എല്ലാവർക്കും ഇഷ്ടമുള്ള ഒരു കാര്യമായിരിക്കും വെറുതെ ഇരിക്കുക എന്ന് പറയുന്നത്. വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾ വളരെ കുറവായിരിക്കും. കുറേസമയം വെറുതെ ഇരിക്കുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത്. ഒരാൾ പറയുകയാണ് നമ്മൾ കുറച്ചു സമയം പഠിക്കൂ അല്ലെങ്കിൽ കുറച്ചു സമയം വെറുതെ ഇൻസ്റ്റഗ്രാമിൽ ഒന്ന് സ്ക്രോൾ ചെയ്തിരിക്കാൻ പറഞ്ഞാൽ കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത് ഇൻസ്റ്റഗ്രാമിൽ സ്ക്രോള് ചെയ്യാനുള്ള ഓപ്ഷൻ തന്നെയായിരിക്കും. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ നമുക്ക് നന്നായി അറിയാം നമ്മൾ പഠിക്കുകയാണെങ്കിൽ നമുക്ക് കൂടുതൽ അറിവുകൾ ലഭിക്കുമെന്നും. അതാണ് നമ്മുടെ മുൻപോട്ടുള്ള ജീവിതത്തിൽ നമുക്ക് എപ്പോഴും സഹായമാകുന്നത് എന്നുമൊക്കെ നമ്മുക്ക് അറിയാം.
പക്ഷേ നമ്മൾ അത് ചെയ്യില്ല. കാരണം എന്താണെന്ന് ചോദിച്ചാൽ നമുക്ക് നല്ല വൃത്തിക്ക് അറിയാം അതിലും സന്തോഷം ലഭിക്കുന്നത് ഇൻസ്റ്റഗ്രാമിൽ അല്ലെങ്കിൽ ഫേസ്ബുക്കിൽ ഒക്കെ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ ആണ്. എന്തുകൊണ്ടാണ് ഇങ്ങനെ നമ്മൾ ചിന്തിക്കുന്നത്. അതിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മൾ ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ ഓക്കേ ഒരുപാട് സമയം ചിലവഴിക്കാറുണ്ട്. അപ്പോഴെല്ലാം നമ്മുടെ വിലപ്പെട്ട സമയമാണ് നമുക്ക് നഷ്ടമാകുന്നത്. പക്ഷേ നമുക്കറിയാം ആ സമയം നമ്മുടെ ജീവിതത്തിൽ തന്നെ വളരെയധികം വിലയുള്ള സമയങ്ങളാണ് എന്ന്.
എങ്കിലും നമ്മൾ അത് നഷ്ടപ്പെടുത്തി കളയുകയാണ്. നിമിഷങ്ങളുടെ സന്തോഷങ്ങൾക്ക് വേണ്ടി. വെറുതെ നമ്മൾ ചിലപ്പോൾ സ്ക്രോൾ ചെയ്യുന്നതായിരിക്കും ഇതൊക്കെ. ഇതൊന്നും നമ്മുടെ ജീവിതത്തിൽ വലിയ കാര്യങ്ങൾ അല്ല എന്ന് നമുക്ക് മനസ്സിലാവുക തന്നെ ചെയ്യും. നമ്മൾ എന്തിനാണ് ഇതിനു വേണ്ടി സമയം ചെലവഴിക്കുന്നത്…? ചില പഠനങ്ങൾ തെളിയിക്കുന്നത് അത് മനുഷ്യന്റെ ഒരു സ്വാഭാവികമായ സ്വഭാവമാണ് എന്നാണ്. മനുഷ്യൻ കൂടുതലായി ഇഷ്ടപ്പെടുന്നത് അലസമായി ഇരിക്കുവാൻ തന്നെയാണ്. മനുഷ്യരുടെ ഒരു സ്വാഭാവികമായ സ്വഭാവമാണ് ഇത് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോൾ കൂടുതൽ സമയം അവൻറെ മനസ്സിൽ സന്തോഷം ലഭിക്കുന്നുണ്ടെന്നും, റിലാക്സ് ആകുന്നുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഒരു പക്ഷേ കൂടുതൽ ആളുകളും സാമൂഹിക മാധ്യമങ്ങളിലും മറ്റും സമയം കളയാൻ ഉദ്ദേശിക്കുന്നത്.
പഠിക്കുമ്പോൾ അല്ലെങ്കിൽ നമ്മൾ നമുക്ക് നല്ല കുറച്ചു കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്നത് നല്ല കാര്യങ്ങൾ ആണ്. അതിലൂടെ നമ്മുടെ ജീവിതത്തിൽ നമുക്ക് വിജയം നേടാൻ സാധിക്കും. എന്നാൽ മനുഷ്യൻറെ ഉപബോധമനസ്സിന് ഉത്തമമായ ബോധ്യമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് മനുഷ്യർ ഇങ്ങനെ ചിന്തിക്കുന്നത്. കുറച്ചുനേരത്തെ സന്തോഷം മാത്രം ആഗ്രഹിച്ചു കൊണ്ട് വിലയേറിയ സമയം നഷ്ടപ്പെടുത്തി കളയുന്നത്. അധ്വാനിക്കുന്ന സമയത്ത് മനുഷ്യൻ വല്ലാത്ത മടിയിലേക്ക് പോകുന്നു എന്നാണ് കൂടുതൽ പഠനങ്ങളും തെളിയിച്ചു തരുന്നത്. ഇതിനെപ്പറ്റി വിശദമായി തന്നെ പരാമർശിക്കുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.
ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് ആണ്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. അതോടൊപ്പം ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ ഒന്നും സമയം ചെലവാക്കുന്നത് അല്ല കാര്യം. നമ്മുടെ ജീവിതത്തിന് ഗുണമുള്ള ചില കാര്യങ്ങൾ ചെയ്യുവാൻ ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം.