വിമാനയാത്രയ്ക്കിടെ ലഗേജ് നഷ്ടപ്പെട്ടാൽ, നഷ്ടപരിഹാരം ലഭിക്കും. ചെയ്യേണ്ടത് ഇങ്ങനെ.

നിങ്ങൾ പതിവായി യാത്ര ചെയ്യുന്ന ആളാണെങ്കിൽ നിങ്ങളുടെ ലഗേജ് നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നാൽ അത് എങ്ങനെ അനുഭവപ്പെടുമെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ രണ്ട് കണക്റ്റിംഗ് ഫ്ലൈറ്റുകളില്‍ യാത്ര ചെയ്യുമ്പോൾ ആണ് ഇത്തരം പ്രശ്നങ്ങൾ സംഭവിക്കാനിടയുള്ളത്. യാത്രയ്ക്കിടെ നിങ്ങളുടെ വിലയേറിയ ബാഗ് എപ്പോഴെങ്കിലും നഷ്ടപ്പെട്ടാൽ നിങ്ങൾ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ ഇനി പറയുന്നവയാണ്.

Luggage
Luggage

1) നിങ്ങളുടെ ലഗേജ് നഷ്ടപ്പെട്ടതായി ഉറപ്പായാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് പരാതി നൽകുക എന്നതാണ്. എയർപോർട്ടിൽ ലഭ്യമായ എയർലൈനിന്റെ ഡെസ്‌കിൽ പാസഞ്ചർ റെഗുലാരിറ്റി റിപ്പോർട്ട് (PIR) ഫയൽ ചെയ്യേണ്ടതുണ്ട്. ലഗേജിന്റെ വിശദമായ വിവരണത്തോടൊപ്പം പ്രാദേശിക വിലാസവും ബന്ധപ്പെടാനുള്ള വിവരങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ ക്ലെയിം നമ്പറും കാണാതായ ബാഗേജ് റിപ്പോർട്ടിന്റെ പകർപ്പും ഈ ഡെസ്കിൽ നിന്നും വേടിക്കാൻ മറക്കരുത്. ക്ലെയിം നമ്പർ സൂചിപ്പിച്ചുകൊണ്ട് ഒരാൾക്ക് എയർലൈനിന്റെ വെബ്‌സൈറ്റിൽ കാണാതായ ലഗേജിന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം. നിങ്ങൾ ഒന്നിലധികം വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ അവസാനമായി യാത്ര ചെയ്ത വിമാന കമ്പനിയെ യാണ് ഈ കാര്യം അറിയിക്കേണ്ടത്.

2) റിപ്പോർട്ട് ഫയൽ ചെയ്തുകഴിഞ്ഞാൽ എയർലൈൻ കമ്പനി നിങ്ങളുടെ ലഗേജ് കണ്ടെത്തുകയും നിങ്ങൾ സൂചിപ്പിച്ച വിലാസത്തിൽ ഡെലിവർ ചെയ്യുകയും ചെയ്യും. 21 ദിവസത്തിനുള്ളിൽ എയർലൈന് നിങ്ങളുടെ ലഗേജ് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ അത് നഷ്ടപ്പെട്ട വസ്തുവായി കണക്കാക്കും. അത്തരം സന്ദർഭങ്ങളിൽ ഒരു യാത്രക്കാരൻ എയർലൈനിൽ കമ്പനിയിൽ മറ്റൊരു ഫോം പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. നിങ്ങളുടെ നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്ന വസ്തുക്കളുടെ വിലയും അതിൻറെ വിശദാംശങ്ങളും എയർലൈൻ കമ്പനിക്ക് രേഖാമൂലം നൽകണം.

3) എയർ ഇന്ത്യയിൽ ഒരു യാത്രക്കാരൻ ഒരു അന്താരാഷ്‌ട്ര യാത്രയിലായിരിക്കുമ്പോൾ ഒരു ലഗേജ് 24 മണിക്കൂറിൽ കൂടുതൽ വൈകുകയാണെങ്കിൽ. എയർ ഇന്ത്യ ഒറ്റത്തവണ ഇടക്കാല ചെലവായ 50 ബ്രിട്ടീഷ് പൗണ്ട് നൽകും. ഇന്ത്യയിൽ ഈ തുക ₹ 3,000 ആണ്. ആഭ്യന്തര വിമാനങ്ങളിൽ മുഴുവൻ ചെക്ക്-ഇൻ ബാഗേജുകളും അടുത്ത ദിവസമോ അതിനുശേഷമോ ഡെലിവർ ചെയ്താൽ എയർ ഇന്ത്യ പരമാവധി 2,000 രൂപ നഷ്ടപരിഹാരമായി നൽകും.