തേന്‍ വ്യജാനാണോ ? എന്നറിയാന്‍ ഈ വിദ്യ പരീക്ഷിച്ചാല്‍ മതി.

ഇന്ന് നമ്മുടെ നാട്ടില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ ഇല്ലാതെ എന്ത് വിപണി.എല്ലാ ഉല്‍പ്പന്നങ്ങളുടെയും വ്യാജന്‍ ഉണ്ടായിരിക്കും. അത് നമ്മുടെ നാട്ടില്‍ മാത്രമല്ല എല്ലാ രാജ്യങ്ങളിലും അത്തരം ഒരു ബിസിനസ് ട്രാക്ക് ഉണ്ടായിരിക്കും. ചൈന പോലെയുള്ള വികസിത രാജ്യങ്ങളില്‍ ഒക്കെ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സജീവമാണ്. ഇതില്‍ നിന്നും ആളുകള്‍ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. എന്നാല്‍ ഇത്തരം വ്യാജന്മാര്‍ ഭക്ഷണ ഉല്‍പ്പന്നങ്ങളിലും ഉണ്ട് എന്നുള്ളതാണ് സത്യം.നമ്മള്‍ വാങ്ങുന്ന പച്ചക്കറി, പഴവര്‍ഗങ്ങള്‍, മറ്റു ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലൊക്കെ വളരെയധികം ആരോഗ്യത്തിന് ദോഷം ചെയ്യുന്ന തരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ വ്യാജ ഉല്‍പ്പന്നങ്ങളാണ് ഇന്ന് വിപണിയില്‍ സജ്ജമാകുന്നത്.

How to find Honey
How to find Honey original or not

ഇത്തരത്തില്‍ വ്യാജ ഉല്‍പ്പന്നമാണോ അതോ ഒറിജിനല്‍ ആണോ എന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത ഒരു ഉല്‍പ്പന്നമാണ് തേന്‍ വില്‍പ്പന. ഇന്ന്‍ കേരളത്തില്‍ തമിഴ് നാട് പോലുള്ള അന്യ സംസ്ഥാനങ്ങളില്‍ നിരവധിയാളുകള്‍ തേന്‍ വില്‍പ്പനക്കായി കേരളത്തില്‍ എത്തുന്നുണ്ട്. അതില്‍ വ്യാജ തേന്‍ വില്‍ക്കുന്നുവരും ഉണ്ട്. ഈ അടുത്തിടെയാണ് കുറച്ചു നാടോടി സ്ത്രീകള്‍ കുറച്ചു ചാക്കുകളിലായി ആവശ്യത്തിലധികം പഞ്ചസാര കൊണ്ട് പോകുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഇവരെ പിന്തുടര്‍ന്നപ്പോള്‍ കണ്ടത് വ്യാജ തേന്‍ നിര്‍മ്മിക്കുന്നതാണ്. അപ്പോള്‍ തന്നെ പോലീസിനെ വിവരം അറിയിച്ചതോടെ വേണ്ട നടപടികള്‍ സ്വീകരിച്ചു.

നമുക്കറിയാം തേന്‍ നമ്മള്‍ മരുന്ന്‍ പോലുള്ള ഒട്ടുമിക്ക ഭക്ഷ്യ വസ്തുക്കളിലും മറ്റു ആവശ്യങ്ങള്‍ക്കും ഒക്കെ ഉപയോഗിക്കുന്നതാണ്.പ്രത്യേകിച്ച് കുട്ടികള്‍ക്കായിരിക്കും കുറച്ചധികം നമ്മള്‍ ഇത് കൊടുക്കുന്നത്. അത് കൊണ്ട് തന്നെ നമ്മള്‍ വാങ്ങുന്ന തേന്‍ വ്യാജമാണോ അല്ലെയോ എന്നറിയേണ്ടത് അത്യാവശ്യമാണ്. ഒരു കഷണം പേപ്പര്‍ എടുത്ത് അതില്‍ അല്‍പ്പം തേന്‍ സ്പ്രെഡ് ചെയ്യുക. തേന്‍ പെട്ടെന്ന് അതില്‍ നിന്നും ഒഴുകി പോകുന്നുണ്ട് എങ്കില്‍ അത് വ്യാജമാണ്. അതില്‍ തന്നെ ഒട്ടിപ്പിടിച്ചു നില്‍ക്കുക്കയാണെങ്കില്‍ അത് ഒറിജിനല്‍ തേനാണ്. ഇനി നിങ്ങള്‍ തേന്‍ വാങ്ങുമ്പോള്‍ ഇതൊന്നു പരീക്ഷിച്ചു നോക്കു.