നമ്മുടെ ജീവിതത്തിൽ നമ്മൾ എപ്പോഴും തോറ്റു പോകും എന്നൊരു തോന്നൽ തോന്നാറുണ്ടോ.? നമുക്ക് ഒന്നും സാധിക്കില്ല അല്ലെങ്കിൽ നമ്മൾ ഒന്നും അല്ല എന്ന് എപ്പോഴെങ്കിലുമൊക്കെ ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? അങ്ങനെയാണെങ്കിൽ അവിടെയാണ് നമ്മുടെ പരാജയം തുടങ്ങുന്നത് എന്ന് തന്നെ പറയണം. നമ്മളെ കൊണ്ട് യാതൊരു കാര്യവുമില്ല എന്ന് നമ്മൾ തന്നെ വിചാരിക്കുക ആണെങ്കിൽ, പിന്നെ മറ്റുള്ളവർ നമ്മളെ പറ്റി വിചാരിക്കുന്നതും ആയി എന്തു വ്യത്യാസമാണ് ഉള്ളത്.? എന്ത് കാര്യവും നമ്മളെക്കൊണ്ട് സാധിക്കും എന്ന് വേണം വിശ്വസിക്കുവാൻ. നമ്മൾ ഒരു കാര്യം ഏറ്റെടുക്കുന്നു.
കൃത്യസമയത്തിനുള്ളിൽ തീർക്കാൻ നമുക്ക് സാധിക്കുന്നില്ല, അതിനു ശേഷം നമ്മൾ വിചാരിക്കുന്നത് പിന്നീട് ഒരിക്കലും നമ്മളെ കൊണ്ട് ആ കാര്യം പൂർത്തിയാക്കാൻ പറ്റില്ലെന്നാണ്. അങ്ങനെയല്ല അതിന് അപ്പുറമുള്ള ഒരു ഭാഗത്തെ പറ്റി ചിന്തിക്കണം. നമ്മൾ ഏറ്റെടുത്ത ഒരു കാര്യം അത് നമ്മൾ ചെയ്യും എന്നുള്ള രീതിയിൽ, ഏതൊരു കാര്യവും നമുക്ക് ചെയ്യാൻ സാധിക്കും എന്ന് കരുതണം. ഒരു കാര്യത്തിൽ വിജയിക്കുമ്പോഴാണ് നമ്മൾ വിജയിക്കുന്നത്. ഒന്നു ചിന്തിച്ചുനോക്കൂ നമുക്ക് സാധിക്കാത്ത ഒരു കാര്യവും ഇല്ല. അങ്ങനെ ചിന്തിക്കുമ്പോൾ ഏത് കാര്യവും നമുക്ക് എളുപ്പം ആയി തോന്നും. ആ കാര്യം നമുക്ക് ചെയ്യുവാനും സാധിക്കും. അങ്ങനെ വേണം നമുക്ക് ചിന്തിക്കാൻ.
ഒന്നിനും കഴിയില്ലെന്ന നമ്മൾ തന്നെ വിധി എഴുതുകയാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും നമ്മൾ വിജയം നേടാൻ പോകുന്നില്ല എന്നതാണ് ഒരു സത്യം. അതുകൊണ്ടുതന്നെ നമുക്ക് ജീവിതത്തെ കുറച്ച് കൂടി മനോഹരമാക്കാൻ സാധിക്കുമെന്നും അതിന് കഴിവുണ്ടെന്നും നമ്മൾ തന്നെ വിശ്വസിക്കണം. സ്വന്തം കഴിവുകൾ ആദ്യം മനസ്സിലാക്കേണ്ടതും അംഗീകരിക്കേണ്ടതും നമ്മൾ തന്നെയാണ്. അല്ലാതെ മറ്റുള്ളവർ അല്ല. നമ്മളെ ആദ്യം മനസ്സിലാക്കേണ്ടത് നമ്മൾ ആണ്. നമ്മുടെ ഏറ്റവും നല്ല ശ്രോതാക്കൾ നമ്മൾ ആയിരിക്കണം.
സാധിക്കില്ല എന്ന് തോന്നുന്ന കാര്യം സാധിക്കുമ്പോഴാണ് അവിടെ ഒരു സൂപ്പർഹീറോ ഉണ്ടാകുന്നത്.
ആർക്കും അസാധ്യമായി ഒന്നുമില്ല. അത് നമ്മുടെ കഴിവു പോലെയിരിക്കും. നമ്മൾ അതിനെ എങ്ങനെ കാണും എന്നതിൽ ആണ് അതിൻറെ മികവ് എന്ന് പറയാതെ വയ്യ. എന്ത് കാര്യത്തിനും ഒരു അസാധ്യം എന്ന വാക്ക് നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ്. സത്യത്തിൽ എന്ത് കാര്യമാണ് ആളുകൾക്ക് സാധിക്കാത്തത്. മരിക്കുവാൻ 100 വഴികളുണ്ട്, അങ്ങനെയാണെങ്കിൽ ജീവിക്കുവാൻ എത്ര വഴികൾ ഉണ്ടാകും എന്ന് ചിന്തിച്ചാൽ മാത്രം മതി. സ്വന്തമായി ഒരു ബഹുമാനവും അതോടൊപ്പം നമുക്ക് നമ്മളോട് തന്നെ ഒരു ഇഷ്ടം ആണ് ആദ്യം ഉണ്ടാവേണ്ടത്. പിന്നെ ബാക്കി കാര്യങ്ങൾ എല്ലാം തന്നെ ഉണ്ടായിക്കൊള്ളും എന്ന് പറയുന്നതാണ് സത്യം.
അത്തരത്തിൽ പ്രചോദനം പകരുന്ന ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിന് വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് എത്താൻ വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഒന്നു മാത്രം ചിന്തിച്ചാൽ മതി നമുക്ക് സാധിക്കാത്തത് ആയി ഈ ലോകത്തിൽ ഒന്നുമില്ല. അതിനു വേണ്ടിയുള്ള ഒരു മനസ്സു മാത്രമാണ് നമുക്ക് വേണ്ടത്.