രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് നിരന്തരം ചർച്ചകൾ നടക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് പലതരത്തിലുള്ള കാര്യങ്ങളും പുറത്തുവരുന്നത്. അതിനിടയിലാണ് ഗോവയിൽ വ്യത്യസ്തമായ സംഭവം നടക്കുന്നത്. ഗോവയിൽ ഇതിനകം തന്നെ ഒരു സിവിൽ കോഡ് ഉണ്ടെന്നും അതിന് കീഴിൽ ഹിന്ദു പുരുഷന്മാർക്ക് രണ്ടുതവണ വിവാഹം കഴിക്കാമെന്നും പറയപ്പെടുന്നു. എന്നാൽ ഇത് ഹിന്ദു വിവാഹ നിയമത്തിൽ നിന്ന് വ്യത്യസ്തമാണ്.
നിലവിലെ ഹിന്ദു വിവാഹ നിയമപ്രകാരം ഒരു ഹിന്ദുവിന് ഒരേസമയം ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാൻ പാടില്ല. ഹിന്ദു വിവാഹ നിയമമനുസരിച്ച് രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയിൽ നിന്നുള്ള വിവാഹമോചനം അനിവാര്യമാണ്. ഇത് നിയമപരമായ ചട്ടമാണ്. അല്ലാത്തപക്ഷം അത് കുറ്റമായി കണക്കാക്കും. ഇത് ലംഘിക്കുന്ന ആളുകള്‍ക്ക് ജയിൽ ശിക്ഷയും ലഭിക്കും.
ഹിന്ദു വിവാഹ നിയമം 1955 പ്രകാരം രണ്ടാം വിവാഹം നിയമപരമായി സാധുവല്ല. മറുവശത്ത്, മുസ്ലീം മതത്തിൽ, ഒരു പുരുഷന് നാല് വിവാഹങ്ങൾ അനുവദനീയമാണ്. ഇക്കാരണത്താൽ രാജ്യത്ത് സിവിൽ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നു.
1880-ൽ ഗോവയിലെ സിവിൽ കോഡിൽ ഭേദഗതി വരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഗോവയിൽ പോർച്ചുഗീസ് രാജാവ് ചില പ്രത്യേക സാഹചര്യങ്ങളിൽ രണ്ടുപേരെ വിവാഹം കഴിക്കാൻ നിയമങ്ങൾ ഉണ്ടാക്കിയതായി പറയപ്പെടുന്നു. 25 വർഷമായി ഭാര്യക്ക് കുട്ടി ഉണ്ടായിട്ടില്ലെങ്കിലോ ആദ്യ ഭാര്യക്ക് കുട്ടിയുണ്ടാകാൻ കഴിയാതെ വരികയാണെങ്കിലോ അയാൾക്ക് വീണ്ടും വിവാഹം കഴിക്കാം. എന്നാൽ ഈ സാഹചര്യം അനിവാര്യമാണ്.
എന്നാൽ രണ്ടാം വിവാഹം കഴിക്കുമ്പോൾ പുരുഷൻ ആദ്യഭാര്യയിൽ നിന്ന് രേഖാമൂലം അനുമതി വാങ്ങണം. എങ്കിലേ രണ്ടാം വിവാഹത്തിന് നിയമപരമായ അംഗീകാരം ലഭിക്കൂ. എന്നാല്‍ ഈ നിയമപ്രകാരം ഇതുവരെ ഒരു വിവാഹവും നടന്നിട്ടില്ല.