ചെയ്ത് കൂട്ടിയ മണ്ടത്തരങ്ങള്‍ക്ക് തൽക്ഷണം ലഭിച്ച തിരിച്ചടികള്‍.

അപ്രതീക്ഷിതമായ തിരിച്ചടികൾ ജീവിതത്തിലേക്ക് സംഭവിച്ചിട്ടില്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല. ചിലപ്പോൾ അത് രസകരമായ രീതിയിൽ ആയിരിക്കാം. മറ്റു ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ തന്നെ തകർത്തുകളയുന്ന രീതിയിലായിരിക്കും. കൊറോണയും ലോക്ക് ഡൗൺ ഒക്കെ നിലനിൽക്കുന്നതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ പറ്റി പറഞ്ഞു ബോറടിപ്പിക്കാൻ താല്പര്യമില്ല. ഈ സമയത്ത് കുറച്ചെങ്കിലും സന്തോഷം നൽകുന്ന കാര്യങ്ങൾ കേൾക്കുന്നത് ആണല്ലോ താല്പര്യം. മൊത്തത്തിൽ ഡാർക്ക് അടിച്ചു ഇരിക്കുമ്പോൾ അല്പം സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ മനസ്സിനും ഒരു സന്തോഷം ആയിരിക്കും. അതുകൊണ്ട് ചില രസകരമായ തിരിച്ചടികളെ പറ്റിയാണ് ഈ പോസ്റ്റിലൂടെ പറയുന്നത്.

ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിലും രസകരമായ ചില തിരിച്ചടികളെ പറ്റി പറയുന്നുണ്ട്. ഇത്തരം കൗതുകകരമായ വാർത്തകളും വിശേഷങ്ങളും ഒക്കെ ഇഷ്ടപ്പെടുന്ന ആളുകൾ നിരവധി ആളുകളുടെ അരികിലേക്ക് ഈ പോസ്റ്റുകൾ ഒന്ന് പങ്കുവയ്ക്കുവാൻ ശ്രമിക്കുക. എപ്പോഴും വിഷമിച്ചിരിക്കുന്നതിനേക്കാളും നല്ലത് ഇത്തരം രസകരമായ സംഭവങ്ങൾ ഒക്കെ കാണുന്നത് ആണ്. ഇപ്പോൾ ന്യൂജനറേഷൻ സ്റ്റൈലിൽ ബ്ലൂമേഴ്‌സ് എന്ന് പറയുന്നു.. ഇത് രസകരമായ രീതിയിലാണ് കാണാൻ സാധിക്കുന്നത്. ഒരു സ്ത്രീ അല്പം ഭക്ഷണം കഴിക്കുകയായിരുന്നു ഇപ്പോഴത്തെ ന്യൂജനറേഷൻ കുട്ടികളുടെ എല്ലാം ഒരു സ്റ്റൈലാണ് കഴിക്കുന്ന ഭക്ഷണത്തിന്റെ ചിത്രമെടുക്കുക എന്നുള്ളത്.

അതിനുശേഷം അത് സാമൂഹികമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നിലുള്ളത്.ഭക്ഷണം കഴിക്കുന്ന സ്ത്രീ ഒരു രസത്തിന് വേണ്ടി വിഡിയോ എടുക്കുകയായിരുന്നു. എന്നാൽ പിറകിൽ വന്ന ഒരു പക്ഷിക്ക് വിഡിയോ എടുക്കുക ആണെന്ന് മനസ്സിലായില്ല. കയ്യിലിരുന്ന ഭക്ഷണവുമായി പക്ഷി സ്ഥലം വിട്ടു. എന്തുചെയ്യാനാ രസകരമായ ഒരു കാര്യം ആയി അത് മാറി. ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു ഒരു പക്ഷേ ആ പെൺകുട്ടി സോഷ്യൽ മീഡിയയിൽ താൻ ഭക്ഷണം കഴിക്കുന്ന വീഡിയോ ഇടുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഇത് കാണുകയും ചെയ്തു. ഇങ്ങനെ ചമ്മി പോകേണ്ടി വരുന്ന അവസരങ്ങൾ പലരുടെയും ജീവിതത്തിൽ ഉണ്ടായിരിക്കാം.

പലപ്പോഴും മറ്റുള്ളവർ അത് കാണുമ്പോൾ നമുക്ക് ഒരു ചമ്മൽ ഉണ്ടാകുമെങ്കിലും. പിന്നീട് ഓർക്കുമ്പോൾ രസകരമായ ചില അനുഭവങ്ങൾ ആയതു മാറും. കൂടുതലും സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോൾ ആയിരിക്കും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാവുക.കമിതാക്കൾ ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു ഒരു ജലാശയത്തിന്റെ അരികിൽ. അല്ലെങ്കിലും പ്രണയം പകരാൻ കുളിരേകുന്ന ജലാശയത്തിലും മനോഹരമായ ഏതു സ്ഥലം ആണ് ഉള്ളത്. അവിടെ സ്വയം മറന്നിരുന്ന സംസാരിക്കുന്ന ഇടയിലാണ് പുറകിലൂടെ ഒരാൾ ജലാശയത്തിലേക്ക് ചാടാനായി വരുന്നത്.

പെട്ടെന്ന് അരികിലേക്ക് ചാടിയപ്പോൾ കമിതാക്കളിൽ ഒരാൾ ഞെട്ടിപ്പോയി. അയാൾ അപ്പോൾ തന്നെ നേരെ വെള്ളത്തിലേക്ക് ചാടുന്നതും കാണാൻ സാധിക്കും. എന്നാൽ ഇയാളെ പിടിച്ചു കയറ്റിയതോ വെള്ളത്തിലേക്ക് ചാടാൻ വന്ന വ്യക്തിയും. ഒരു വിരോധാഭാസമാണെന്ന് നോക്കിക്കോണേ. ഇനിയുമുണ്ട് രസകരമായ ചില കാര്യങ്ങളൊക്കെ. അതുപോലെ ഒരാൾ ക്യാമറ ഒക്കെ സെറ്റ് ചെയ്ത് നല്ലൊരു പ്രകടനം കാഴ്ച വെക്കുവാൻ വേണ്ടി ഇരുന്നതാണ്. ഒരു കട്ടിലിനു മുകളിൽ കയറി നിന്ന് കാലുകൊണ്ട് ഒരു ആക്ഷൻ കാണിക്കുന്നതായിരുന്നു പുള്ളിക്കാരൻ ഒരു പ്രകടനമായി വിചാരിച്ചിരുന്നത്. പക്ഷേ ആക്ഷൻ കാണിച്ചപ്പോഴേക്കും ബെഡിന് മുകളിൽ കിടന്ന് ബൾബ് പൊട്ടി താഴെ വീണു. അദ്ദേഹത്തിൻറെ കാലിൻറെ ആക്ഷൻ കൊണ്ട് മുകളിൽ കിടന്ന് ബൾബ് താഴെ വീണത് അഭിനന്ദിക്കേണ്ട കാര്യമാണെങ്കിലും പുള്ളി ഉദ്ദേശിച്ചത് അത് അല്ലായിരുന്നു എന്നതായിരുന്നു സത്യം. ഇനിയും ഇത്തരം വ്യത്യസ്തമായ അറിവുകൾക്ക് വേണ്ടി വിഡിയോ കാണാം.