ചൊവ്വയിൽ മലയാളം സംസാരിച്ചാൽ കേൾക്കുന്നത് മറ്റൊരു ഭാഷ.

അന്യഗ്രഹങ്ങളിലേക്ക് പോകുമ്പോൾ നമ്മൾക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിക്കാറുണ്ട്. നമ്മുടെ ഭൂമിയെന്ന ഗ്രഹവുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാട് മാറ്റങ്ങളാണ് അന്യഗ്രഹങ്ങൾക്കുള്ളത്. അത്തരത്തിൽ അന്യഗ്രഹങ്ങളിലെ ചില മാറ്റങ്ങളെക്കുറിച്ച് ആണ് പറയാൻ പോകുന്നത്. ചൊവ്വാഗ്രഹത്തിൽ നിന്നുള്ള പുതിയ ചില കാര്യങ്ങൾ ഒക്കെയാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇതിനെ സഹായിച്ചിരുന്നത് സൂപ്പർ മൈക്രോഫോണാണ്. ഏതൊരു ഗ്രഹത്തിനെ പറ്റിയും അവിടുത്തെ ശബ്ദത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. അത്തരത്തിൽ ശബ്ദം കൊണ്ട് മനസ്സിലാക്കാൻ സാധിക്കുന്നതാണ് അവിടെയുള്ള താപനില പോലും. അവിടെയുള്ള ശബ്ദത്തിൻറെ വേഗത എങ്ങനെയാണ്.?

എന്തെങ്കിലും സംസാരിക്കുകയാണെങ്കിൽ എങ്ങനെയായിരിക്കും നമുക്ക് കേൾക്കാൻ സാധിക്കുക.?ഭൂമിയിൽ നമ്മുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ കേൾക്കാൻ സാധിക്കുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ടാണ് എന്തെങ്കിലും പറഞ്ഞാൽ ഉടനെ തന്നെ എല്ലാവർക്കും കേൾക്കാൻ സാധിക്കുന്നത്. ഒരു ഗ്രഹത്തിലെ ശബ്ദത്തെ നിയന്ത്രിക്കുന്നത് ചില കാരണങ്ങളാണ്. അതിൽ ഒന്നാമത്തെ കാരണമാണ് താപനിലയെന്നത്. രണ്ടാമത്തേത് അവിടെയുള്ള കാഠിന്യമാണ്. കാഠിന്യം കൂടുന്നതും കുറയുന്നതും അനുസരിച്ച് ശബ്ദത്തിലും വ്യത്യാസങ്ങളുണ്ടാകും. നമ്മുടെ ഭൂമിയിലെ അന്തരീക്ഷമെന്നു പറയുന്നത് അല്പം കാഠിന്യം വർധിച്ചതാണ്. അതുകൊണ്ടുതന്നെ ഇവിടെയുള്ള ശബ്ദത്തിന്റെ വേഗതയും വളരെ വലുതാണ്. അതുകൊണ്ടാണ് വളരെ പെട്ടെന്ന് തന്നെ എന്തെങ്കിലും പറയുമ്പോൾ മറ്റുള്ളവർക്ക് കൂടി അത് മനസ്സിലാക്കുന്നതും കേൾക്കാൻ സാധിക്കുന്നതും.

ശൂന്യകാശത്ത് നമുക്ക് ശബ്ദം കേൾക്കാൻ സാധിക്കില്ല. അതിന്റെ കാരണമെന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? അവിടെ ഡെന്സിറ്റിയോട്ടുമില്ല. അതുകൊണ്ടാണ് നമുക്ക് അങ്ങനെ കേൾക്കാൻ സാധിക്കാത്തത്. ഒരു തരത്തിലുള്ള വാതകങ്ങളും അവിടെയില്ല. അതുകൊണ്ട് തന്നെ ശൂന്യാകാശത്തു നിന്ന് സംസാരിച്ചാൽ ശബ്ദം പുറത്തേക്ക് കേൾക്കില്ല. ഇപ്പോൾ നമ്മുടെ അന്തരീക്ഷത്തിലുണ്ടാകുന്ന പല ശബ്ദങ്ങളും നമുക്ക് തിരിച്ചറിയുവാൻ പല മാർഗ്ഗങ്ങളും നിലവിലുണ്ട്. അതിനുവേണ്ടി പല തരത്തിലുള്ള പഠനങ്ങളും നടത്തുകയും ചെയ്യുന്നുണ്ട്. മനുഷ്യന് പരിചിതമല്ലാത്ത പലതരത്തിലുള്ള ശബ്ദങ്ങളും അന്തരീക്ഷത്തിൽ നിന്നും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും വലിയ ഉദാഹരണമായി പറയുകയാണെങ്കിൽ ജലത്തിലാണ് ശബ്ദം കേൾക്കുന്നതെങ്കിൽ പോലും അതിൻറെ തീവ്രത വളരെ വലുതാണ്. ചൊവ്വഗ്രഹം എന്നാൽ വളരെ ദുർബലമായ ഒരു ഗ്രഹമാണ്. അതുകൂടി എടുത്തുപറയണം. അതുകൊണ്ടുതന്നെ അവിടെയുണ്ടാകുന്ന ശബ്ദവ്യത്യാസങ്ങൾക്കും വലിയ രീതിയിൽ തന്നെ വ്യതിയാനങ്ങളുണ്ടാകും.