പ്രളയം വന്നപ്പോൾ നമ്മൾ മനസ്സിലാക്കിയ ഒരു കാര്യമുണ്ട് വല്ലാതെ നമ്മുടെ ജീവിതം മാറിപ്പോയെന്ന്..ഒരിക്കലും ഒരു പ്രശ്നങ്ങളും ഉണ്ടാവില്ല എന്ന് വിശ്വസിച്ചടത്തുപോലും പ്രകൃതി വിധിച്ചത് വലിയ ദുരന്തങ്ങൾ ആയിരുന്നു. ഇതെല്ലാം നമ്മൾ കണ്ടതാണ്, ദുരന്തഭൂമിയിൽ നിസ്സഹായനായി നിൽക്കുന്ന മനുഷ്യരുടെ അവസ്ഥ കണ്ട് പലപ്പോഴും നമ്മളിൽ പലരും വേദനിച്ചിട്ടുണ്ട്. കാരണം ഏറ്റവും നിസ്സഹായമായ പല അവസ്ഥാന്തരങ്ങളും നമുക്ക് കാണാൻ സാധിച്ചിരുന്നുള്ളൂ. ഇനിയും ഒരു പ്രളയത്തെ എങ്ങനെയാണ് കേരളം നേരിടാൻ പോകുന്നത്..? അതാണ് ഇന്ന് പറയുന്നത്. ഏറെ സഹായവും അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. വെള്ളം കയറാൻ ഒട്ടും സാധ്യതയില്ലാത്ത പ്രദേശങ്ങൾ ആണെന്ന് വിശ്വസിക്കുമ്പോഴും അത്തരം സ്ഥലങ്ങളിലും വെള്ളം കയറിയ ചരിത്രം നമുക്ക് കണ്മുൻപിൽ ഉണ്ട്. അങ്ങനെയൊരു സാധ്യതയ്ക്ക് വേണ്ടി നോക്കിയിരിക്കാതെ അതിനു മുൻപേ എന്തെങ്കിലും കാര്യം ചെയ്യുവാൻ നോക്കണം. അപകട പ്രദേശമാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ സമീപപ്രദേശത്ത് ഒക്കെ വെള്ളം കയറിയ സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു മഴ ആരംഭിക്കുമ്പോൾ തന്നെ അവിടെ നിന്നും മാറുവാനുള്ള രക്ഷാപ്രവർത്തനങ്ങൾ ആണ് ആരംഭിക്കേണ്ടത്. എന്ത് സംഭവിച്ചാലും എൻറെ വീട് വിട്ടു ഞാൻ പോകില്ല എന്ന വാശിയോടെ ഇരിക്കാൻ പാടില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് കൂടുതൽ അപകടത്തിന് വഴി വെക്കുകയാണ് ചെയ്യുന്നത് എന്ന് ഓർമ്മയും മനസ്സിലുണ്ടാവണം.
പ്രത്യേകിച്ച് കൊച്ചു കുട്ടികൾ, ഗർഭിണികൾ എന്നിവരെ വളരെ പെട്ടെന്ന് തന്നെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതാണ്. ബന്ധുക്കളുടെ വീടുകളോ മറ്റു അതിനുവേണ്ടി ആശ്രയിക്കാവുന്നതാണ്. അങ്ങനെയൊരു സാഹചര്യം ഇല്ലെങ്കിൽ വളരെ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തകരെ ഇത്തരം ആളുകൾ വീട്ടിലുണ്ടെന്ന് അറിയിക്കണം. പ്രായമായവർക്കും ഗർഭിണികൾക്കും കുട്ടികൾക്കും ഒന്നും പെട്ടെന്ന് ഒരു തിരിച്ചടി ഉണ്ടാവുകയാണെങ്കിൽ അതിനെ ചെറുത്തു നിൽക്കുവാൻ ഉള്ള ശക്തി ഉണ്ടായിരിക്കില്ല. വെള്ളം കയറുകയാണെങ്കിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ പോലും അവർക്ക് അത് പ്രതിരോധം തീർക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ അവരുടെ കാര്യങ്ങളിൽ വളരെ സുരക്ഷിതം ആക്കണം.
ഇനി വെള്ളത്തിൽ കൂടി നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു അത്യാവശ്യമായ കാര്യം എന്താണെന്ന് ചോദിച്ചാൽ നിറഞ്ഞുകിടക്കുന്ന വെള്ളത്തിൽ പലപ്പോഴും ഇഴജന്തുക്കൾക്ക് ഒപ്പം വലിയതോതിൽ കറണ്ട് കമ്പികളും മറ്റും പൊട്ടി കിടക്കുന്നുണ്ടാകും. അത്തരം സാഹചര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് മറ്റൊരു അപകടമായിരിക്കും. നന്നായി തന്നെ ശ്രദ്ധിക്കേണ്ടതാണ്. വളരെ ക്രൂരമായ ചില ജീവികളും ഒക്കെ ഉണ്ടാകും. അവയുടെയൊക്കെ അരികിൽ നിന്നും രക്ഷ നേടുക എന്നത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ഇനി വെള്ളം കയറിയതിനു ശേഷം വീട്ടിലേക്ക് എത്തുമ്പോഴും വീട് മുഴുവൻ വെള്ളം കയറി അവശിഷ്ടങ്ങൾ മൂടി കിടക്കുകയായിരിക്കും അവിടെയും ഇഴജന്തുക്കളുടെ താവളം ആകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇനിയും അറിയാം ഈ കാര്യത്തെ പറ്റി വിശദമായ വിവരങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്ക് വച്ചിരിക്കുന്നത്. ഏറെ സഹായകം ആണ് ഈ വിവരം. അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതും ആയ ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായ് ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മടിക്കരുത് . ഇത്തരം സഹായകം ആയ ഈ വാർത്ത ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമ്മുടെ കൂടെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല.