വൈവാഹിക ജീവിതം എന്നത് ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ കുടുംബ ബന്ധം ഊട്ടി ഉറപ്പിക്കുന്ന ഒന്നാണ്. സാമ്പത്തി ജീവിതം തുടങ്ങുന്നതിനു മുന്നേ ആണിനും പെണ്ണിനും തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളും സങ്കല്പങ്ങളും ഉണ്ടായിരിക്കും. ജീവിതാവസാനം വരെ സന്തോഷത്തോടുകൂടിയും സമാധാനത്തോടെ കൂടിയും പിരിയാതെ ഒന്നിച്ചു നിൽക്കണം എന്നായിരിക്കും എല്ലാവരുടെയും ആഗ്രഹം. എന്നാൽ പലപ്പോഴും സാഹചര്യങ്ങൾ പല ദാമ്പത്യങ്ങളെയും തകർക്കാറുണ്ട്. വിവാഹം എന്നത് രണ്ട് കുടുംബ സാഹചര്യങ്ങളിൽ നിന്നും വന്ന ആത്മാക്കളുടെ കൂടിച്ചേരൽ ആണെന്ന് കൂടി ഓർക്കണം.വിവാഹത്തിന്റെ ആദ്യ രാത്രിയെ സുഹാഗ്രത്ത് എന്നാണ് വിശേഷിപ്പിക്കുന്നത്. അതിൽ ഭാര്യയും ഭർത്താവും ഒന്നാകുന്നു. വിവാഹത്തിന്റെ ആദ്യരാത്രി എന്നും ഓർത്തിരിക്കാൻ വേണ്ടി വരന്റെ വീട്ടുകാർ വധുവിനോട് ഒരു ഗ്ലാസ് നിറയെ കുങ്കുമം ചേർത്ത പാൽ തൻറെ വരന് നൽകാൻ ആവശ്യപ്പെടുന്നു. ഈ ആചാരം നമ്മുടെ നാട്ടിലെ വിവാഹത്തിന്റെ ആദ്യരാത്രിയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ്. നൂറ്റാണ്ടുകളായി തുടരുന്ന ഈയൊരു ആചാരം ഒട്ടുമിക്ക നാടുകളിലും കാണപ്പെടുന്നു.
കുങ്കുമം കൂടാതെ കശുവണ്ടിപ്പരിപ്പ്, ബദാം, തുടങ്ങിയവയും ചേർത്ത് പഞ്ചസാരയുമായി കലർത്തി ഒരു പ്രത്യേക രീതിയിലാണ് ഈ പാൽ തയ്യാറാക്കുന്നത്. വാസ്തവത്തിൽ ഈ പാരമ്പര്യത്തിന് പിന്നിൽ രഹസ്യമായി കിടക്കുന്ന ഒരു കാരണമുണ്ട്. കുങ്കുമപ്പൂവ്, മഞ്ഞൾ, പഞ്ചസാര, കുരുമുളക്, ബദാം, പെരുംജീരകം എന്നിവ മധുവിധുവിൽ നൽകുന്ന പാലിൽ കലർത്തുന്നു. ഇവയെല്ലാം കലർത്തി പാൽ നന്നായി തിളപ്പിച്ച ശേഷം പുതിയ പാൽ വരന് നൽകും. ഇങ്ങനെ ചെയ്യുന്നത് മറ്റൊന്നും കൊണ്ടല്ല ഇത്രയും പദാർത്ഥങ്ങൾ ചേർത്ത് തിളപ്പിച്ച ശേഷം കുടിക്കുമ്പോൾ ലൈംഗികതയോടുള്ള ആഗ്രഹം വർദ്ധിക്കാനയി സഹായിക്കും.
ആയുർവേദ വിധി പ്രകാരം പാൽ ശരീരത്തിലെ പ്രത്യുത്പാദന കോശങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നു എന്നാണ് പറയുന്നത്. മാത്രമല്ല പാൽ തലച്ചോറിനെ മൂർച്ച കൂട്ടുകയും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദഹനപ്രക്രിയ ശരിയായി നിലനിർത്തുകയും സഹായിക്കുകയും ചെയ്യുന്നു. രണ്ടുപേരും ഒരുമിച്ച് പാൽ ഭാഗിച്ചു കുടിക്കുമ്പോൾ ഇത് ഇരുവരും തമ്മിലുള്ള പരിഭ്രാന്തിയും മടിയും കുറയ്ക്കുകയും ബന്ധത്തിന് ഊഷ്മളത നൽകുകയും ചെയ്യുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
വിവാഹത്തിന്റെ ആദ്യരാത്രിയിൽ അതായത് മധുവിധുവിൽ നമ്മൾ പാൽ കുടിക്കുന്നത് എന്തിനാണെന്ന് നിങ്ങൾക്കറിയാം. പക്ഷേ, വിവാഹദിനത്തിൽ കുടിക്കാൻ കൊടുക്കുന്ന പാൽ ചോർന്നാലോ. വളരെ കുറച്ച് ആളുകൾക്ക് ഇത് അറിയാം. യഥാർത്ഥത്തിൽ വിവാഹദിനത്തിൽ പാൽ ഒഴിക്കുന്നത് മംഗളകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. പാൽ പങ്കിടുന്നത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹം വർദ്ധിപ്പിക്കുകയും. ഇരുവരും തമ്മിലുള്ള പരസ്പര ഏകോപനം ജീവിതകാലം മുഴുവൻ നിലനിർത്താനും സഹിയിക്കും എന്നാണ് വിശ്വാസം. എന്നാൽ പാൽ മനഃപൂർവം ഒഴിക്കരുതെന്ന് ഓർമ്മിക്കുക.