നമുക്കറിയാത്ത ഒരുപാട് വസ്തുതകൾ നിലനിൽക്കുന്ന ഒന്നാണ് നമ്മുടെ ഭൂമിയെന്ന് പറയുന്നത്. അത്തരത്തിലുള്ള ചില വസ്തുതകളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇന്നത്തെ കാലത്ത് എല്ലാവരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരായിരിക്കും. മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. അത് മൊബൈൽ ഫോണിന്റെ ചാർജർ തന്നെയാണ്. മൊബൈൽ ഫോണിന്റെ ചാർജ് കുത്തുമ്പോൾ കുറെ സമയങ്ങൾക്കു ശേഷമായിരിക്കും അതിൽ ചാർജ് കയറുന്നത്. മൊബൈൽ ചാർജർ നേരിട്ട് പ്ലഗിൽ കുത്തുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക.? ചാർജില്ലാതെ ഇതിന്റെ വയർ മാത്രം പ്ലഗിലേക്ക് കുത്തുകയാണെങ്കിൽ ചാർജറോ ഫോണോ നശിച്ചു പോകുമോ.?
എന്നാൽ അങ്ങനെ സംഭവിക്കില്ല. സാധാരണ ഫോണിന് വേണ്ടത് കുറച്ചു ചാർജ് മാത്രമാണ്. പ്ലഗ് നേരിട്ട് ഫോണിലേക്ക് കുത്തുമ്പോൾ, രണ്ട് മിനിറ്റ് കൊണ്ട് ഫോൺ ചാർജായി ലഭിക്കുമെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം. പക്ഷേ അങ്ങനെ സംഭവിക്കില്ല. അതിനുപകരം ചാർജ് കാണിക്കുകയും എന്നാൽ ചാർജ് കയറാതെ ഇരിക്കുകയുമാണ് ചെയ്യുക. ഒരു കാരണവശാലും മൊബൈൽ പൊട്ടിത്തെറിക്കുകയും ചെയ്യില്ല. കാരണം ന്യൂജനറേഷൻ ഫോണുകൾക്ക് അത്തരത്തിലൊരു പ്രത്യേകതയുണ്ട്. ഫോൺ പൊട്ടിത്തെറിക്കാതിരിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇത്തരം ഫോണുകൾ വിപണിയിൽ എത്തുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ കറണ്ട് കയറിയാലും ഫോൺ പൊട്ടിത്തെറിക്കില്ല. ഇത് ബാറ്ററിയെയും മോശമായി ബാധിക്കില്ലന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.
40 വർഷം ഒരേ വസ്ത്രം ധരിച്ച ഒരു മനുഷ്യൻ ഉണ്ടെന്ന് പറഞ്ഞാൽ ആർക്കേലും വിശ്വസിക്കാൻ സാധിക്കുമോ.? ഒരു അധ്യാപകനായിരുന്നു അദ്ദേഹം. അദ്ദേഹം ആ സ്കൂളിലെ ഗ്രൂപ്പ് ചിത്രങ്ങൾക്കെല്ലാം ഒരേ വസ്ത്രം ധരിച്ചാണ് എത്തിയത്. അദ്ദേഹത്തിന്റെ ജോലി കാലഘട്ടം മുഴുവൻ തന്നെ എത്തിയിരുന്നത് ഈ വസ്ത്രം ധരിച്ചാണ്. രണ്ടുവട്ടം ആവിചാരിതമായി സംഭവിച്ചതായിരുന്നു ഇത്. എന്നാൽ പിന്നീട് അദ്ദേഹം ഇത് മനസ്സിലാക്കുകയും ആ ജോലിയിൽ നിന്നും വിരമിക്കുന്നതുവരെ സ്കൂളിൽ ഗ്രൂപ്പ് ചിത്രങ്ങൾ എടുക്കുമ്പോൾ അദ്ദേഹം ഒരേ വസ്ത്രത്തിൽ തന്നെ എത്തുകയുമായിരുന്നു ചെയ്തത്.
തീർച്ചയായും കൗതുകമുണർത്തുന്ന ഒരു കാര്യം തന്നെയാണ് ഇത്. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും എടുത്തു നോക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം കടന്നുപോകുന്നതിന്റെ വ്യത്യാസം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.