വളരെയധികം രസകരമായ ചില കാര്യങ്ങൾ. നമുക്ക് വിശ്വസിക്കാൻ കഴിയാത്ത ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും നമ്മൾ അരുവികൾ കാണാറുണ്ട്, അവയുടെ സൗന്ദര്യം ആസ്വദിക്കാറുണ്ട്. എന്നാൽ ഇടയ്ക്കിടെ നിന്നുപോകുന്ന അരുവികൾ നമ്മൾ കണ്ടിട്ടുണ്ടോ…? വ്യത്യസ്തമായ അരുവി, അത്തരത്തിലുള്ള വ്യത്യസ്തമായ ചില അരുവികൾ നമുക്ക് കാണാൻ സാധിക്കുന്നു.
ഒരു കൈത്തോട് പോലെ ഇത് ഒഴുകുന്നുണ്ട്. എന്നാൽ നിമിഷനേരം കൊണ്ട് തന്നെ ഇത് നിശ്ചലമായി പോകുന്നതും കാണാം. അതുകഴിഞ്ഞ് കുറച്ചു സമയങ്ങൾക്ക് ശേഷം വീണ്ടും പൂർവാധികം ശക്തിയോടെ ഇവ വീണ്ടും ഒഴുകി പോകുന്നതാണ് കാണുവാൻ സാധിക്കുന്നത്. എത്ര മനോഹരമായിരിക്കും ആ കാഴ്ച. എന്നാൽ ഒരു പ്രത്യേകതയാണ് ആ നാട്ടിൽ ഉള്ളവർ പറയുന്നത്. അരുവികൾ ശ്വസിക്കുന്നുണ്ട് എന്നും അവർ പറയുന്നുണ്ട്. അതായിരിക്കാം അങ്ങനെ സംഭവിക്കുന്നത് എന്നാണ് പറയുന്നത്. അത് പോലെ നാമെല്ലാവരും ഓറഞ്ച് കഴിക്കുന്നവരാണ്. കഴിച്ച ശേഷം അതിന്റെ തൊലികൾ വെറുതെ കളയുകയല്ലേ ചെയ്യുന്നത്…? എന്നാൽ അത് കൊണ്ട് നമുക്ക് കപ്പുകൾ ഉണ്ടാക്കാൻ സാധിക്കും, അങ്ങനെ പറഞ്ഞാൽ എത്ര ആളുകൾക്ക് വിശ്വസിക്കാൻ സാധിക്കും…?
എന്നാൽ അത്തരത്തിലൊരു കപ്പ് ഉണ്ടാക്കുന്ന സ്ഥലം ഉണ്ട് വിദേശരാജ്യത്ത്. അവിടെ ഓറഞ്ചിന്റെ തൊലികൾ ഉപയോഗിച്ചാണ് കപ്പ് ഉണ്ടാക്കുന്നത്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതിനുശേഷം പല വസ്തുക്കളും ചേർത്താണ് ഈ കപ്പ് ഉണ്ടാക്കുന്നത്. അതിമനോഹരമായ ഒരു കപ്പാണ്. അതോടൊപ്പം തന്നെ പ്രകൃതിയോട് ഇണങ്ങിയ ഒരു ഉൽപ്പന്നം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. പാട്ടുപാടുന്ന കത്തിരിക്കുകയും പൈനാപ്പിളും കണ്ടിട്ടുണ്ടോ….? എന്നാൽ കത്തിരിക്കയിലും സംഗീതം സൃഷ്ടിക്കുവാൻ കഴിയും. ജീവിതത്തെ ക്രിയേറ്റീവായി കാണുന്നവർക്ക് അങ്ങനെ പല കഴിവുകളും ഉണ്ടായിരിക്കും.
അങ്ങനെ ഒരു സ്ത്രീ ചെയ്ത സംഗീതം കണ്ടാൽ തീർച്ചയായും അൽഭുതം തോന്നുക തന്നെ ചെയ്യും.. അതോടൊപ്പം മറ്റൊരാൾ നിർമ്മിച്ച മനോഹരമായ ഒരു ചുഴി കാണുകയാണെങ്കിലോ…? ഒരുപാട് വെള്ളത്തിനടിയിൽ ഒരു ചുഴി പോലെ തോന്നുകയാണെങ്കിലോ…? അതിന്റെ നടു ഭാഗത്തേക്ക് കയറി നിൽക്കുകയാണെങ്കിലോ…? യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. ശരീരത്തിൽ വെള്ളം പോലുമാകില്ല. ഒഴുകുന്ന പുഴയുടെ നടുക്ക് കയറി നിന്നിട്ട് ശരീരത്തിൽ വെള്ളം ആവില്ല എന്ന് പറഞ്ഞാൽ അത് ശരിക്കും ഒരു പുതിയ അനുഭവം തന്നെയായിരിക്കും. അത്തരത്തിൽ മനോഹരമായ ഒരു അനുഭവം ഇവിടെ കാണുവാൻ സാധിക്കും. അത് ഏറെ മനോഹരമായിരിക്കും ഇവിടുത്തെ കാഴ്ചകൾ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കൊച്ചുകുട്ടികളെ സ്ട്രോളറിൽ കയറ്റി കൊണ്ടു പോകുന്നത് വളരെയധികം നിത്യസംഭവമായി മാറിയിരിക്കുകയാണ്. പണ്ട് സ്ട്രോളറുകൾ ഉപയോഗിച്ചിരുന്നത് വിദേശരാജ്യങ്ങളിൽ മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ നമ്മുടെ ഇന്ത്യയിലും സ്ട്രോളറുകളിൽ കുട്ടികളെ ഇരുത്തി കൊണ്ടുപോകുന്നത് കാണാറുണ്ട്. എത്ര ഭംഗിയാണ് അത് കാണാൻ. എത്ര സുഖമായി ആണ് കുട്ടികളതിൽ ഇരിക്കുന്നതും. സ്വാഭാവികമായും മുതിർന്നവർക്ക് കൂടി അങ്ങനെ ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിച്ചിട്ടുണ്ട്. ആ ഒരാഗ്രഹമാണ് സഫലീകരിക്കാൻ പോകുന്നത്. ഇപ്പോൾ മുതിർന്നവർക്ക് വേണ്ടിയുള്ള സ്ട്രോളറുകൾ വിദേശരാജ്യത്ത് ഒരാൾ നിർമ്മിച്ചിരുന്നു. അതിമനോഹരമാണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇനിയും ഉണ്ട് ഇത്തരത്തിലുള്ള വ്യത്യസ്തമായ ചില അറിവുകൾ. അവയല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.