളുകള്‍ തങ്ങള്‍ക്കു ഉണ്ടാക്കാന്‍ പോകുന്ന വീടുകളെ കുറിച്ചു വ്യത്യസ്ഥമായ ആശയങ്ങളാണ് ഉള്ളത്. പലരും പല പല ഐഡിയാസ് ആണ് കൊണ്ടു വരിക. എല്ലാവരും ആഗ്രഹിക്കുന്നത് തങ്ങളുടെ ഇഷ്ട്ടത്തിനും മനസ്സിനും ഇണങ്ങിയ ഒരു വീട് വെക്കണമെന്നാണ്. ഇന്നത്തെ ആളുകള്‍ കഷ്ട്ടപ്പെടുന്നതും അതിനു വേണ്ടിയാണ്. കാലം മാറിയപ്പോള്‍ ആളുകളുടെ ചിന്താഗതിയും മാറി. ഒരോരുത്തരുടേയും മനസ്സില്‍ ഉദിക്കുന്ന ആശയങ്ങള്‍ വളരെ മനോഹരമാണ്. ഇന്ന് നമുക്ക് ചുറ്റും കാണാന്‍ തന്നെ കഴിയും. വിവധ രൂപത്തിലും ഭാവത്തിലുമുള്ള നിരവധി വീടുകള്‍.
ചിലര്‍ ആഗ്രഹിക്കുന്നത് കാണാന്‍ മനോഹരമായ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ചെറിയ വീട്. മറ്റു ചിലര്‍ ആഗ്രഹിക്കുന്നത് തലയിടുപ്പോട് കൂടി നില്ക്കുന്ന വലിയൊരു വീട്, അധികം ശല്യങ്ങള് ഇല്ലാത്തതും എന്നാല്‍ പ്രകൃതി മനോഹരമായ സ്ഥലത്ത് ഒരു വീട്. ഇങ്ങനെ നീണ്ടു പോകുന്നു വീടിനെ കുറിച്ചുള്ള ആളുകളുടെ ആഗ്രഹങ്ങള്‍. എന്നാല്‍ ഇന്ന് നമുക്ക് ചുറ്റും കാണുന്ന വീടുകളില്‍ നിന്നും വ്യത്യസ്തമായ കുറച്ചു വീടുകളെ കുറിച്ചറിയാം.
നിങ്ങള്‍ അദൃശ്യമായ വീടുകളെ കുറിച്ചു കേട്ടിട്ടുണ്ടോ? എന്നാല്‍ അത്തരം വീടുകള്‍ ഇന്ന് നമ്മുടെ ഭൂമിയിലുണ്ട്. പേര് പോലെ തന്നെ വളരെ രസകരവും എന്നാല്‍ അദൃശ്യമായവയുമാണ് ഈ വീടുകള്‍. ഇത്തരം വീടുകള്‍ പെട്ടെന്ന് നമ്മുടെ കണ്ണില്‍ പെടില്ലാ എന്നതാണ് ഇതിനു പിന്നിലെ രഹസ്യം. നിങ്ങള്‍ സ്വസ്ഥമായി ഒളിച്ചു താമസിക്കാനാണ് ആഗ്രഹിക്കുന്നത് എങ്കില്‍ ഇത്തരം വീടുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമാകും. ഇത്തരം വീടുകള്‍ കാണപ്പെടുന്നത് ഒരുപാട് മരങ്ങള്‍ തിങ്ങി നില്ക്കുന്ന സ്ഥലത്താണ്. ഗ്ലാസ് കൊണ്ടുണ്ടാക്കിയ ഒരു ക്യൂബ് പോലെയാണ് ഈ വീട് കാണപ്പെടുന്നത്. അത് കൊണ്ട് തന്നെ പുറത്തു മുഴുവനും കണ്ണാടി പോലെയാണ്. മരങ്ങളുടെ പ്രതിഫലനം ആയിരിക്കും ഈ കണ്ണാടിയില്‍ മുഴുവനും. അത് കൊണ്ട് തന്നെ മരങ്ങള്‍ക്കിടയില്‍ ഇത്തരം വീടുകള്‍ കാണുക എന്നത് അസാധ്യമായിരിക്കും. ഇതിനുള്ളില്‍ രണ്ടു ചെറിയ റൂമുകളും ഒരു ഡൈനിംഗ് ഏരിയയും പിന്നെ ഒരു ബാത്ത്റൂമും ഉണ്ടായിരിക്കും. മാത്രമല്ല, പക്ഷികളുടെ ചിറകുകള് അടിച്ചു ഗ്ലാസ് പൊട്ടാതിരിക്കാന്‍ വേണ്ടി ഗ്ലാസിനു മുകളിലായി പക്ഷികള്‍ക്ക് മാത്രം ഗ്രഹിക്കാന്‍ കഴിയുന്ന ഇന്‍ഫ്രാറെഡ് കൊണ്ടുള്ള കോട്ടിങ്ങും ഉണ്ട്. അത് കൊണ്ട് തന്നെ പക്ഷികള്‍ക്ക് ഇത്തരം വീടുകള്‍ മരങ്ങള്‍ക്കിടയില്‍ നിന്നും വേര്‍തിരിച്ചെടുക്കാനാകും.
അടുത്തത് അപ്പാര്ട്ട്മെന്ട്കള്ക്ക് മുകളില്‍ പാറ കൊണ്ട് പണിത ഒരു വീടിനെ കുറിച്ചാണ്. ചൈനയിലുള്ള ജാങ്ങ്ലിംഗ് എന്നയാളാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. അയാളുടെ അതിയായ ആഗ്രഹമായിരുന്നു അപ്പാര്ട്ട്മെന്ടിന്റെ ഏറ്റവും മുകളിലായി ഒരു വീട്. ഒടുവില്‍ അയാള്‍ തന്നെ ബീജിങ്ങിലെ ഒരു അപ്പാര്ട്ട്ന്മെന്ടിന്റെ ഏറ്റവും മുകളിലായി ഒരു വീട് പണിതു. തുടര്‍ന്ന് അയാള്‍ ആറു വര്‍ഷത്തിനിടയില്‍ ആ വീട് പാറകള്‍ കൊണ്ട് അതി മനോഹരമാക്കി. എന്നാല്‍ അനുവാദം വാങ്ങാതെയാണ് വീട് നിര്‍മ്മിച്ചത് എന്നതാണ് വാസ്തവം. അത് കൊണ്ട് തന്നെ താഴെ ഫ്ലോറില്‍ താമസിക്കുന്ന ആളുകള്‍ റൂഫുകള്‍ പൊട്ടുന്നുണ്ട് എന്ന പരാതിയൊക്കെയായി ദിവസവും ചെന്നു കൊണ്ടേയിരുന്നു. എന്നാല്‍ ഇയാള്‍ ആഗ്രഹത്തെ കൈ വിടാതെ ആളുകളുടെ പരാതികളെല്ലാം തള്ളിക്കളയുകയായിരുന്നു. ഇത്തരം നിരവധി അത്ഭുതപ്പെടുത്തുന്ന വീടുകള്‍ ഇനിയുമുണ്ട് നമ്മുടെ ഭൂമിയില്‍.