വിവാഹശേഷം ഭാര്യാഭർത്താക്കന്മാർ ഈ കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം, അപ്പോൾ ബന്ധം ഒരിക്കലും തകരില്ല.

നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങളിൽ ഒന്നാണ് നമ്മുടെ വിവാഹം എന്ന് പറയുന്നത്. പലരും ഈ ഒരു കാര്യത്തിൽ ശരിയായ ഒരു തീരുമാനം എടുക്കുന്നതിൽ തോറ്റു പോകാറുണ്ട്.ഏതൊരു മനുഷ്യനും വിവാഹം കഴിക്കുന്നതിനു മുന്നേ ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരിക്കും. തങ്ങളുടെ ദാമ്പത്യജീവിതം എന്നും സന്തോഷത്തോടെ ഇരിക്കണം എന്നായിരിക്കും എല്ലാ ആളുകളുടെയും ആഗ്രഹം. എന്നാൽ കുടുംബ ജീവിതത്തിൽ വരുന്ന ഒത്തിരി കാര്യങ്ങൾ പല ദാമ്പത്യ ജീവിതങ്ങൾക്കും മങ്ങലേൽപ്പിക്കുന്നതാണ്. പരസ്പരമുള്ള വിശ്വാസവും സ്നേഹവും നഷ്ടപ്പെടുമ്പോഴാണ് ഒട്ടുമിക്ക ദാമ്പത്യജീവിതങ്ങളും തകർന്നു പോകുന്നത്. എന്നാൽ വിവാഹശേഷം ദമ്പതികളിൽ കുറച്ചുവർഷങ്ങൾ മാത്രമേ പരസ്പരം ആകർഷണവും സ്നേഹവും ഉണ്ടാകാറുള്ളൂ എന്നാണ് പലരുടെയും ജീവിതം എടുത്തു നോക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത്. ദാമ്പത്യ ജീവിതം തുടങ്ങിയ കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ പലർക്കും കുടുംബ ജീവിതം ഒരു ഭാരമായി മാറുന്നു.

Happy Life
Happy Life

വിവാഹം കഴിഞ്ഞ ഉടനെയുള്ള ഒരു പ്രണയവും സ്നേഹവും പതിയെ പതിയെ മങ്ങി തുടങ്ങുന്നു.ഇതിനുശേഷം ആളുകൾ അവരുടെ ബന്ധത്തിന്റെ ഭാരം വഹിക്കുന്നതായി കാണുന്നു. ഒട്ടുമിക്ക ആളുകളുടെയും ജീവിതത്തിൽ ഇതാണ് സംഭവിക്കുന്നത്. എന്നാൽ ജീവിതകാലം മുഴുവനും ദാമ്പത്യം പ്രണയിച്ചു തീർക്കുന്നവരുമുണ്ട്. അത്തരം കുടുംബജീവിതമാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ നിങ്ങൾ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. പക്ഷേ ഇപ്പോൾ വിവാഹിതരായവർക്കും ഇനി വിവാഹിതരാകാൻ പോകുന്നവർക്കും ഇത് നല്ലൊരു കരുതലായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതം മരണംവരെയും ആസ്വദിച്ച് തീർക്കാനും ഭാരമായി മാറാതിരിക്കാൻ ഭാര്യാഭർത്താക്കന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾക്ക് കിട്ടുന്ന സമയം പരമാവധി സംസാരിച്ചിരിക്കുവാനായി ശ്രമിക്കുക. നിങ്ങൾ എത്ര തിരക്കിലാണെങ്കിലും നിങ്ങളുടെ പങ്കാളിയുമായി ഇരുന്ന് സംസാരിക്കാൻ ദിവസേന ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ചെലവഴിക്കുക. മാത്രമല്ല അതേസമയം നിങ്ങളുടെ പങ്കാളിയോട് നിങ്ങളുടെ ജീവിതത്തിൽ ഒരു ദിവസം ഉണ്ടാകുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും പരസ്പരം പങ്കുവയ്ക്കുകയും ചോദിച്ചറിയുകയും കഴിയുമെങ്കിൽ മനസ്സൊന്നു ശാന്തമാക്കാനും ശ്രമിക്കുക. ആരുമില്ലെങ്കിലും ഞാൻ കൂടെയുണ്ട് എന്ന കാര്യം അയാളിൽ വിശ്വാസം വരുത്തുക. ഇങ്ങനെ സംസാരിക്കുന്നതിലൂടെ മറ്റുള്ളവരുടെ വികാരങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയും. അതിനാൽ നിങ്ങളുടെ ബന്ധത്തിൽ ആശയവിനിമയ വിടവ് ഉണ്ടാകാതെയിരിക്കും

ചിലപ്പോൾ ചെറിയ പ്രശ്നങ്ങൾ നിസ്സാരമാക്കി കളയുന്നതിലൂടെ ബന്ധങ്ങളുടെ ദൃഢത വർദ്ധിക്കുന്നു. ഇങ്ങനെ ചെറിയ പ്രശ്നങ്ങൾ വലിയ സംഭവമാ ണേ പല ബന്ധങ്ങളും തകരാൻ തുടങ്ങുന്നത്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ പങ്കാളിയെക്കുറിച്ച് മോശമായതോ തെറ്റായതോ ആയ എന്തെങ്കിലും നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ പ്രതികരിക്കുന്നതിന് പകരം നിങ്ങളുടെ പങ്കാളിയോട് ശാന്തമായി ഇരുന്ന് സംസാരിക്കാനായി പരമാവധി ശ്രമിക്കുക. കോപം ഒരു നല്ല ബന്ധത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുന്നു എന്ന കാര്യം ഓർക്കുക പെട്ടെന്ന് ദേഷ്യം വന്നാൽ ദേഷ്യപ്പെടാതെ സ്വയം നിയന്ത്രിക്കുക. കാരണം കോപമടക്കാൻ കഴിയാത്തവൻ ഒരിക്കലും ജീവിതത്തിൽ ഒരു ബന്ധവും നിലനിർത്താൻ കഴിയില്ല. ബന്ധം സന്തോഷകരമാക്കാൻ നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.

പല ബന്ധങ്ങളിലും വില്ലനായി എത്തുന്നത് ഒരിക്കലും മാറ്റാൻ കഴിയാത്ത സംശയരോഗമാണ്. ബന്ധങ്ങളെ ഒരുമിച്ച് നിലനിർത്തുന്ന ഏറ്റവും ശക്തമായ ബന്ധം വിശ്വാസമാണ്. അതിനാൽ നിങ്ങൾ നിങ്ങളുടെ പങ്കാളിയെ പൂർണ്ണമായും വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുകവിശ്വസിക്കണം.