ഇന്ന് എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒരു കാര്യമാണ് ക്രാഫ്റ്റ് മൈക്കിംഗ്. വലിച്ചെറിഞ്ഞതോ അല്ലെങ്കില്‍ ഉപയോഗ ശൂന്യമായതോ ആയ വസ്തുക്കള്‍ വെച്ചു കൊണ്ട് നമ്മുടെ ഇഷ്ട്ടത്തിനനുസരിച്ചും ഉപകാരപ്രദവുമായ ചില കണ്ടു പിടിത്തങ്ങള്‍ ഇന്ന് ആളുകളുടെ ഒരു ഹോബിയായി മാറിയിട്ടുണ്ട്. പലരും ഇന്ന് ഇഇതരം കാര്യങ്ങള്‍ ഒരു സൈഡ് ബിസിനസ് ആയും നടത്തുന്നുണ്ട്. മാത്രമല്ല ഇതില്‍നിന്നെല്ലാം നല്ലൊരു ശതമാനം നേട്ടം കൊയ്യാന്‍ കഴിയുന്നുണ്ട് എന്നതാണ് സത്യം.
ഇത് എല്ലാവര്ക്കും ചെയ്യാന്‍ കഴിയുന്ന ഒരു സംഭവം തന്നെയാണ്.എന്നാല്‍ ഒട്ടുമിക്ക ആളുകളും മടി കാരണം ഇതിനോട് മുഖം തിരിക്കുന്നു എന്നതാണ് സത്യം. നമ്മുടെ വീട്ടിലും മറ്റും കാണപ്പെടുന്ന വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ട് നമുക്ക് ഒരുപാട് സൂത്രപ്പണികള്‍ ഉണ്ടാക്കാനാകും. ഇന്ത്യക്കാരിലാണ് ഇത്തരം വിനോദങ്ങള്‍ കൂടുതലായും കാണപ്പെടുന്നത്. അത് കൊണ്ട് തന്നെ വിദേശരാജ്യങ്ങളില്‍ ഉള്ള ആളുകള്‍ ഇന്ത്യക്കാരുടെ ഇത്തരത്തിലുള്ള സൂത്രപ്പണികള്‍ കണ്ട് അതില്‍ അല്‍പ്പം മോഡിഫിക്കേഷന് ഒക്കെ ചെയ്ത് വലിയൊരു സംഭവമായി പുറത്തിറക്കാറുണ്ട്. നമ്മളില്‍ ചില ആളുകളില്‍ കാണപ്പെടുന്ന ഒരു സ്വഭാവമുണ്ട്. അവരുടെ കായില്‍ എന്ത് വസ്തു കിട്ടിയാലും അതിന്റെ യഥാര്‍ത്ഥ ഉപയോഗത്തെ ഒഴിവാക്കി അവരുടേതായ രീതിയില്‍ മോഡിഫിക്കേഷന് നടത്തി എല്ലാവര്ക്കും ഉപകാരപ്രദമായ ഒരു വസ്തുവായി മാറ്റും.
ഇന്ത്യക്കാര്‍ക്ക് പാരമ്പര്യാമായി ലഭിച്ച ഒരു സ്വഭാവമുണ്ട്. എന്ത് വസ്തു വാങ്ങിച്ചാലും അത് കൊണ്ട് എന്തെല്ലാം ഉപയോഗമുണ്ടോ അതെല്ലാം തീര്‍ന്നിട്ടെ ഒഴിവാക്കുകയൊള്ളൂ. എന്തിന് കൂടുതല്‍ പറയണം. ഒരു ടൂത്ത്പേസ്റ്റ് വാങ്ങിയാല്‍ അതിലെ പേസ്റ്റ് തീര്‍ന്നാലും അതിനെ ഞെക്കി അമര്‍ത്തി ആത്മാവ് കൂടെ വലിച്ചെടുത്തിട്ടേ അത് ഒഴിവാക്കുകയൊള്ളൂ. എന്നിട്ടും ഒഴിവാക്കില്ല. അത് വെച്ചു ചെയ്യാവുന്ന പല ലൈഫ് ഹാക്കിങ്ങും ചെയ്ത ശേഷമേ ഉപേക്ഷിക്കുകയൊള്ളൂ. ഇത്തരം ഒരുപാട് ലൈഫ് ഹാകിംഗ് രീതികള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഉണ്ട്. അവ ഏതൊക്കെയാണ് എന്ന് അറിയാന്‍ ഈ വീഡിയോ കണ്ട് നോക്കാം.