ഒരു സമീകൃതാഹാരമാണ് മുട്ടയെന്നു പറയുന്നത്. നമ്മൾ സാധരണ കഴിക്കുന്നതും കാണുന്നതുമായത് കോഴിമുട്ടയും താറാമുട്ടയും മാത്രമായിരിക്കും. ഈ ലോകത്ത് നിരവധിയായ മുട്ടകളുണ്ട്. അത്തരത്തിൽ ചില മുട്ടകളെ കുറിച്ചാണ് പറയാൻ പോകുന്നത്.
കടലിൽ തന്നെ ഏറ്റവും അപകടമേറിയ ഒരു ജീവിയാണ് സ്രാവെന്നുപറയുന്നത്. സ്രാവിന്റെ മുട്ട ഒരു പ്രത്യേകമായ ആകൃതിയിലാണ് കാണപ്പെടുന്നത്.ശംഖ് പോലെയുള്ള ഒന്നാണ് ഇത്. അതുപോലെയുള്ള ഒരു ത്രികോണാകൃതിയാണ് ഈ മുട്ടയ്ക്ക്. പെട്ടെന്ന് കണ്ടാൽ ഇത് ഒരു മുട്ട ആണെന്ന് പോലും തോന്നില്ല. എന്നാൽ ഈ മുട്ടയുടെ ഉള്ളിൽ സ്രാവ് കുഞ്ഞുങ്ങൾക്ക് ആവശ്യമായിട്ടുള്ള പോഷകങ്ങളുടെ വലിയൊരു കലവറ തന്നെയാണ് സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ഇത് സ്രാവിന്റെ ഒരു പ്രത്യേകയിനത്തിൽ പെടുന്ന മുട്ടയാണ് ഇത്. ഇങ്ങനെയല്ലാതെ മുട്ടയിടുന്ന ചില സ്രാവുകളുമുണ്ട്.
അത്തരത്തിലുള്ള സ്രാവുകളുടെ മുട്ടയുടെ പ്രത്യേകതയെന്നത് ഇത് മറ്റൊരു ആകൃതിയിലായിരിക്കുമിരിക്കുക. നീളമുള്ള ആകൃതിയിലാണ് ഈ മുട്ട. ഇത് ഇട്ടതിനുശേഷം ഇതിന്റെ തള്ള സ്രാവ് അന്വേഷിച്ചു ചെല്ലില്ല എന്നതാണ്. അതിനാൽ ഈ മുട്ടകൾ പലപ്പോഴും ആക്രമണങ്ങൾക്ക് ഇരയാകാറുണ്ട്. പലപ്പോഴും മുട്ടയിൽ നിന്നും പുറത്തു വരാത്ത ഒരു സാഹചര്യമാണ് ഇവയ്ക്ക് കാണുന്നത്.
തവളകളിലുമുണ്ട് പ്രത്യേകമായ മുട്ടയിടുന്ന ചില ഇനങ്ങൾ. അത്തരത്തിലുള്ള ഒരു തവളയിൽ നിന്നും ജനനസമയത്ത് പുറത്തേക്ക് വരുന്നത് നിരവധി മുട്ടകളായിരിക്കും. ഈ മുട്ടകളെല്ലാം തന്നെ തവളയുടെ ശരീരത്തിന്റെ തന്നെ പറ്റി ചേർന്നിരിക്കും. പുറംഭാഗത്തു നിന്നും വിട്ടു വരുന്ന സമയത്ത് ഇതിന് തന്നെ ഭക്ഷണം സ്വീകരിക്കാനുള്ള കഴിവുണ്ടാകും. അതുവരെ ഇത് തവളയോട് ചേർന്ന് തന്നെയായിരിക്കും ഇരിക്കുക.
നമ്മൾ സാധാരണ കണ്ടിട്ടുള്ള മുട്ടയുടെ മഞ്ഞയെന്ന് പറയുന്നത് മഞ്ഞനിറത്തിലോ ഓറഞ്ച് നിറത്തിലോ കാണുന്നതായിരിക്കും. എന്നാൽ ഇപ്പോൾ മുട്ടയിൽ കാണാൻ സാധിച്ചത് കറുപ്പ് നിറത്തിലുള്ള കുരുവായിരുന്നു. എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്ന് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ചില പ്രത്യേകതകളിൽ പെട്ട ഒരു കോഴിയായിരുന്നു എങ്കിലും ഇതിനു മുൻപ് ഇതിൽ നിന്നും ലഭിച്ചിട്ടുള്ള മുട്ടകൾക്ക് ഒന്നും വ്യത്യാസം ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. പ്രത്യേകമായ കാലാവസ്ഥയുടെയും കൂടുതൽ മൾബെറി കഴിച്ചതിന്റെയുമാവാം ഇത്തരത്തിലൊരു രീതി വന്നതെന്നാണ് കൂടുതൽ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.