നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചില സാധനങ്ങളോക്കെയുണ്ട്. ഉത്തരം സാധനങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? അത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമായോരു അറിവ് തന്നെയാണിത്.
ഇന്നത്തെ കാലത്ത് സ്ത്രീകൾ എല്ലാവരും തന്നെ മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നവരാണ്. ഇങ്ങനെയുള്ള ആളുകൾ കൂടുതലായി ബ്രഷ് ഉപയോഗിക്കാറുണ്ട്. മുഖത്ത് വളരെ എളുപ്പമുള്ള രീതിയിൽ മേക്കപ്പ് സാധനങ്ങൾ ഇടാനാണ് ബ്രഷ് ഉപയോഗിക്കുന്നത്. ഈ ബ്രെഷ് ഫാക്ടറിയിൽ നിർമ്മിക്കുന്നത് കാണുകയാണെങ്കിൽ ഒരു പഞ്ഞിമിട്ടായി പോലെയാണ് തോന്നുക. അതിനുശേഷം ഇതിന്റെ ഓരോ നാരുകളും ഒരുമിച്ച് ചേർത്ത് വച്ച് പ്രത്യേകമായ മിഷനിലൂടെ കടത്തിവിട്ടാണ് നമ്മുടെ കൈകളിലുള്ള ബ്രേഷിന്റെ l രീതിയിൽ ഇവ മെനഞ്ഞെടുക്കുന്നത്.
ഗോലികൾ കൊണ്ട് കളിച്ചിട്ടില്ലാത്ത ഒരു ബാല്യകാലം തൊണ്ണൂറുകളിൽ ഉള്ള കുട്ടികൾക്ക് ഉണ്ടായിരിക്കില്ല എന്നതാണ് സത്യം. ഗോലികളാണ് അവരുടെ ബാല്യകാലങ്ങളെ മനോഹരമാക്കിയത്. ഗോലി കുഴികുത്തി കളിക്കാത്തവർ അപൂർവ്വമായിരിക്കും. ഈ ഗോലി എങ്ങനെയാണ് ഫാക്ടറിയിൽ ഉണ്ടാക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.? റീസൈക്കിൾ ചെയ്ത് ഗ്ലാസ് ആദ്യം മിശ്രിതം ആക്കിയതിനു ശേഷമാണ് ഈ ഗോലികൾ ഉണ്ടാക്കുന്നത്. ഏകദേശം 16 മണിക്കൂറാണ് ഈ മിശ്രിതം ഇങ്ങനെ വയ്ക്കുന്നത്. അതിനു ശേഷം പുറത്തേക്ക് വരുന്ന വസ്തു ഉപയോഗിച്ചാണ് ഗോലികൾ നിർമ്മിക്കുന്നത്. ഇത് പൂർണമായും തണുക്കുവാൻ വേണ്ടി 72 മണിക്കൂർ ആണ് ആവശ്യമെന്നാണ് അറിയാൻ സാധിക്കുന്നത്. അപ്പോൾ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ അത് എത്രത്തോളം ബുദ്ധിമുട്ടേറിയതായിരിക്കും ഇതിന്റെ നിർമ്മാണമെന്ന്.
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്ന ഒന്നാണ് പ്രോട്ടീൻ പൗഡറുകളെന്ന് പറയുന്നത്. പ്രോട്ടീൻ പൗഡറുകൾ ഒന്നെങ്കിലും ഇല്ലാത്ത വീടുകൾ അപൂർവ്വമായിരിക്കും. പ്രോട്ടീൻ പൗഡറുകൾ എങ്ങനെയാണ് ഫാക്ടറികളിൽ നിർമ്മിക്കുന്നതെന്ന് അറിയുമോ.? നമ്മൾ വിചാരിക്കുന്നത് പോലെ തന്നെ ഇത് പാലിൽ നിന്ന് തന്നെയാണ് നിർമ്മിക്കുന്നത്. പശുവിൻ പാലിൽ നിന്നും തൈര് വേർതിരിച്ചെടുത്തതിനുശേഷം മിച്ചം വരുന്ന ഭാഗമാണ് പ്രോട്ടീൻ പൗഡറിനു വേണ്ടി ഉപയോഗിക്കുന്നത്. കുറച്ച് നേരം കൊണ്ട് ഇങ്ങനെ ഉണ്ടാക്കാൻ സാധിക്കില്ല. ഏകദേശം 320 ലിറ്ററെങ്കിലും വേണം രണ്ടര കിലോ പ്രോട്ടീൻ പൗഡർ ഉണ്ടാക്കുവാനെന്നാണ് അറിയാൻ സാധിക്കുന്നത്. അതിനുശേഷം പല ഘട്ടങ്ങളിലൂടെ കടന്നുപോയാണ് ഇത് പ്രോട്ടീൻ പൗഡറായി മാറുന്നത്.