നമ്മുടെ ഓരോ ദിനചര്യകളും നമ്മുടെ സ്വഭാവത്തിന് വലിയ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട് എന്നതാണ് സത്യം. നമ്മുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ജീവിതത്തിൽ വിജയം പോലും നേടാൻ സാധിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്. ചില സന്യാസിമാർ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളെപ്പറ്റി. നമ്മുടെ മനസ്സിനെ നമ്മളോരു പൂന്തോട്ടത്തിനോട് ഉപമിക്കണമെന്നാണ് പറയുന്നത്. പൂന്തോട്ടത്തിലേ നല്ല മനോഹരമായ പൂക്കളായിരിക്കണം നമ്മുടെ മനസ്സിൽ ഉള്ള ചിന്തകളൊക്കെ. നല്ല പൂക്കൾ ഉണ്ടാകുമ്പോൾ അത് നല്ല സുഗന്ധം പരത്തും, അപ്പോൾ നമ്മുടെ മനസ്സിലുള്ള ചിന്തകളും പ്രവർത്തികളും അത്രമേൽ മധുരമുള്ളതാകാമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ മനസ്സിനെ പൂന്തോട്ടതോടാണ് ഉപമിക്കുന്നത്.
അതുപോലെതന്നെ നമ്മുടെ ഒരു ശീലമാണ് വൈകി ഉറങ്ങുന്നതും വൈകി ഉണരുന്നതും, വളരെയധികം മോശമായ ഒരു ശീലമാണിത്. നമ്മൾ ദിവസവും രാവിലെ ഉണരാൻ ശ്രമിക്കുക, അതും സൂര്യനുദിക്കുന്നതിനു മുൻപ് തന്നെ, അങ്ങനെ ഉണർന്നാൽ നമ്മുടെ ചില ജോലികളൊക്കെ ചെയ്യുകയാണെന്നുണ്ടെങ്കിൽ ആ ജോലികൾ വളരെ പെട്ടെന്ന് തീരുന്നതായും ഒരു ദിവസത്തിൽ നമുക്ക് കൂടുതൽ സമയം ലഭിക്കുന്നതായും ഒക്കെ നമുക്ക് തോന്നും. തോന്നലല്ല നമ്മൾ അങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ മനസ്സിലുള്ള ടെൻഷൻ ഒരുപാട് കുറയുമെന്നാണ് സന്യാസിമാരോക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്.
അതുപോലെ തന്നെ നമ്മൾ നെഗറ്റീവിറ്റികളെ ഒഴിവാക്കാൻ ശ്രമിക്കുക. അതായത് എന്ത് കാര്യവും നമ്മോട് നെഗറ്റീവായി സംസാരിക്കുന്ന ഒരു സുഹൃത്ത് നമുക്ക് ഉണ്ടെങ്കിൽ, അയാൾ ഒരുപാട് നേരം സംസാരിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. നമ്മുടെ മനസ്സിനെ എപ്പോഴും പോസിറ്റീവായി തന്നെ വയ്ക്കുക, പോസിറ്റീവ് നിലനിർത്തുവാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ എപ്പോഴും നെഗറ്റീവായി സംസാരിക്കുന്ന, മറ്റൊരാളുടെ കുറ്റം മാത്രം പറയുന്ന, നമ്മൾ പറയുന്ന എല്ലാ കാര്യങ്ങളിലും കുറ്റം കണ്ടുപിടിക്കുന്ന ഒരാളുമായി അധികസമയം സംസാരിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്. അതുപോലെ നമ്മൾ ഒരുപാട് മൂഡ് ഓഫ് ആയി ഇരിക്കുന്ന സമയത്ത് കുറച്ച് സമയം ഒന്നു സംഗീതം ആസ്വദിക്കുകയാണെങ്കിൽ നമ്മുടെ രീതികൾക്കും നമ്മുടെ മാനസിക വിഷമങ്ങൾക്കുമോക്കെ വലിയൊരു അയവ് വരുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ചേർത്തുകൊണ്ടുള്ള വിഡിയോ വിശദമായി കാണാം.