ഇന്നത്തെക്കാലത്ത് ഒരു വാഹനം ഉപയോഗിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. ഒരു സാധാരണ കുടുംബത്തിന് എന്താണെങ്കിലും ഒരു കാർ ഉണ്ടായിരിക്കും. പ്രളയകാലത്ത് നമ്മൾ കണ്ടതാണ് വാഹനങ്ങൾ ഒക്കെ മുങ്ങി പോകുന്നത്. എത്ര ഭീകരമായിരുന്നു ആ അവസ്ഥയെന്നും നമ്മൾ മനസ്സിലാക്കിയതാണ്. ഈ അവസ്ഥയിൽ നമ്മൾ പെട്ടു പോവുകയാണെങ്കിൽ എന്ത് ചെയ്യും, പ്രളയ കാലഘട്ടങ്ങളിൽ വണ്ടികൾ പലതും വെള്ളത്തിലൂടെ ഒഴുകി പോയത് നമ്മൾ കണ്ടു. അന്ന് ഉണ്ടായ ബുദ്ധിമുട്ടുകൾ എന്തൊക്കെ ആണെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. അങ്ങനെയൊരു സാഹചര്യം വരുമ്പോൾ എങ്ങനെയാണ് ആ സാഹചര്യത്തെ നേരിടുന്നത് എന്നാണ് പറയാൻ പോകുന്നത്.
വെള്ളത്തിലൂടെ വണ്ടി ഓടിക്കേണ്ടി വരികയാണെങ്കിൽ അത് ബാറ്ററിയ്ക്കും എഞ്ചിനുമോക്കെ വലിയ ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത്തരമൊരു സാഹചര്യമാണ് ഉണ്ടാവുന്നത്. അങ്ങനെ ഉണ്ടെങ്കിൽ പ്രധാനമായി ചെയ്യേണ്ട ഒരു കാര്യമെന്ന് പറയുന്നത് ആദ്യം തന്നെ വണ്ടിയുടെ ബാറ്ററിയിൽ നിന്നുള്ള വയറുകൾ വിചേദ്ധിക്കുക എന്നതാണ്. കാരണം വെള്ളവും കറണ്ടും തമ്മിലുള്ള ബന്ധം നമുക്ക് നന്നായി അറിയാം. അങ്ങനെയാണ് പല വാഹനങ്ങളും വളരെ പെട്ടെന്ന് തന്നെ മോശമാകുന്നത്. ഈ സാഹചര്യത്തിൽ പല വാഹനങ്ങളും കേടായി പോയത് ഇങ്ങനെ തന്നെയാണ്. അതുകൊണ്ടുതന്നെ വയറുകൾ തമ്മിലുള്ള ബന്ധം വിച്ഛേദിക്കുകയെന്നത് വളരെ പ്രധാനമായും ചെയ്യേണ്ട കാര്യമാണ്.
പിന്നീട് ചെയ്യേണ്ട കാര്യമെന്നത് എൻജിൻ ഓഫ് ചെയ്യുകയെന്നതാണ്. കാറിന്റെ ഉള്ളിലേക്ക് വെള്ളം കയറാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം, ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടോരു കാര്യമെന്നത് വെള്ളത്തിലൂടെ വണ്ടി ഓടിക്കാതെ ഇരിക്കാൻ നോക്കുകയെന്നതാണ്. എന്തെങ്കിലും ഒരു മാർഗ്ഗമുണ്ടെങ്കിൽ വെള്ളമുള്ള വഴിയിൽ നിന്നും മാറി വണ്ടി കൊണ്ടു പോകുവാനാണ് നോക്കേണ്ടത്. വലിയൊരു വെള്ളത്തിലേക്ക് വണ്ടിയുമായി ധൈര്യപൂർവ്വം ചെന്ന് ഓടിക്കാൻ ശ്രമിക്കരുത്. അത് ജീവനു തന്നെ ആപത്ത് ആകുന്ന രീതിയിലാണ്. നമ്മുടെ ജീവനെക്കാൾ വലുതല്ല വാഹനമെന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടാവണം. ആ സമയത്ത് വാഹനത്തിനല്ല പ്രാധാന്യം നൽകേണ്ടത്, അങ്ങനെയോരു അവസ്ഥ വരികയാണെങ്കിൽ ഒന്നും നോക്കാതെ വാഹനമവിടെ ഉപേക്ഷിച്ചതിന് ശേഷം സ്വന്തം ജീവൻ രക്ഷിക്കുക.
നമ്മൾ കണ്ടതാണ് പല വാഹനങ്ങളും വളരെയധികം നശിച്ചുപോയോരു അവസ്ഥ, അതിന് കാരണം ചിലരുടെയെങ്കിലും അശ്രെദ്ധ മാത്രമായിരിക്കും. ഒരുപക്ഷേ ആ സമയത്ത് നമുക്ക് ഇതൊന്നും ചിന്തിക്കാനുള്ള ഒരു സാഹചര്യം ഉണ്ടായിരിക്കില്ലെന്നുള്ളത് മറ്റൊരു സത്യമായ കാര്യമാണ്.