ഇവിടെ ഇക്കിളിയാക്കി ചിരിക്കാതിരുന്നാല്‍ കിട്ടുന്നത് ലക്ഷങ്ങള്‍.

വിചിത്രമായ പല തരത്തിലുള്ള മത്സരങ്ങളും നമ്മൾ കാണാറുണ്ട്. എന്നാൽ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വളരെയധികം വിചിത്രമായ മത്സരങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. വിദേശ രാജ്യങ്ങളിലും മറ്റും നടക്കുന്ന ഒരു രസകരമായ മത്സരമാണിത്. അത്തരം പ്രത്യേകമായ ചില മത്സരങ്ങളെ കുറിച്ചാണ് പറയുന്നത്. ഇതിൽ ആദ്യത്തെ മത്സരമെന്ന് പറയുന്നത് ഇക്കിളി ഇടുന്നൊരു മത്സരമാണ്. അതായത് മത്സർഥിയെ ഒരു സ്ഥലത്ത് പിടിച്ചു കിടത്തുകയാണ്. അതിനുശേഷം അവരുടെ കൈകൾ ബന്ധിക്കും. അതിനുശേഷമാണിത് തുടങ്ങുന്നത്. ഇക്കിളി ഇടുമ്പോൾ ചിരിക്കാതിരിക്കുന്നതെങ്ങനെയാ ണ്. ചിരിക്കാതെ നിൽക്കുന്നവർക്കാണ് സമ്മാനം ലഭിക്കുന്നത്. ലക്ഷങ്ങളാണ് ഇതിനു സമ്മാനമായി ലഭിക്കുന്നത്. ചിരിക്കാതിരിക്കുന്നവർ വളരെ വിരളമായിരിക്കും. അതുകൊണ്ടുതന്നെ പലർക്കും സമ്മാനം കിട്ടാതെ പോവുകയാണ് ചെയ്യാറുള്ളത്.

Tickle
Tickle

കൊച്ചു കുട്ടികൾ കരയുന്നത് കാണുന്നത് പൊതുവിലെല്ലാ മാതാപിതാക്കൾക്കും വേദനയുണ്ടാക്കുന്നൊരു കാര്യം തന്നെയാണ്. ഇവിടെ കുട്ടികളെ കരയിപ്പിക്കുന്നതൊരു ഗെയിമായി എടുക്കുന്ന രാജ്യങ്ങളുണ്ട്. കൊച്ചു കുട്ടികളെ കരയിക്കുകയെന്നതാണ്. ഈ മത്സരത്തിന്റെ പ്രത്യേകതയെന്ന് പറയുന്നത് കരയാത്ത കുട്ടികളെ പ്രത്യേകമായ മാസ്ക് വച്ച് ഭയപ്പെടുത്തി കരയിക്കുകയെന്നതാണ്. ഏറ്റവും ഉച്ചത്തിൽ കരയുന്ന രണ്ടു കുട്ടികളെ തെരഞ്ഞെടുക്കുകയും അവർക്ക് സമ്മാനം നൽകുകയും ചെയ്യുന്നൊരു ഗെയിമാണ് ഇത്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു മത്സരവും ശ്രദ്ധ നേടിയിട്ടുണ്ട്.

അതുപോലെ തന്നെ മറ്റൊരു ഗെയിം എന്നുപറയുന്നത് പാറ്റകളെ ഭക്ഷിക്കുകയെന്ന് പറയുന്നതാണ്. പാറ്റകളെ ഭക്ഷിക്കുന്നതും ഒരു മത്സരം ആയിട്ടുണ്ടോന്ന് ചോദിക്കുകയാണെങ്കിൽ. ഇതുമൊരു ശ്രദ്ധേയമായ മത്സരമാണ്. ഈ പാറ്റ തീറ്റ മത്സരത്തിന് സമ്മാനമായി ലഭിക്കുന്നത് വലിയ തുകയാണ്. എന്നാൽ ഒരിക്കൽ ഇങ്ങനെ പാറ്റയെ ഭക്ഷിച്ചു കൊണ്ടിരുന്നപ്പോൾ ഒരിക്കൽ ഒരാൾ ഇതുപോലെ മരിച്ചുപോകുന്നോരു അവസരം കൂടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അപകടകരമാണ് എന്നും ചിലർ അവകാശപ്പെടുന്നു.

അതുപോലെ മറ്റൊരു മത്സരമെന്നു പറയുന്നത് നായകളുടെ മത്സരമാണ്. പലതരത്തിലുള്ള നായകളെ കൊണ്ടുവന്നതിനു ശേഷം മത്സരം നടത്തുന്ന രീതിയാണ്.. വളരെ പെട്ടെന്ന് തന്നെ ഈ ഒരു മത്സരവും ശ്രദ്ധനേടിയിരുന്നു. നമുക്കറിയാത്ത എത്രത്തോളം മത്സരങ്ങളുണ്ട് എന്നതിനോരു ഉദാഹരണം തന്നെയാണ് ഇത്തരത്തിൽ വിദേശത്തിൽ നടത്തുന്ന മത്സരങ്ങൾ. ഇനിയുമുണ്ട് ഒരുപാട് രസകരമായ മത്സരങ്ങൾ. ഇനിയുണ്ട് വ്യത്യസ്തമായ ഇത്തരത്തിലുള്ള മത്സരങ്ങൾ.