വ്യത്യസ്തമായി സ്ഥലങ്ങളിൽ താമസിക്കുവാൻ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. വ്യത്യസ്തമായ രീതിയിൽ താമസിക്കുന്ന ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ലോകത്തിലെ തന്നെ വ്യത്യസ്തമായ ചില ഹോട്ടലുകളെ പറ്റി. ഇവിടെ ഒരു ദിവസം താമസിക്കുവാൻ ആർക്കും ആഗ്രഹം തോന്നുകയും ചെയ്യും.
അത്തരത്തിലുള്ള ഹോട്ടലുകളിൽ മുൻനിരയിൽ നിൽക്കുന്നത് ഒരു ജിറാഫ് ഹോട്ടൽ ആണ്. ഇവിടെ ജിറാഫ് ആണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. അതുകൊണ്ടുതന്നെ ജിറാഫ് ഹോട്ടലിൽ എത്തുമ്പോൾ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതായാണ് നമുക്ക് തോന്നുന്നത്. അവിടെ മൃഗങ്ങളെ അഴിച്ചു വിട്ടിരിക്കുകയാണ്. എങ്കിലും ഒരുപാട് പ്രകൃതിയോട് ഇണങ്ങി ജീവിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. കാരണം ഇവയൊക്കെ വന്യജീവികളാണ്. എപ്പോഴാണ് സ്വഭാവത്തിൽ മാറ്റം വരികയെന്ന് നമുക്ക് പറയാൻ സാധിക്കില്ല.
അതുപോലെ പൂർണമായും ഉപ്പ് കൊണ്ട് നിർമ്മിച്ച ഒരു റസ്റ്റോറൻറ് നമുക്ക് കാണാൻ സാധിക്കും. ഇതിന്റെ ഓരോ ഭാഗവും ഉപ്പ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ആ ഒരു പ്രത്യേകതയും ഈ റസ്റ്റോറന്റിൽ നമുക്ക് കാണാൻ കഴിയും.
ചെറിയൊരു കൂടാരം പോലുള്ള ഹോട്ടലുകളോക്കെ കണ്ടിട്ടുള്ളവരായിരിക്കും കൂടുതലാളുകളും. എന്നാൽ പകരം ഒരു മുട്ട പോലെയുള്ള ഹോട്ടലുണ്ടോ.? ഓരോ ഭാഗങ്ങളിലായി ഓരോ മുട്ട ഇരിക്കുന്നതുപോലെയാണ് തോന്നുക. എന്നാൽ ഈ മുട്ടയ്ക്കുള്ളിൽ ഒരു മുറി ഉണ്ടായിരിക്കും. നല്ലൊരു കിടക്കയും അതോടൊപ്പം ബാത്റൂമുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ഓരോ മുട്ടയും ഓരോ മുറികളാണ്. ആ രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെയുള്ള താമസം തീർച്ചയായിട്ടും ഒരു പ്രത്യേകത നൽകുന്നത് തന്നെയായിരിക്കും.
അതുപോലെ ചെറിയ ഗുഹകൾ പോലെയുള്ള മുറികളുമുണ്ട്. കണ്ടാൽ ഒറ്റനോട്ടത്തിൽ ഒരു ഗുഹയാണെന്നേ തോന്നുകയുള്ളൂ. എന്നാൽ ഇതിലും വാതിലുകളും കട്ടിലുമോക്കെയുണ്ട്. എത്ര മനോഹരമായ ഒരു ജീവിതമായിരിക്കും അതിൽ താമസിക്കുമ്പോൾ ഉണ്ടാവുക.
കുമിളകളിൽ സൗകര്യം നിറഞ്ഞ തരത്തിലുമുള്ള മുറികൾ തയ്യാറാക്കിയിരിക്കുന്ന ഒരു ഹോട്ടലുണ്ട്. നമുക്ക് ഇഷ്ടമുള്ള സ്വകാര്യതയ്ക്ക് അനുസരിച്ചുള്ള കുമിളകൾ തിരഞ്ഞെടുക്കാം. സുതാര്യമായ കുമിളകളാണ് ആവശ്യമെങ്കിൽ അങ്ങനെയും, അതല്ല സ്വകാര്യതയെ മാനിച്ചുകൊണ്ട് അല്പം സുതാര്യമല്ലാത്ത കുമിളകളാണ് ഇഷ്ടമെങ്കിൽ അങ്ങനെയുള്ള മുറികളും ഇവിടെ ലഭിക്കും. വളരെ വ്യത്യസ്തമായ ഒരു രീതി തന്നെയാണ് ഇതൊക്കെ. ഇങ്ങനെ കാണുമ്പോൾ ആർക്കാണെങ്കിലും ഇത്തരം ഹോട്ടലുകളിൽ ഒക്കെ ഒന്ന് താമസിക്കുവാൻ മോഹം തോന്നും. അല്ലെങ്കിലും വ്യത്യസ്തതകൾ ഇഷ്ടപ്പെടാത്ത മനുഷ്യരില്ലല്ലോ.