നമുക്കറിയാം ദൈവം ലോകത്തിൽ സൃഷ്ട്ടിച്ചതിൽ വെച്ച് ഏറ്റവും അത്ഭുതപ്പെടുത്തുന്ന സൃഷ്ട്ടി മനുഷ്യൻ തന്നെയാണ്. കാരണം, മനുഷ്യ ശരീരം അത്രയ്ക്ക് നിർവ്വചിക്കാൻ കഴിയാത്ത അത്ര സങ്കീർണ്ണമാണ്. പല മനുഷ്യനുള്ളിലും ഒളിഞ്ഞുകിടക്കുന്ന അമാനുഷിക കഴിവുകളും വികാര വിചാരങ്ങളും അത്രയ്ക്ക് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ വിചിത്രങ്ങളിൽ വിചിത്രമായ ചില അസ്വാഭാവിക കഴിവുകൾ ഉള്ള വ്യക്തികൾ നമ്മുടെ ഈ ലോകത്തിന്റെ പല കോണുകളിലുമുണ്ട്. ഇരുട്ടിൽ കണ്ണ് കാണുന്ന കുട്ടി മുതൽ മണിക്കൂറുകളോളം ഐസ് വെള്ളത്തിൽ നീന്തുന്ന മനുഷ്യൻ വരെ അതിൽ ഉൾപ്പെടുന്നു.
ഡേവിഡ് ബ്ലൈൻ അണ്ടർവാട്ടർ സൂപ്പർ പവർ. വെള്ളത്തിൽ ഒരുപാട് സമയം മുങ്ങിക്കിടക്കുക എന്നാൽ അൽപ്പം സാഹസികത ഉണർത്തുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ ഡേവിഡ് ബ്ലെയിനിന് അതൊരു നിസ്സാര കാര്യം തന്നെയാണ്. ഇദ്ദേഹത്തിന് ദീർഘ നേരം വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കുവാൻ സാധിക്കും. ആ അസാധ്യമായ പ്രകടനം കാരണം ഇദ്ദേഹം ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. ബ്ലെയിൻ ജനിച്ചത് അമേരിക്കയിലാണ്. 2008 ഏപ്രിൽ മുപ്പതിന് ചിക്കാഗോയിൽ വെച്ച് പബ്ലെയിൻ പ്രകടനം കാഴ്ച്ച വെച്ചത് ആളുകളെ മുൾമുനയിൽ നിറുത്തുക്കൊണ്ടായിരുന്നു.
ചെറുപ്പക്കാലം മുതൽ തന്നെ തന്നിൽ ഇത്തരമൊരു കഴിവുണ്ട് എന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.ഇതിനു മുമ്പുണ്ടായിരുന്ന സ്വിസർലാന്റ് സ്വദേശിയായ പീറ്റർ ലോക്കറിന്റെ 16മിനിറ്റ് 32സെക്കൻഡ് എന്ന വേൾഡ് റെക്കോർഡ് പിന്തള്ളി 17മിനിറ്റ്16 സെക്കന്റ് ഇദ്ദേഹം വെള്ളത്തിൽ മുങ്ങിക്കിടന്നു. ഈ ഒരു വലിയ നേട്ടവും കൈവരിക്കുന്നതിനായി കഠിന പ്രയത്നം തന്നെ വേണ്ടി വന്നിരുന്നു എന്ന് ബ്ലെയിൻ പറയുന്നു.
ഇതുപോലെ അമാനുഷിക കഴിവുകളുള്ള മറ്റു വ്യക്തികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.