മഴക്കാലമായതിനാല്‍ നമ്മുടെ നാട്ടില്‍ കൊതുകുകളുടെയും പ്രാണികളുടെയും ശല്യമായിരിക്കും. ഏത് വഴിക്കാണ് പകര്‍ച്ചവ്യാധികള്‍ പിടിപ്പെടുന്നത് എന്ന് നമുക്ക് പറയാന്‍ കഴിയില്ല. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതിനു വേണ്ടി നമുക്ക് കഴിയുന്ന മുന്‍കരുതലുകള്‍ എല്ലാം തന്നെ എടുക്കുക. മഴയുടെ സീസണ്‍ ആയതിനാല്‍ പേരറിയാത്ത പല പ്രാണികളൊക്കെ വീട്ടിലും തൊടിയിലും എല്ലാം ഇറങ്ങുന്നുണ്ട്. ഇവ വഴിയൊക്കെ പല രോഗങ്ങളും വരാം എന്ന ചിന്ത നമ്മളില്‍ ഉണ്ടാകണം. കാരണം ഇന്ന് നമ്മുടെ ലോകം അത്തരം ഒരു രോഗത്തില്‍ നിന്ന് ഇന്നും മുക്തി നേടിയിട്ടില്ല. അത് കൊണ്ട് തന്നെ നമ്മളാല്‍ കഴിയുന്നത് നമ്മുടെ സമൂഹത്തിനു വേണ്ടി ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.
ഇങ്ങനെ പ്രാണികളെയും കൊതുകുകളെയും തുരത്താന്‍ നാം കടകളില്‍ നിന്നും പല കെമിക്കല്‍സ് അടങ്ങിയിട്ടുള്ള മരുന്നുകളും സ്പ്രേകളും എല്ലാം തന്നെ വാങ്ങുന്നുണ്ട്. പക്ഷെ അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നത് മാരകമായ കെമിക്കല്‍സ് ഉപയോഗിച്ചു കൊണ്ടായതിനാല്‍ നമ്മുടെ ആരോഗ്യത്തിനും ശരീരത്തിനും നല്ല രീതിയില്‍ തന്നെ ദോഷം ചെയ്യുന്നവ തന്നെയാണ്. മാത്രമല്ല ഇത്തരം സ്പ്രേകള്‍ ശ്വസിക്കുന്നത്തിലൂടെ ഒരുപാട് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനും പിന്നെ നിരവധി സൈഡ് എഫക്റ്റുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ കുറഞ്ഞ ചിലവില്‍ നമുക്ക് വീട്ടില്‍ തന്നെ കൊതുകുകളെയും പ്രാണികളെയും തുരത്താനായി ഒരു സ്പ്രേ ഉണ്ടാക്കാം. അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു ബൗളില്‍ കുറച്ചു ആര്യവേപ്പില എടുക്കുക. ഇതെല്ലാരുടെയും വീടുകളില്‍ സുലഭമായി കിട്ടുന്നതാണ്. ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്കിടുക. എന്നിട്ട് ഒരല്‍പ്പം വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം കര്‍പ്പൂരം കയ്യില്‍ ഉണ്ടെങ്കില്‍ അത് നന്നായി ഒന്ന് പൊടിച്ച് അതിലേക്കിട്ടു കൊടുക്കുക. കര്‍പ്പൂരം ചേര്‍ക്കുന്നത് എന്തിനാണെന്ന് വെച്ചാല്‍ നല്ല സുഗന്ധം കിട്ടാന്‍ വേണ്ടിയിട്ടാണ്. ഇനി ഇത് മിക്സിയില്‍ ഒന്ന് നന്നായങ്ങ് അരച്ചെടുക്കാം. ശേഷം അതൊന്നു അരിപ്പയിലൂടെ നന്നായി ഫില്‍ട്ടര്‍ ചെയ്ത് അതിന്‍റെ ലിക്ക്വിഡ്. ഇങ്ങനെ കിട്ടിയ ലിക്ക്വിഡ് നമ്മള്‍ കൊതുകിനെ തുരത്താന്‍ ഉപയോഗിക്കുന്ന ഗുഡ്നൈറ്റില്‍ അതിന്‍റെ ലിക്ക്വിഡ് നിറച്ചു കൊടുക്കുന്ന ഭാഗത്ത് ഇത് ഒഴിച്ചു കൊടുക്കുക. ശേഷം നമുക്ക് സ്വിച്ച് ഓണ്‍ ചെയ്ത് ഇത് വര്‍ക്ക് ചെയ്യിപ്പിക്കാം. ഇത് വളരെ ചെലവു കുറഞ്ഞതും എന്നാല്‍ മറ്റു സൈഡ് എഫക്റ്റുകള്‍ ഒന്നും തന്നെ ഇല്ലാത്തവയാണ്. മാത്രമല്ല ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു മെത്തേഡ് കൂടിയാണിത്. ഈ സ്പ്രേ ഉപയോഗിച്ച് ഇനി മുതല്‍ നമുക്ക് കൊതുകുകളെയും പ്രാണികളെയും തുരത്താം.