ഒരു വ്യക്തിയുടെ ജീവിതം വിജയകരവും സന്തുഷ്ടവുമാക്കുന്നതിൽ ചില പ്രത്യേക ആളുകൾക്ക് പ്രധാന പങ്കുണ്ട്. ഈ ആളുകളിൽ ചിലർ നിങ്ങളുടെ കുടുംബത്തിൽ നിന്നുള്ളവരും ചില ആളുകൾ പുറത്തുനിന്നുള്ളവരുമായിരിക്കാം. ഒരു യഥാർത്ഥ സുഹൃത്തിനെ കണ്ടെത്തുന്നത് ജീവിതത്തില്‍ ഒരു വലിയ സമ്മാനം ലഭിക്കുന്നതിന് തുല്യമാണ്. എന്നാൽ ഒരു യഥാർത്ഥ സുഹൃത്തിനെ എങ്ങനെ തിരിച്ചറിയാം എന്നതാണ് പ്രശ്നം. ഒരു യഥാര്‍ത്ഥ സുഹൃത്തിന് വേണ്ട 10 ഗുണങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. അതിലൂടെ യഥാർത്ഥ സുഹൃത്തുക്കളുടെ പ്രത്യേകത എന്താണെന്നും യഥാർത്ഥവും സ്വാർത്ഥരുമായ സുഹൃത്തുക്കളെ തമ്മിൽ നിങ്ങൾക്ക് വേർതിരിച്ചറിയാൻ കഴിയും.
സ്വകാര്യത സൂക്ഷിപ്പുകാരന്
യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളുടെ മുന്നില്‍ സൗഹൃദം നടിക്കുകയോ കര്യലഭാത്തിന് വേണ്ടി അഭിനയം നടിക്കുകയോ ചെയ്യില്ല. നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ വ്യക്തിപരമോ രഹസ്യാത്മകമോ ആയ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നുവെങ്കിൽ അവര്‍ നിങ്ങളുടെ യഥാർത്ഥ സുഹൃത്തല്ല എന്ന സത്യം മനസിലാക്കുക. ഈ ബന്ധം ഉടനടി ഉപേക്ഷിക്കുന്നത് നിങ്ങൾക്ക് നല്ലതാണ്.
തരംതാഴ്ത്താൻ ശ്രമിക്കരുത്
നിങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കൾ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്താൻ ശ്രമിക്കില്ല. അവര്‍ എപ്പോഴും നിങ്ങളോട് വളരെ സന്തോഷത്തോടും സമാധാനത്തോടുകൂടിയുമായിരിക്കും സംസാരിക്കുക. അവര്‍ എപ്പോഴും നിങ്ങളോട് സംസാരിക്കുന്നത് നിങ്ങളുടെ ഗുണങ്ങളെക്കുറിച്ചായിരിക്കും. എപ്പോഴും നിങ്ങളുടെ പോരായ്മകളെ കുറിച്ച് പരാമര്‍ശിക്കുന്നവര്‍ നിങ്ങളുടെ യഥാര്‍ത്ഥ കൂട്ടുകാരായിരിക്കണമെന്നില്ല.
നല്ല സുഹൃത്തുക്കൾ വെറുതെ വാദിക്കുന്നില്ല
നിങ്ങളുടെ ഒരു യഥാർത്ഥ സുഹൃത്ത് നിങ്ങളുമായി ഒരിക്കലും ആനാവിശ്യ കാര്യങ്ങളില്‍ നിങ്ങളുമായി വാദിക്കില്ല. അവര്‍ നിങ്ങളെപ്പോലെ തന്നെ അവര്‍ തന്റെ ചങ്ങാതിയായി കണക്കാക്കുന്നു. മാത്രമല്ല നിങ്ങളെ ഒരു എതിരാളിയെപ്പോലെ പരിഗണിക്കുകയുമില്ല.
യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങൾ പറയുന്നത് ശ്രദ്ധിക്കുന്നു
നിങ്ങളുടെ യഥാർത്ഥ ചങ്ങാതിമാർ നിങ്ങളെ നന്നായി ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. മാത്രമല്ല നിങ്ങളുടെ സംഭാഷണത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ കയര്‍ത്ത് സംസാരിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ ഒരു യഥാർത്ഥ സുഹൃത്ത് ബന്ധം ഒരിക്കലും സന്തുലിതമാകില്ല. അതിനാൽ നിങ്ങളും നിങ്ങളുടെ സുഹൃത്തുമായി സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം നിങ്ങളും ഒരു യഥാർത്ഥ സുഹൃത്താകാൻ ആഗ്രഹിക്കുന്നു.
നിങ്ങളെ നിരാശപ്പെടുത്തില്ല
നല്ല സുഹൃത്ത് നിങ്ങളെ ലക്ഷ്യങ്ങളിൽ മുന്നേറാൻ പ്രചോതിപ്പിച്ചുകൊണ്ടിരിക്കും. ഒരു നല്ല സുഹൃത്ത് എപ്പോഴും നിങ്ങളുടെ ഉയര്‍ച്ച മാത്രമായിരിക്കും ആഗ്രഹിക്കുക. നിങ്ങളുടെ നന്മയും വികാസവും അവര്‍ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ മുന്നോട്ട് പോകാൻ അവര്‍ നിങ്ങളെ പ്രചോദിപ്പിക്കുന്നു.
ടൈംപാസ്’ സൗഹൃദം മാത്രമല്ല
നിങ്ങളുടെ നല്ല സുഹൃത്ത് ഒരു ഹ്രസ്വ സമയത്തേക്കോ ടൈം പാസ്സായി നിങ്ങളുമായി ചങ്ങാത്തം കൂടുന്നവരല്ല. പകരം അവര്‍ നിങ്ങളുമായി വളരെക്കാലം ചങ്ങാത്തം സ്ഥാപിക്കുന്നവരാണ്. നിങ്ങൾ ഒരു വലിയ പ്രശ്നം നേരിടുമ്പോഴെല്ലാം അവർ നിങ്ങളെ സഹായിക്കാൻ എപ്പോഴും കൂടെയുണ്ടാകും. നിങ്ങള്‍ക്കൊരു ആവിശ്യം വന്നാല്‍ നിങ്ങൾ ആദ്യം അവനെ ഓര്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ വളരെ നല്ല ഒരു സുഹൃത്താണ്.
ഈ ഗുണങ്ങളെല്ലാം ഉള്ള ചങ്ങാതിമാരുണ്ടെങ്കിൽ നിങ്ങൾ ശരിക്കും ഭാഗ്യവാനാണ്. അത്തരം ചങ്ങാതിമാരെ നിങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കാൻ പാടുള്ളതല്ല.