ചില രസകരമായ വിഡിയോകൾ നമ്മൾ കാണാറുണ്ട്. ചില മണ്ടൻസൃഷ്ടികൾ കാണുമ്പോൾ അറിയാതെയാണെങ്കിലും നമ്മളൊന്ന് അത്ഭുതപ്പെട്ടുപോകും. അത്തരത്തിൽ വ്യത്യസ്തമായ ചില സൃഷ്ടികളെ കുറിച്ചാണ് പറയാൻ പോകുന്നത്. സാധാരണയിലധികം ചൂടുള്ളോരു കാലഘട്ടമാണ് ഇപ്പോൾ. അതുകൊണ്ടുതന്നെ ഫാൻ ഇല്ലാതെ ജീവിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ളോരു കാര്യമാണ്. ഇവിടെ വളരെ വ്യത്യസ്തമായ രീതിയിൽ ഫാൻ ഘടിപ്പിച്ചിരിക്കുന്നൊരു വ്യക്തിയാണ് കാണാൻ സാധിക്കുന്നത്. ഇദ്ദേഹം ഒരു തൂണിന്റെ ഇടയിലാണ് ഫാൻ കൊണ്ട് സെറ്റ് ചെയ്തിരിക്കുന്നത്. ഈ ഫാൻ എങ്ങനെ കറങ്ങുമെന്നാണ് ഈ മഹാൻ വിചാരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. വളരെ വ്യത്യസ്തമായോരു കാഴ്ചയായിരുന്നു ഇത്. എങ്കിലും ഇദ്ദേഹം ഒന്ന് ചിന്തിച്ചു നോക്കാതെ ഇത് ചെയ്തതിന് പിന്നിലുള്ള ചേതോവികാരമെന്താണെന്ന് എല്ലാവരും ആലോചിച്ചിരുന്നു .
ഒരു എല്ലാവരും സ്വസ്ഥമായിരിക്കാൻ ആഗ്രഹിക്കുന്നൊരു സ്ഥലമെന്ന് പറയുന്നത് ബാത്റൂമിൽ തന്നെയായിരിക്കും. ഒരു മികച്ച ആർക്കിടെക് ഇവിടെ ബാത്റൂമിൽ നിർമ്മിച്ചിരിക്കുന്ന വാതിൽ വളരെ മനോഹരമായ രീതിയിലുള്ളോരു വാതിലാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. അതായത് അകത്താരാണ് ഇരിക്കുന്നതെന്ന് പുറത്തുനിന്ന് നോക്കുന്നോരു വ്യക്തിക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയിലുള്ള ഒരു പ്രത്യേകതരം വാതിലാണ് ഈ ബാത്റൂമിലെ വേണ്ടി ഈ മനുഷ്യൻ നൽകിയിരിക്കുന്നത്. എന്ത് ചിന്തയാണ് ഇദ്ദേഹത്തിന് ഈയൊരു കാര്യത്തിൽ വന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.
ജോലി കുറയ്ക്കുവാൻ വേണ്ടി പല കാലങ്ങളിലും പല ആളുകളും പല തരത്തിലുള്ള സജ്ജീകരണങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട് . ഇവിടെ സിമൻറ് ഇടുവാൻ വേണ്ടി ഒരു പ്രത്യേക യന്ത്രം ഒരു വ്യക്തി കണ്ടുപിടിച്ചിരിക്കുന്നത് കാണാൻ സാധിക്കും. പുട്ട് കുറ്റിയിൽ നിന്ന് പുട്ട് വീഴുന്നതുപോലെയാണ് ഇവിടെ അത് ചെയ്യുന്നത്. പക്ഷേ ഇതിൽ ഒരു പരിധിയിലധികം സിമന്റ് അനാവശ്യമായി പുറത്തേക്ക് പോകുന്നൊരു കാഴ്ചയാണ് കാണുന്നത്. ഒരുപാട് സിമൻറ് വെറുതെ പോകുന്നത് കാണാൻ സാധിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് എൽ ഇഡി ടിവികൾക്കാണ് വലിയ സ്വാധീനമുള്ളത്. എന്നാൽ പഴയ ടിവികളുടെ പുറകുവശം അല്പം ഉന്തി നിൽക്കുന്നതായി നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ അങ്ങനെയുള്ള ടിവികൾ ഫാഷനല്ലാത്തതുകൊണ്ട് തന്നെ ഇവിടെയോരു മനുഷ്യൻ ടിവിയുടെ ആ ഭാഗം ഒരു ഭിത്തി തുരന്ന് വച്ചിരിക്കുകയാണ്. അതിനുശേഷം ഇത് എൽസിഡി ടിവി എന്ന രീതിയിൽ ആണ് ഉപയോഗിക്കുന്നത്. അദ്ദേഹത്തിൻറെ ബുദ്ധിയെ നമ്മൾ തീർച്ചയായും അഭിനന്ദിച്ചേ മതിയാവൂ.