മുംബൈ,മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന അതിലുപരി ഇന്ത്യയിൽ തന്നെ നിരവധി ശാഖകൾ ഉള്ള ഒരു ബാങ്കാണ് ഐസിഐസിഐ ബാങ്ക്. ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്ന്. ഏകദേശം 2533 ശാഖകളും അതിനെക്കാളുപരി 6800 എടിഎമ്മുകളും ഇതിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. 1994 ലാണ് ഇത് നിലവിൽ വരുന്നത്.
ഈ അടുത്തിടെ മഹാരാഷ്ട്രയിലെ വിരാറിൽ പ്രവർത്തിക്കുന്ന ഒരു ഐസിഐസിഐ ബാങ്ക് ശാഖയുടെ ലേഡി മാനേജരായ ഒരു യുവതി മരണപ്പെടുകയുണ്ടായി. അവർക്ക് പ്രായം 36 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. യോഗ്യത ചൗധരി ആയിരുന്നു അവരുടെ പേര്. ഇവരുടെ ഭർത്താവ് ഒരു മെഡിസിൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. രണ്ടുപേർക്കും മൂന്നു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. സംഭവം നടക്കുന്നത് 2021 ജൂലൈ 29നാണ്. അന്ന് രാവിലെ ബാങ്കിലേക്ക് പോകുന്നതിനു മുമ്പേ തൻറെ ഭർത്താവിനോട് അവർ പറഞ്ഞിരുന്നു മാസാവസാനം ആയതുകൊണ്ട് ഒരുപാട് കണക്കുകളും കാര്യങ്ങളും ജോലികളും ഉണ്ട് എന്നും അതുകൊണ്ടുതന്നെ എത്താൻ വൈകുമെന്ന്. തൻറെ ഭർത്താവിനെയും കുട്ടിയെയും അത് അവസാനത്തെ കാണലാ യിരുന്നു എന്നും ഇനി ഒരിക്കലും തിരിച്ചു വീട്ടിലേക്കില്ല എന്നുള്ള സത്യവും അവർക്കറിയില്ലായിരുന്നു.
അന്ന് രാത്രി ഏകദേശം ഒരു എട്ടര മണിക്ക് വിരാർ പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നു. എത്രയും വേഗം ബീഹാർ ഐസിഐസി ബാങ്കിലേക്ക് എത്തണമെന്നും പറഞ്ഞു. ഉടനെ തന്നെ പോലീസ് അവിടെ എത്തുകയും ചെയ്തു. അവിടെ കണ്ട കാഴ്ച്ച ആ നാടിനെ തന്നെ വിറപ്പിക്കുന്ന രീതിയിലായിരുന്നു. കയ്യിൽ ഒരു ബാഗും പെട്ടിയുമായി നിൽക്കുന്ന ഒരാളെ നാട്ടുകാർ പിടികൂടി നന്നായി തല്ലിച്ചതച്ച രീതിയിൽ ആയിരുന്നു അവിടെ കണ്ടത്. ബാങ്കിലേക്ക് കയറി ചെന്നപ്പോൾ യോഗ്യത ചൗധരി ചോരയിൽ കുളിച്ചു കിടക്കുന്നതും കണ്ടു. നാട്ടുകാർ പിടികൂടിയ ആ ആ മനുഷ്യൻറെ പെട്ടിയിൽ ഒരുപാട് ഇരുമ്പ് തടികൾ ഉണ്ടായിരുന്നു. പിന്നീട് അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അറിയാൻ കഴിഞ്ഞത് അയാളും ഇതുപോലെ ഒരു ഐസിഐസിഐ ബാങ്ക് മാനേജർ ആയി പ്രവർത്തിക്കുകയാണ് എന്നത്.
അപ്പോഴും അവിടെ നിഗൂഢതകൾ ഒളിഞ്ഞു കിടപ്പുണ്ട്. എന്തപ്പയിരിക്കും നാടിനെ തന്നെ വിറപ്പിച്ച ഈ ഒരു സംഭവത്തിന് പിന്നിൽ ഉണ്ടായത്. കൂടുതൽ അറിയാനായി താഴെയുള്ള ലിങ്കിൽ ഒന്ന് കയറി നോക്കുക.