ഇന്ന് തീയേറ്ററുകളിൽ എല്ലാം വലിയ കരഘോഷത്തോടെ വിജയമായി ഓടുന്ന ഈ ചിത്രം ഏതാണെന്ന് ചോദിച്ചാൽ, നിസംശയം ഇപ്പോൾ എല്ലാവരും പറയുന്നത് കെജിഎഫ് ചാപ്റ്റർ ടു എന്നായിരിക്കും. ചിത്രത്തിലെ ശക്തനായ റോക്കിഭായ് എന്ന കഥാപാത്രമായി ഇന്ത്യ മുഴുവൻ ഉള്ള ജനങ്ങളുടെ മനസ്സിലേക്ക് കുടിയേറിയ റോക്കിങ്സ്റ്റാർ യാഷ് ആരാണ്.? യഥാർത്ഥത്തിൽ നവീൻ കുമാർ ഗൗഡയെന്ന ചെറുപ്പക്കാരന്റെ സ്വപ്നമാണ് ഇന്ന് റോക്കിങ് സ്റ്റാർ യാഷിൽ എത്തി നിൽക്കുന്നത്. കോളിവുഡ് ലോകത്തെ മുഴുവൻ തന്റെ പോക്കറ്റിലാക്കി കോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടനായി വളരുന്നതിനു മുൻപ് നവീൻ കുമാറിന് ഒരു കാലഘട്ടമുണ്ടായിരുന്നു, ഒരു സാധാരണക്കാരനായ അച്ഛൻറെയും അമ്മയുടെയും മകനായിരുന്ന നവീൻ കുമാർ ഗൗഡ.
ഒരു ചെറിയ ഗ്രാമത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് വണ്ടി കയറുമ്പോൾ ആ ചെറുപ്പക്കാരന്റെ കൈയിലുണ്ടായിരുന്നത് 300 രൂപ മാത്രം. അതും അച്ഛൻറെ പോക്കറ്റിൽ നിന്നും എടുത്ത 300 രൂപ. ആ രൂപയുമായിരുന്നു അയാൾ ബാംഗ്ലൂർ നഗരത്തിൽ എത്തിയത്. അത്രയും വലിയൊരു നഗരത്തിലെത്തിയ അമ്പരപ്പ് ആ മനുഷ്യനിൽ വല്ലാത്ത പരിഭ്രമം സൃഷ്ടിച്ചു. പിന്നെയുള്ള അഭിമുഖങ്ങളിലെല്ലാം അദ്ദേഹം തുറന്നു പറഞ്ഞു ബാംഗ്ലൂർ നഗരം തന്നെ അമ്പരപ്പിച്ചിട്ടുണ്ടെന്ന്. സിനിമയിലേക്ക് എത്താൻ എന്താണ് മാർഗമെന്ന് വിചാരിച്ചു കൊണ്ട് അദ്ദേഹം നാടക ട്രൂപ്പുകളിൽ കയറിയിറങ്ങി. അങ്ങനെ അവസാനം ടിവി സീരിയൽ എന്ന ഒരു കടമ്പയിൽ എത്തുകയും ചെയ്തു. ദിവസവും 500 രൂപയ്ക്ക് അഭിനയം ആരംഭിച്ചു.
പിന്നീട് സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു. ആ ചെറിയ വേഷം പോലും വളരെ മികച്ചതായി ചെയ്യുവാനും അദ്ദേഹത്തിന് സാധിച്ചു എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രത്യേകതയായി പറയേണ്ടത്. പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചുവെങ്കിലും എല്ലാമോന്നു അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ലോകം അറിയുന്നൊരു നടനായി മാറുകയെന്ന സ്വപ്നം അപ്പോഴും മനസ്സിൽ നിലനിൽക്കുന്നുണ്ടായിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ആദ്യകാലങ്ങളിൽ തന്നോടൊപ്പം നായികയായിഅഭിനയിച്ച രാധിക എന്ന പെൺകുട്ടിയെ ജീവിതത്തിലേക്ക് ഔദ്യോഗികമായി അദ്ദേഹം ക്ഷണിക്കുന്നതും തന്റെ ജീവിതസഖിയാകുന്നതും. വിവാഹം നടന്ന വർഷം തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിൽ മറ്റൊരു കാര്യം കൂടി നടന്നു, കെജിഎഫ് ചാപ്റ്റർ വൺ.അതുവരെ കന്നഡ സിനിമാലോകം മാത്രം അറിഞ്ഞിരുന്ന യാഷ് എന്ന നടൻ പാൻ ഇന്ത്യൻ നടൻ എന്ന ലെവലിലേക്ക് മാറി. എല്ലാവരുടെയുംമനസ്സിൽ റോക്കി ഭായ് ആയി മാറി.