ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ മനസ്സിലാക്കുക, നിങ്ങളുടെ ഹൃദയം ഒട്ടും ആരോഗ്യകരമല്ല.

ദിനംപ്രതി ഹൃദ്രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന ഒരു അവസ്ഥയാണ് നമുക്ക് കാണാൻ മാറിവരുന്ന ജീവിതശൈലിയും അനാരോഗ്യകരമായ ആഹാരരീതിയും തീർച്ചയായും ഹൃദയത്തിൻറെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നു. നമ്മുടെ ഹൃദയം ശരിയായ രീതിയിൽ എല്ലാ പ്രവർത്തിക്കുന്നത് എങ്കിൽ നമുക്ക് തന്നെ മനസ്സിലാക്കാൻ കഴിയുന്ന ഒത്തിരി ലക്ഷണങ്ങളുണ്ട്.ഈ ലക്ഷണങ്ങൾ കാണിക്കുന്നത് നിങ്ങളുടെ ഹൃദയം ഒട്ടും ‘ആരോഗ്യകരമല്ല’ എന്നാണ് സൂചിപ്പിക്കുന്നത്. കൃത്യസമയത്ത് ജാഗ്രത പാലിക്കുക എന്നത് തന്നെയാണ് ഹൃദയത്തെ സംരക്ഷിക്കാനുള്ള ഒരേ ഒരു വഴി.

Heart
Heart

ഇന്നത്തെ ജീവിതശൈലി, തെറ്റായ ഭക്ഷണവും ഭക്ഷണക്രമവും, സ്വയം ശ്രദ്ധിക്കാതിരിക്കൽ എന്നിവ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി 40 വയസ്സിന് താഴെയുള്ളവരിൽ പോലും ഹൃദയാഘാത സാധ്യത വർദ്ധിച്ചു വന്നിട്ടുണ്ട്. പലപ്പോഴും ചില ഘടകങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ലാതെ തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്നു. എന്നാൽ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തിയാൽ തന്നെ ഒരു പരിധി വരെ ഹൃദയസംബന്ധമായ രോഗങ്ങളെ ഉന്മൂലനം ചെയ്യപ്പെടാൻ സഹായിച്ചേക്കും. അനാരോഗ്യകരമായ ജീവിതശൈലി നിങ്ങളുടെ ഹൃദയത്തിന് മാത്രമല്ല നിങ്ങളുടെ ശരീരത്തിന് തന്നെ വളരെ വളരെയധികം അപകടം ചെയ്യുന്നതാണ്. പടികൾ കയറുമ്പോഴോ അർദ്ധരാത്രിയിലോ ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുകയോ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ ഉടൻ ഒരു ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. മാത്രമല്ല, പാദങ്ങളിൽ നീർവീക്കം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും നിസ്സാരമാക്കി കളയരുത്.

നമുക്കറിയാം ആധുനിക ജീവിതശൈലി എന്നുപറയുന്നത് ഏറെ തിരുക്കുപിടിച്ച ഒരു ജീവിതം തന്നെയാണ്. ഇത് നമ്മളിൽ മാനസികമായ പിരിമുറുക്കം ഉണ്ടാക്കുന്ന രീതിയിലാണ്. ഇത്തരത്തിൽ സമ്മർദ്ദം മൂലം ഹൃദയാഘാത സാധ്യതയും ആളുകളിൽ വർധിച്ചിട്ടുണ്ട്. ഇതുകൂടാതെ ഇന്നത്തെ കാലത്ത് ആളുകൾ പഴയതിനേക്കാൾ വളരെ കുറച്ച് വ്യായാമം മാത്രമേ ചെയ്യുന്നുള്ളൂ. ആരോഗ്യമുള്ള ഒരു ഹൃദയം നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ നിങ്ങൾ കൂടുതൽ നടക്കുകയും പടികൾ കയറുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇതോടൊപ്പം കൃത്യസമയത്ത് ഉറങ്ങുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനായും ശ്രദ്ധിക്കുക. പുകയില, മദ്യം എന്നിവയുടെ ഉപയോഗവും പാടെ ഒഴിവാക്കുക. നിങ്ങളുടെ ഹൃദയം ആരോഗ്യകരമാണോ അല്ലയോ എന്ന് നിങ്ങൾക്ക് തന്നെ അറിയാൻ കഴിയുന്ന രീതിയിൽ നിങ്ങളുടെ ശരീരം കാണിക്കുന്ന അത്തരം ചില ലക്ഷണങ്ങളെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

നിങ്ങൾ എന്തെങ്കിലും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസതടസ്സവും നെഞ്ചുവേദനയും ഒരുമിച്ച് വരിക തുടങ്ങി ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ വ നിങ്ങളുടെ ഹൃദയം ആരോഗ്യകരമല്ലെന്നും ഹൃദയവുമായി ബന്ധപ്പെട്ട ചില രോഗങ്ങളുണ്ടെന്നും നിങ്ങൾ മനസ്സിലാക്കുക. കൂടാതെ,അർദ്ധരാത്രിയിൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്.രാത്രിയിൽ ശ്വാസം കിട്ടാതെ എഴുന്നേറ്റാൽ അത് ഹൃദയ സംബന്ധമായ അസുഖങ്ങളെ സൂചിപ്പിക്കുന്നു . മാത്രമല്ല,പാദങ്ങളിൽ നീർവീക്കം, പടികൾ കയറുമ്പോൾ ബുദ്ധിമുട്ട്, ശ്വാസ തടസ്സം എന്നിവ അനുഭവപ്പെടുകയും ചെയ്താൽ നിങ്ങളുടെ ഹൃദയപേശികൾ വല്ലാതെ തളർന്നിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും ഹൃദ്രോഗമോ ചീത്ത കൊളസ്ട്രോളോ ഉയർന്ന രക്തസമ്മർദ്ദമോ പ്രമേഹമോ ഉണ്ടെങ്കിൽ നിങ്ങളിലും ഈ രോഗം വരാനുള്ള സാധ്യത ഗണ്യമായി വർദ്ധിക്കുന്നു. അതായത് പാരമ്പര്യമായി നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ഹൃദയസംബന്ധമായ രോഗങ്ങൾ വരാം.

നിങ്ങൾക്ക് പെട്ടെന്ന് കഠിനമായ നെഞ്ചുവേദനയോ നെഞ്ചിന്റെ നടുക്ക് ഭാരമോ കത്തുന്ന സംവേദനമോ ഉണ്ടാകുകയും കാലക്രമേണ അസ്വസ്ഥത വർദ്ധിക്കുകയും ചെയ്യുന്നുവെങ്കിൽ സാധാരണ നിലയിൽ ഒരു പരിധി വരെ ഹൃദയാഘാതത്തെ സൂചിപ്പിക്കുന്നു. ഇത്തരത്തിൽ ഒരു ലക്ഷണം നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഹൃദ്രോഗ വിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ ചെറിയൊരു ജോലി ചെയ്‌താൽ ശ്വസിക്കാൻ ബുദ്ധിമുട്ട്, ക്ഷീണം എന്നിവ തോന്നുന്നുണ്ടെങ്കിൽഅത് ഹൃദയ സംബന്ധമായ അസുഖങ്ങളെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ജീവിതശൈലി തന്നെ ഒരു ആരോഗ്യകരമായ രീതിയിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഒരു പരിധി വരെ ഹൃദയസംബന്ധമായ രോഗങ്ങളിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കും.