മരണത്തെ ജയിച്ചു വന്ന ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ജീവിതത്തിൽ ഒരിക്കലും നമ്മൾ ആഗ്രഹിക്കാത്ത ഒരു കാര്യമാണ് മരണം എന്ന് പറയുന്നത്. എന്നാൽ രംഗബോധമില്ലാത്ത കോമാളിയാണ് മരണം. നമ്മൾ പ്രതീക്ഷിക്കാത്ത സമയത്താണ് അത് ജീവിതത്തിലേക്ക് കടന്നുവരുന്നത്. പലപ്പോഴും നമ്മുടെ പ്രിയപ്പെട്ടവരുടെ വേർപാടുകൾ നൽകിയ പകപ്പ് എന്ന സത്യത്തിൽ അംഗീകരിക്കാൻ സാധിക്കാതെ ജീവിതത്തിൽ ഒരു അവസ്ഥയാണ് മരണം പലപ്പോഴും നമുക്ക് സമ്മാനിക്കുന്നത്. അത്രമേൽ പ്രിയപ്പെട്ടവർ ഇല്ല എന്ന് അറിയുമ്പോൾ അതിനെ അംഗീകരിക്കാൻ പോലും നമ്മുടെ മനസ്സ് ചിലപ്പോൾ സമ്മതിച്ചു എന്ന് വരില്ല.
അങ്ങനെ ഒരു അവസ്ഥയിൽ ജീവിതത്തിലൊരിക്കലെങ്കിലും കടന്നുപോയിട്ട് ഇല്ലാത്തവർ വളരെ വിരളമായിരിക്കും. എന്നാൽ മരിച്ചു എന്ന് ഉറപ്പിച്ചതിനു ശേഷം ജീവിതത്തിലേക്ക് തിരികെ വന്ന ചില ആളുകളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ആകാംക്ഷ നിറയ്ക്കുന്നതാണ് ഈ അറിവ്. അതുകൊണ്ട് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. വിദേശ രാജ്യത്ത് സംഭവിച്ച ഒരു കാര്യത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. അവിടെ ഒരു കുട്ടിക്ക് ന്യൂമോണിയ വന്നതിനുശേഷം വലിയ ചികിത്സയിലായിരുന്നു. ചികിത്സയിൽ കുട്ടി മരിച്ചു എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഏറെ വേദനിച്ചു അവരുടെ മാതാപിതാക്കൾ എല്ലാം എങ്കിലും അവരെ അവർ വീട്ടിലേക്ക് കൊണ്ടുവന്നു. അതിനുശേഷം അവർ മരണാനന്തരചടങ്ങുകൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു പെട്ടെന്ന് കുട്ടി എഴുന്നേറ്റ് അച്ഛന്റെ മുഖത്തേക്ക് നോക്കി എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം വേണം എന്ന് പറഞ്ഞത്. അവിടെ നിന്ന എല്ലാവരും ഞെട്ടി പോയ ഒരു കാഴ്ചയായിരുന്നു. കുട്ടി ശവപ്പെട്ടിയിൽ നിന്ന് ആണ് എഴുന്നേൽക്കുന്നത് എന്ന് ഓർക്കണം. അതിനുശേഷമാണ് അച്ഛനോട് പറഞ്ഞു വെള്ളം വേണമെന്ന്. ആദ്യത്തെ അമ്പരപ്പു മാറിയപ്പോൾ അച്ഛൻ വെള്ളം എടുത്തു കൊണ്ട് വന്നു. ഒരു ഗ്ലാസ് വെള്ളം അവൻ കുടിച്ചു അതിനുശേഷം വീണ്ടും പെട്ടിയിൽ കിടക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത്.
ആദ്യം കാര്യമൊന്നും മനസ്സിലായില്ലെങ്കിലും തങ്ങളുടെ മകന് ജീവനുണ്ടെന്ന് കരുതി ആ മാതാപിതാക്കൾ അവനെ കൊണ്ട് ആശുപത്രിയിലേക്ക് എത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഡോക്ടർ പറഞ്ഞത് മരണം സ്ഥീകരിച്ചുവെന്നാണ്. മാതാപിതാക്കൾക്ക് എന്താണ് അവിടെ സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. മകനെ നഷ്ടമായ വേദനയിൽ ഇവരുടെ മനസ്സിൽ എന്തോ വന്നതാണെന്ന് ആയിരുന്നു ഡോക്ടർമാർ പറഞ്ഞത്. എന്നാൽ പിന്നീട് അവിടെ നിന്ന എല്ലാവരും ഒരു പോലെ ഈ ഒരു കാര്യം സമ്മതിച്ചപ്പോൾ എല്ലാർക്കും ഇത് അതിശയമായിരുന്നു. എന്നാൽ എന്താണ് ഇതിന് പിന്നിലുള്ള രഹസ്യം എന്ന് ഇപ്പോഴും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. നമ്മൾ മരിച്ചു പോയി കഴിഞ്ഞാൽ നമ്മളെ കാണാൻ ആരൊക്കെ വരും എന്ന് നമ്മൾ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമായിരിക്കും.
ആളുകൾ നമ്മളെ കാണാൻ വരുമെന്ന് നമ്മൾ മനസ്സിൽ വിചാരിക്കുകയും ചെയ്യും. അതിൽ ഒരാൾ ചെയ്ത കാര്യമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വിദേശരാജ്യത്ത് ഒരാൾ മരിച്ചു എന്നു പറഞ്ഞു പത്രത്തിൽ പരസ്യം കൊടുത്തു. കാരണം തന്റെ മരണത്തിൽ പങ്കെടുക്കാനും ആ വേദന ഉൾക്കൊണ്ടുകൊണ്ടു അവിടേക്ക് എത്ര ആളുകൾ വരുമെന്ന് അറിയാൻ ആയിരുന്നു. ആളുകൾക്ക് അരികിലേക്ക് ഇദ്ദേഹം ജീവനോടെ ആണ് വന്നത്. അതിനുശേഷം എല്ലാവരോടും മാപ്പ് പറയുകയും ചെയ്തു. ആരൊക്കെ വരും എന്ന് അറിയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ഞാൻ പ്രതീക്ഷിക്കാത്ത ചില ആളുകൾ വന്നുവെന്നും എന്നാൽ പ്രതീക്ഷിച്ച കുറെ ആളുകൾ വന്നിട്ടില്ല എന്നും ആയിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.