മൂലക്കുരു, ഫിഷര്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഇതൊന്നു ചെയ്തു നോക്കൂ.

നമ്മുടെ മാറി കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും ജീവിത ശൈലിയും നിരവധി രോഗങ്ങളെയാണ് ക്ഷണിച്ചു വരുത്തുന്നത്. ഇത് നമ്മുടെ ആരോഗ്യമുള്ള ജീവിതത്തെ പാടേ മാറ്റി മറിക്കുന്നുണ്ട്. മാത്രമല്ല, ഈ രോഗങ്ങള്‍ പിന്നീട് നമ്മുടെ സമാധാന ജീവിതത്തില്‍ ഒരു വില്ലനായി പ്രത്യക്ഷപ്പെടുന്നു. കൂടാതെ നമ്മള്‍ക്ക് ആഹാരം പോലും കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്നു. ഇത്തരം ജീവിത ചര്യ രോഗങ്ങളില്‍ പെട്ടതാണ് ഗുദ സംബന്ധമായ രോഗങ്ങള്‍. ഗുദ സംബന്ധമായ നിരവധി രോഗങ്ങള്‍ കൊണ്ട് ഇന്ന് ഒട്ടേറെ ആളുകള്‍ പ്രയാസം അനുഭവിക്കുന്നുണ്ട്.

News Cover
News Cover

ഇതിനെല്ലാം കാരണം നമ്മള്‍ കഴിക്കുന്ന ആഹാരവും നമ്മുടെ ക്രമാതീതമല്ലാത്ത ജീവിത രീതിയുമാണ്. എന്തൊക്കെയാണ് ഇപ്പോള്‍ ആളുകള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഗുദ സംബന്ധമായ രോഗങ്ങള്‍?പൈല്‍സ് അഥവാ മൂലക്കുരു, ഫിസ്റ്റുല, ഫിഷര്‍, മലബന്ധം മുതലായവയാണ് ഇന്ന് കൂടുതല്‍ ആളുകളും നേരിട്ട് കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങള്‍. ഇവയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കാണപ്പെടുന്നത് മലബന്ധമാണ്. മറ്റുള്ള രോഗങ്ങളിലേക്കെല്ലാം എത്തിക്കുന്നത് മലബന്ധം ആണെന്നതാണ് വാസ്‌തവം. മലബന്ധത്തിനുള്ള കാരണം നമ്മുടെ എന്തും വാരി വലിച്ചു കഴിക്കുന്ന ആഹാര രീതിയാണ്. ദഹന പ്രക്രിയയും ഉപാപചയ പ്രവത്തനനങ്ങളിലും വരുന്ന ക്രമക്കേടുകള്‍ ആണ് മലബന്ധത്തിലേക്ക് നയിക്കുന്നത്. നമ്മള്‍ ഇന്ന് കഴിക്കുന്ന ആഹാരങ്ങള്‍ പലതും ദഹനം പൂര്‍ണ്ണമായും നടക്കാത്ത ആഹാരങ്ങളാണ്. അത് കൊണ്ട് തന്നെ ഇത് മലം ഉറച്ച് അത് പുറന്തള്ളപ്പെടാതെ വരുന്നു. ഇത് മലബന്ധത്തിനു കാരണമാകുന്നു.

ഇങ്ങനെ മലബന്ധം ഉണ്ടാകുമ്പോള്‍ നമ്മള്‍ മലത്തെ പുറന്തള്ളാനായി കൂടുതല്‍ ഫോഴ്സ് ഉപയോഗിക്കുന്നു, ഇത് ആനല്‍ ഫിഷറിന് കാരണമാകുന്നു. കൂടാതെ പൈല്‍സ്, ഫിസ്റ്റുല എന്നിവയിലേക്കും ഇത് നയിക്കുന്നു. കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് തന്നെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. അവ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

  • തട്ടു കടകളില്‍ നിന്നും മറ്റും വാങ്ങുന്ന ഭക്ഷണങ്ങള്‍ ഒഴിവാകുക. അതായത് പുറത്തു നിന്ന് വാങ്ങി കഴിക്കുന്ന ആഹാര രീതി ഒഴിവാക്കുക.
  • വ്യായാമം ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റുക. നിങ്ങളുടെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്‍റെ അധിക കലോറി വ്യായാമം വഴി പുറന്തള്ളുക.
  • മലം പിടിച്ചു നില്‍ക്കാതെ അത് സമയത്തിനു തന്നെ ഒഴിവാക്കുക.
  • ഭക്ഷണത്തില്‍ ഇല വര്‍ഗങ്ങള്‍, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍, മറ്റു പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ പഴ വര്‍ഗങ്ങള്‍ എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തുക.
  • ശുദ്ധമായ വെള്ളം കുടിക്കല്‍ ദിവസവും പതിവാക്കുക.
  • പ്രാതലും അത്താഴവും നേരത്തെ തന്നെ കഴിക്കുക. ഇത് ദഹനത്തെ സഹായിക്കുന്നു. രാത്രിയിലെ വൈകിയുള്ള ഭക്ഷണ രീതി നമ്മുടെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നു. ഇത് ഒഴിവാകുക.
  • ദഹന പ്രക്രിയയുടെ സുഖമമായ പ്രവര്‍ത്തനത്തിന് നന്നായി ഉറങ്ങുക.
  • ടെന്‍ഷന്‍ ഫ്രീ ആയിട്ടുള്ള ഒരു ജീവിത ശൈലിയിലേക്ക് മാറുക.
  • ആനല്‍ ഫിഷര്‍ ഉള്ളയാളുകള്‍ ചുടുവെള്ളത്തില്‍ ഉപ്പിട്ട് ദിവസവും അതില്‍ ഇരിക്കുക.
  • ഗുദ സംബന്ധമായ രോഗമുള്ള ആളുകള്‍ കോളിഫൈഡ് ആയിട്ടുള്ള ഡോക്ടര്‍മാരെ മാത്രം കണ്‍സള്‍ട്ട് ചെയ്യുക.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രം നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുദ സംബന്ധമായ രോഗങ്ങളെ കുറിച്ചു നിങ്ങള്‍ ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല.