ഇവ ആര്‍ക്കം ഉപയോഗിക്കാന്‍ കൊടുക്കരുത്.

കുട്ടികളെ നമ്മള്‍ പറഞ്ഞു പഠിപ്പിക്കുന്ന ഒരു കാര്യമാണ് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്ത് ജീവിക്കാന്‍ പഠിക്കണം എന്നത്.ഭക്ഷണമായാലും മറ്റെന്തു വസ്തുക്കള്‍ ആയാലും മറ്റുള്ളവരുമായി ഷെയര്‍ ചെയ്യണം എന്നാണ് കുഞ്ഞു മക്കളെ പഠിപ്പിക്കുന്നത്. എന്നാല്‍ ഒരിക്കലും ഷെയര്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട് അത് എന്താണെന്ന് അറിയാമോ. ആ കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. എല്ലാവരും രാവിലെ എഴുന്നേറ്റ് പൊതുവായി ചെയ്യുന്ന ഒരു കാര്യം പല്ലുതേയ്ക്കുക എന്നതാണ്. പണ്ടുകാലങ്ങളില്‍ കൈകള്‍ ഉപയോഗിച്ചാണ് പല്ലു തേച്ചത്. ഇപ്പോള്‍ ടൂത്ത് ബ്രഷാണ് നമ്മള്‍ ഉപയോഗിക്കുന്നത്. നമ്മുടെ ബ്രഷ് മറ്റൊരാള്‍ ഉപയോഗിച്ചാല്‍ എങ്ങനെയിരിക്കും, ഒരിക്കലും അങ്ങനെയൊന്നും ആരും ചെയ്യില്ല എന്നാലും ചെയ്താല്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത് അപകടകരമായ കാര്യങ്ങളാണ്.കാരണം ഒരാളുടെ വായിലുള്ള ഫംഗസ് ബാക്ടീരിയ തുടങ്ങിയവ മറ്റൊരാളുടെ വായില്‍ അകപ്പെടും അതുകൊണ്ട് ഒരിക്കലും നിങ്ങള്‍ മറ്റൊരാളുടെ ടൂത്ത് ബ്രഷ് ഉപയോഗിക്കാതിരിക്കുക. വിപണിയില്‍ നിന്നും വാങ്ങുമ്പോള്‍ പല നിറത്തിലുള്ള ബ്രഷ് വീട്ടിലുള്ളവര്‍ക്ക് വാങ്ങിക്കുക. ഇത് പോലെ തന്നെ മറ്റൊരു കാര്യമാണ് ബാത്ത് ടവ്വലുകള്‍.

Don't share this things
Don’t share this things

പലപ്പോഴും വീടുകളില്‍ കുളിക്കാനായി എല്ലാവര്‍ക്കും ഒരു ടവ്വലാണ് ഉണ്ടാകാറ്. ഇത്തരത്തിലൊരു ടവ്വല്‍ എല്ലാവരും ഉപയോഗിക്കുന്നതുമൂലം നിങ്ങള്‍ക്ക് ചില അസുഖങ്ങളും പിടിപെടാം. പലരുടെയും ശരീരത്തില്‍ പലതരത്തിലുള്ള ബാക്ടീരിയകള്‍ ആയിരിക്കും ഉണ്ടായിരിക്കുക. ഇവയെല്ലാം പകരുകയും നിങ്ങള്‍ക്ക് ശരീരത്തില്‍ ചൊറിച്ചില്‍ , ചുവന്ന് തടിക്കുക , താരന്‍ അങ്ങനെ കുറെയധികം അസുഖങ്ങളും വന്നു പെടാന്‍ സാധ്യതയുണ്ട്. ബാത് ടവ്വല്‍ പോലെ തന്നെ നമ്മുടെ വീടുകളില്‍ എല്ലാവരും ഒരു സോപ്പ് ഉപയോഗിച്ചാണ് കുളിക്കാറ്. സാധാരണ വീടുകളില്‍ രണ്ട് ബാത്ത്‌റൂമുകള്‍ ഉണ്ടെങ്കില്‍ അവിടെ എല്ലാം രണ്ടുവീതം സോപ്പുകള്‍ വച്ചിട്ടുണ്ടാകും. എല്ലാവരും ഒരേ സോപ്പിട്ട് തന്നെയാണ് കുളിക്കുന്നതും. ഒരേ സോപ്പ് ഉപയോഗിക്കുന്നത് മൂലം നിങ്ങള്‍ക്ക് ശരീരത്തില് ചൊറിച്ചില് അതുപോലെതന്നെ ചുവന്നു തടിക്കുക അങ്ങനെ ചില അസുഖങ്ങളും വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇനി വിപണിയില്‍ സോപ്പ് വാങ്ങാന്‍ പോകുമ്പോള്‍ ഫാമിലി പാക്കറ്റ് തന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക.

സാധാരണ ബാര്‍ബര്‍ ഷോപ്പുകളില്‍ ഉണ്ടാകുന്ന ഷേവിങ് സെറ്റുകളാണ് ഒരിക്കലും ഷെയര്‍ ചെയ്യാന്‍ പാടില്ലാത്ത മറ്റൊരു സാധനങ്ങള്‍. നമ്മള്‍ ഉപയോഗിക്കുന്ന ഷേവിങ് സെറ്റുകള്‍ മറ്റൊരാള്‍ ഉപയോഗിച്ചാല്‍ അവരുടെ ശരീരത്തിലുള്ള ഫംഗസ് ബാധകള്‍ നമുക്കും പകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരാള്‍ ഉപയോഗിച്ച ഷേവ് സെറ്റുകള്‍ ഒരിക്കലും നമ്മളും ഉപയോഗിക്കാതിരിക്കുക.

ഇതുപോലെ ഒരിക്കലും ഷെയര്‍ ചെയ്യാന്‍ പാടില്ലാത്ത മറ്റൊരു സാധനമാണ് ഹെഡ്‌ഫോണുകള്‍. പലപ്പോഴും വഴിയില്‍ കളഞ്ഞുകിട്ടയതും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എല്ലാം ഹെഡ് ഫോണുകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. ആരുടെയും ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതില് ഒരു മടിയുമില്ലാത്തവരാണ് അധികവും. എന്നാല്‍ ഇനി അത്തരം ഹെഡ്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക. കാരണം മറ്റൊരാളുടെ ചെവിയില്‍ വച്ചിരിക്കുന്ന ഹെഡ് ഫോണ്‍ നമ്മുടെ ചെവിയില്‍ വെച്ചാല്‍ പല അസുഖങ്ങളും വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നമുക്ക് തന്നെ പ്രത്യേകം ഒരു ഹെഡ് ഫോണ്‍ വാങ്ങുകയും അത് മറ്റുള്ളവര്‍ക്ക് കൊടുക്കാതിരിക്കാനും ശ്രദ്ധിക്കുക.

നമ്മുടെ ശരീരത്തിലേക്ക് വളരെ പെട്ടെന്ന് അണുബാധകള്‍ എത്തുന്നത് നഖങ്ങളിലൂടെയാണ്. അതുകൊണ്ടാണ് നഖങ്ങള്‍ എപ്പോഴും വളരെ വൃത്തിയായി സൂക്ഷിക്കണം എന്ന് നമ്മള്‍ പറയുന്നത്. മറ്റുള്ളവരിലേക്ക് അസുഖം പകരാന്‍ സാധ്യതയുള്ള ഉപകരണങ്ങളില്‍ ഒന്നാണ് നെയ്ല്‍ കട്ടറുകള്‍. എല്ലാവരും ഉപയോഗിക്കുമ്പോള്‍ പലതരം അണുബാധകള്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും പിടിപെടാന്‍ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ എല്ലാവരും ഓരോന്ന് ഉപയോഗിക്കുന്നതായിരിക്കും ഇനി നല്ലത്.