മണ്ടത്തരം കാരണം ഖേദിക്കേണ്ടി വന്ന സംഭവങ്ങള്‍.

എല്ലാ സ്ഥലത്തും ഇപ്പോൾ ക്യാമറയാണ് കാണാൻ സാധിക്കുന്നത്. അവിടെയുമിവിടെയും എല്ലാം ക്യാമറ വെച്ചിരിക്കുകയാണ്. ഒരു ക്യാമറ യുഗത്തിൽ തന്നെയാണ് നമ്മൾ ജീവിക്കുന്നത് എന്ന് പറയാം. ഒരു കണക്കിന് നോക്കുകയാണെങ്കിൽ ഇത് വളരെ നല്ലൊരു കാര്യമാണ്. നിരവധി കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുവാനും ഇത് ഒരു കാരണമായിട്ടുണ്ട്. എന്നാൽ ഇതിൻറെ മറുവശം ചിന്തിക്കുമ്പോൾ ഇത് അല്പം ബുദ്ധിമുട്ടുള്ളതും കൂടിയാണ്. കാരണം ആരും കാണില്ല എന്ന് കരുതി നമ്മൾ ചെയ്യുന്ന ചില കാര്യങ്ങളൊക്കെ ഈ കുഞ്ഞൻ ക്യാമറകൾ ഒപ്പിയെടുക്കാർ ഉണ്ട്. അത് ഒരു സത്യം തന്നെയാണ്. പലർക്കും അത്തരത്തിൽ അബദ്ധം പറ്റിയിട്ടുണ്ട്. അത്തരത്തിൽ ക്യാമറയിൽ പതിഞ്ഞ ചില കാര്യങ്ങളാണ് ഇന്ന് പറയുവാൻ പോകുന്നത്.

Incidents that had to be regretted because of stupidity.
Incidents that had to be regretted because of stupidity.

ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ടീച്ചർ എന്തെങ്കിലും പ്രധാനപ്പെട്ടത് പറഞ്ഞു തരുമ്പോൾ അതൊന്നും കേൾക്കാതിരുന്ന ഉറക്കം തൂങ്ങിയിട്ടുള്ള ഏതെങ്കിലും ഒരു കൂട്ടുകാരനും കൂട്ടുകാരിയും നമുക്ക് ഉണ്ടാകും. അല്ലെങ്കിൽ അവരിൽ ആരെങ്കിലും ഒരാൾ നമ്മൾ തന്നെ ആയിരിക്കും. അങ്ങനെ ജീവിതത്തിലൊരിക്കലെങ്കിലും ഇങ്ങനെ എന്തേലും ചെയ്യാത്തവരായി ആരും ഉണ്ടായിരിക്കില്ല. പാർലമെന്റിൽ മീറ്റിങ്ങുകൾ നടത്തുമ്പോൾ പോലും അങ്ങനെ ചിലർ ചെയ്തിട്ടുണ്ട്. അന്ന് ക്യാമറ ഇല്ലായിരുന്നതുകൊണ്ട് തന്നെ നമ്മൾ ചെയ്യുന്നതൊന്നും പലരും കണ്ടിട്ടുണ്ടാവില്ല.

എന്നാൽ ഇപ്പോഴത്തെ കാലം എന്ന് പറയുന്നത് അങ്ങനെയല്ല. നമ്മൾ എന്ത് ചെയ്താലും അത് ക്യാമറകളും കാണും. ഒരു പാർലമെൻറ് മീറ്റിങ്ങിന് ഒരാൾ ഇരുന്ന് ഉറങ്ങിയ കാര്യം ഒക്കെ നമ്മുടെ കാഴ്ചയിൽ വന്ന കാര്യങ്ങൾ തന്നെയാണ്.

ഇപ്പോൾ കൊറോണയുടെ സമയമാണ്. കൊറോണ അരങ്ങുവാഴുന്ന സമയം നമ്മൾ കൊറോണയുടെ ഭീകരത കണ്ടുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ്. ഒരു ലോകജനതയെ മുഴുവൻ വീട്ടിലെത്തി കൊറോണ ഇങ്ങനെ സംഹാരതാണ്ഡവം ആടുകയാണ്. ഈയൊരു സാഹചര്യത്തിൽ വാക്സിനേഷൻ മാത്രമാണ് നമുക്ക് മുൻപിൽ കൊറോണയെ ചെറുക്കാൻ ഉള്ള ഒരു പോംവഴി എന്ന് പറയുന്നതും.

വാക്സിൻ എടുക്കുന്ന കാര്യം പലർക്കും ഭയമുള്ള ഒരു കാര്യം തന്നെയായിരുന്നു. വാക്‌സിനേഷൻ എടുക്കുമ്പോൾ വേദന തോന്നും എന്നും മറ്റും പലരും പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വാക്‌സിനേഷൻ എടുക്കാൻ ചെന്നപ്പോൾ ചിലർ കാണിക്കുന്ന രസകരമായ സംഭവങ്ങൾ ആണ് നമ്മൾ കാണുന്നത്. ഇതൊക്കെ കണ്ടാൽ പൊട്ടിച്ചിരിച്ചു പോകും എന്നുള്ളത് ഉറപ്പാണ്. കാരണം അത്രത്തോളം നവരസങ്ങൾ ആണ് പലരുടെയും മുഖത്ത് വരുന്നത്. ചിലരാണെങ്കിൽ വായ്പയെടുത്ത് കാര്യം അറിഞ്ഞു വാക്‌സിനേഷൻ എടുത്ത കാര്യം പോലും അറിഞ്ഞില്ല. എന്തൊക്കെയാണെങ്കിലും ഈ മുഖഭാവങ്ങൾ ഒക്കെ കണ്ടാൽ ചിരിക്കാത്തവർ പോലും ചിരിച്ചു പോകും എന്നുള്ളത് ഉറപ്പാണ്.

അടുത്തത് ബുദ്ധിയുള്ള ചില കള്ളന്മാരെ പറ്റിയാണ് പറയാൻ പോകുന്നത്. രണ്ട് സ്ത്രീകൾ ഒരു വീട്ടിൽനിന്നും മൈക്രോവേവ് ഓവൻ മോഷ്ടിക്കുവാൻ ശ്രമിക്കുകയായിരുന്നു. ഈ വീടിൻറെ ഒരു വശത്തു നിന്നും ഉള്ള മൈക്രോവേവ് ഓവൻ ആയിരുന്നു ഇവർ മോഷ്ടിക്കുവാൻ ശ്രമിച്ചിരുന്നത്. എന്നാൽ ഏറ്റവും രസകരമായ ഒരു കാര്യം ഇവർ മോഷ്ടിക്കുവാൻ വന്ന സ്ഥലത്ത് ക്യാമറ ഉണ്ടായിരുന്നു. ഇത് കണ്ടു കൊണ്ട് അങ്ങേയറ്റം ബുദ്ധിയുള്ള ഇവർ നേരെ ഈ മോഷ്ടിക്കുന്ന സ്ഥലത്തു നിന്നും ഇറങ്ങി പോവുകയാണ്. അതിനുശേഷം പിന്നീട് ഈ ഒരു ഷാൾ ഇട്ടുകൊണ്ട് വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇനിയിപ്പോൾ അവരെ ആർക്കും കണ്ടുപിടിക്കാൻ കഴിയില്ലല്ലോ. അതിനുശേഷം ഇവർ ക്യാമറയിലേക്ക് നോക്കി.

ഞങ്ങൾ ഇത് എടുത്തോട്ടെ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ ക്യാമറയിൽ നിന്നും അപ്പോൾ വളരെയധികം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ശബ്ദം വരുന്നുണ്ട്. നിങ്ങളുടെ എടുത്തോളൂ എന്നാണ് ആ ശബ്ദം പറയുന്നത്. അയാളുടെ നല്ല മനസ്സിനെ പറ്റിയും നമ്മളറിയാതെ പോകാൻ പാടില്ല. ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിലുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല.